തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിൽ ജോബ് ഫെയർ നടക്കുന്നു. ഈ മാസം 27 ന് തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയറിൽ കേരള യൂണിവേഴ്സിറ്റിയുടെ വിവിധ കോളജുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. തിരുവനന്തപുരത്ത് ടെക്നോപാർക്ക്...
നാളെ സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. ഉന്നത വിദ്യാഭ്യാസത്തെ ഇടത് സർക്കാർ തകർക്കുന്നുവെന്ന് ആരോപിച്ച് എബിവിപി കോഴിക്കോട് കമ്മീഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം...
കുറ്റിപ്പുറത്ത് H1N1 ബാധിച്ച് കുട്ടി മരിച്ചു. പനിബാധിച്ച് ചികിത്സയിലിരുന്ന കുറ്റിപ്പുറം സ്വദേശി ഗോകുൽ (13) ആണ് മരിച്ചത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഗോകുൽ മരണപ്പെട്ടത്. ഗോകുലിന്റെ മരണം H1N1 മൂലമെന്ന് സ്ഥിരീകരിച്ചു. മലപ്പുറത്ത് ഡെങ്കിപ്പനിയും...
ചൂണ്ടൽ – കുറ്റിപ്പുറം സംസ്ഥാന പാതയിൽ കടവല്ലൂരിൽ കാർ ബൈക്കിലിടിച്ച് വയോധികൻ മരിച്ചു. എരമംഗലം സ്വദേശി മലയംകുളത്തിൽ വീട്ടിൽ മുഹമ്മദുണ്ണി (65)യാണ് മരിച്ചത്. അപകടത്തിൽ കാർ യാത്രക്കാരായ രണ്ടു പേർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. ബൈക്ക്...
വിളര്‍ച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ ‘വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം’ കാമ്പയിനിലൂടെ ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായി പത്തനംതിട്ട മൈലപ്ര പഞ്ചായത്ത് മാറി. മൈലപ്ര പ്രാഥമികാരോഗ്യ കേന്ദ്രം വഴിയാണ്...
കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചിരിക്കുന്നത് കണ്ണൂരാണ്. രാജേഷ് കെ എന്ന ഏജന്റ് വിറ്റ് PV 811533 എന്ന ലോട്ടറിക്കാണ് ഒന്നാം സമ്മാനം. വൈക്കത്ത് പ്രവീൺ കെ.പി എന്ന...
സംസ്ഥാനത്ത് പകര്‍ച്ചപ്പനി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം വകുപ്പുകളുടെ യോഗം...
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപോയ ഹനുമാൻ കുരങ്ങ് മസ്ക്കറ്റ് ഹോട്ടലിന് സമീപത്തെ മരത്തിൽ തന്നെ തുടരുന്നു. കുരങ്ങിനെ നിരീക്ഷീക്കാനായി മൃഗശാല അധികൃതരും സ്ഥലത്ത് തുടരുകയാണ്. അതേസമയം കുരങ്ങിനെ അടുത്ത് കാണാൻ നിരവധി ആളുകളും എത്തുന്നുണ്ട്. പത്ത്...
പാൽ വണ്ടിയിൽ രഹസ്യ അറയിൽ കടത്തുകയായിരുന്ന വിദേശമദ്യവും വാടകവീട്ടിൽ സൂക്ഷിച്ചുവെച്ച ഇതര സംസ്ഥാന മദ്യവും പിടികൂടി. പാലക്കാട് അഗളി എക്സൈസ് റേഞ്ച് ഓഫീസർമാരാണ് മണ്ണാർക്കാട് നിന്ന് പാല് കയറ്റിവന്ന ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 11 ലിറ്റർ മദ്യം...
നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പേജിനെതിരെ പൊലീസിൽ പരാതി. കുന്ദമംഗലം മുൻ എംഎൽഎ യുസി രാമൻ ആണ് തൃശ്ശൂർ പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കിയത്. പരാതിയിൽ അന്വേഷണം...
ഏഴ് വയസുള്ള മകനെ പീഡനത്തിനിരയാക്കിയ അച്ഛന് 90 വർഷം കഠിന തടവ്. തളിപ്പറമ്പ് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പയ്യന്നൂർ സ്വദേശിക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഐപിസി 377 പ്രകാരം 10 വർഷവും പോക്സോ ആക്ടിലെ...
മലപ്പുറം കുഴിമണ്ണ ഹയർ സെക്കൻഡറി സ്കൂളിൽ ചോദ്യപേപ്പർ മോഷണം പോയതിൽ കൂടുതൽ നടപടികളുമായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്. ചോദ്യപേപ്പർ മോഷണം പോയതിലൂടെ സർക്കാറിനുണ്ടായ നഷ്ടമായ 38,30,772 (38 ലക്ഷത്തി മുപ്പതിനായിരത്തി എഴുന്നൂറ്റി എഴുപത്തി രണ്ട് രൂപ) പ്രിൻസിപ്പാൾ...
തിരുവനന്തപുരം അമ്പലത്തറ-തിരുവല്ലം റോഡിൽ തിരുവല്ലം പാലത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ 700 എം എം പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനുള്ള ജോലികൾ നടക്കുന്നതിനാൽ 24.06.2023 രാത്രി 8 മണി മുതൽ 25.06.2023 രാത്രി 10 മണി...
വടകര തപാൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ 3,80,000 പിഴ ഒടുക്കി മന്ത്രി മുഹമ്മദ് റിയാസും ഡിവൈഎഫ്ഐ നേതാക്കളും. 2011 ൽ നടന്ന സംഭവത്തിലാണ് നടപടി. സബ് കോടതിയും ജില്ലാ കോടതിയും...
പത്ത് വയസുകാരനെ പീഡിപ്പിച്ച 64കാരന് 95 വര്‍ഷം കഠിന തടവും, നാലേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ മാള പുത്തന്‍ചിറ സ്വദേശി അറക്കല്‍ വീട്ടില്‍ ഹൈദ്രോസിനെയാണ് ചാലക്കുടി പോക്സോ കോടതി ശിക്ഷിച്ചത്. പിഴത്തുക മുഴുവനായും...
ഹോംസ്റ്റേയില്‍ പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന പതിനാലംഗസംഘത്തെ പൊലീസ് പിടികൂടി. മീനങ്ങാടി സ്റ്റേഷന് പരിധിയിലെ കാര്യമ്പാടി ഡ്രീം കണക്ട് ഹോം സ്റ്റേയില്‍ ഇന്നലെ വൈകുന്നേരം ചീട്ടുകളിക്കുകയായിരുന്ന സംഘത്തെയാണ് മീനങ്ങാടി പൊലീസ് കൂടിയത്. പനമരം കൈപ്പാട്ടു കുന്ന് ഞാറക്കാട്ട് വീട്ടില്‍...
യൂട്യൂബര്‍ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെതിരെ കേസ്. മലപ്പുറം വളാഞ്ചേരിയിലെ പരിപാടിയുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് നിഹാദിനെതിരെ കേസെടുത്തിരിക്കുന്നത്. വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടന പരിപാടിക്കിടെ, അശ്ലീലപദങ്ങള്‍ ഉപയോഗിച്ചതിനാണ് കേസ്. കൂടാതെ ഗതാഗതം തടസ്സപ്പെടുത്തിയതിനും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. വസ്ത്രവ്യാപാരശാല ഉടമയും...
മധുര തിരുവനന്തപുരം അമൃത എക്സ്പ്രസ്, നിലമ്പൂര്‍ റോഡ് കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് ട്രെയിനുകളുടെ ചങ്ങനാശേരിയിലെ സ്റ്റോപ് പുനഃസ്ഥാപിക്കും. ഷെഡ്യൂളും നിര്‍ത്തിത്തുടങ്ങുന്ന തീയതിയും അടുത്തദിവസം പുറത്തിറക്കും. നിലവില്‍ മടക്കയാത്രയില്‍ ഇരു ട്രെയിനുകള്‍ക്കും ചങ്ങനാശേരിയില്‍ സ്റ്റോപ്പുണ്ട്. മാവേലിക്കരയിലും സ്റ്റോപ്പ്...
ഉപഭോക്താക്കൾക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഗ്രാമിന് 20 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെയും ഗ്രാമിന് 30 രൂപ കുറഞ്ഞിരുന്നു. പവന് 160 രൂപ കുറഞ്ഞ് 43,600 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിക്കുന്നത്....
വ്യാജഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ നിഖിൽ തോമസിനെ സഹായിച്ചത് വിദേശത്തുള്ള മുൻ എസ്എഫ്ഐ നേതാവെന്ന് സൂചന. നിർമ്മാണം നടന്നത് കൊച്ചി കേന്ദ്രീകരിച്ചാണെന്നും നിഖിലിന്റെ സുഹൃത്ത് പൊലീസിന് മൊഴി നൽകി. അതേസമയം, നിഖിലിനെ പിടികൂടിയാൽ മാത്രമേ മൊഴി സ്ഥിരീകരിക്കാനാവൂ...
കൊച്ചിയിൽ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട 11കാരിയുടെ മരണം ദുരൂഹതയെന്ന് കുടുംബം. ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് കുടുംബം പരാതി നൽകി. മേയ് 29ന് ഉച്ചയ്ക്കാണ് കുട്ടിയെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ...
മറുനാടന്‍ മലയാളി അവതാരകന് സുദര്ശന് നമ്പൂതിരി അറസ്റ്റില്‍, സുദർശൻ നമ്പൂതിരി നേരത്തെ ജോലി ചെയ്തിരുന്ന ഭാരത് ലൈവ് എന്ന ഓണ്‍ചാനലില്‍ സ്ത്രീത്വത്തെ അപമാനിച്ച് വാര്‍ത്ത അവതരിപ്പിച്ചു എന്ന കേസില്‍ ഓൺലൈൻ മാധ്യമമായ മറുനാടന്‍ മലയാളിയിലെ അവതാരകന്...
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് നഗരത്തിൽ. മൃഗശാലയിൽ നിന്ന് പുറത്ത് ചാടിയ ഹനുമാൻ കുരങ്ങിനെ എൽഎംഎസ് പള്ളിക്ക് സമീപം കണ്ടെത്തി. മൃഗശാല അധികൃതർ ഹനുമാൻ കുരങ്ങിനെ പിന്തുടരുകയാണ്. എൽഎംഎസ്, മാസ്കറ്റ് ഹോട്ടൽ പരിസരങ്ങളിൽ...
ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഷ്ടപതി ഗായകനും എസ്എഫ്ഐ ജില്ലാ നേതാവുമായ ജി എന്‍ രാമകൃഷ്ണനെതിരെ പാര്‍ട്ടി നടപടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല വീഡിയോ അയച്ചതിനാണ് ബാലസംഘം സംസ്ഥാന നേതാവുകൂടിയായ രാമകൃഷ്ണനെതിരെ സിപിഐഎം നടപടിയെടുത്തത്. ബാലസംഘം സംസ്ഥാന ജോയിന്‍...
പിന്നാക്കവിഭാഗ വികസനത്തിനായി സർക്കാർ നടത്തുന്നത് ശ്രദ്ധേയമായ ഇടപെടലാണെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. മെച്ചപ്പെട്ട വിദ്യാഭ്യാസം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കി പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യം.റോഡുകൾ, വൈദ്യുതി, ഇൻ്റർനെറ്റ് എന്നീ സൗകര്യങ്ങൾ...
പകര്‍ച്ചപ്പനി പ്രതിരോധത്തിന് ഡോക്ടര്‍മാരുടെ സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്ത് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചപ്പനി പ്രതിരോധത്തിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നെന്നും മന്ത്രി പറഞ്ഞു. ആവശ്യങ്ങളോട് ഡോക്ടര്‍മാരുടെ സംഘടനകള്‍ പൂര്‍ണ സഹകരണം ഉറപ്പ്...
സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കിടയിൽ പ്രബലമായ എസ്എഫ്ഐയെ സിപിഎം നിയന്ത്രിക്കണമെന്ന ആവശ്യവുമായി സിപിഐ. ഇക്കാര്യം സിപിഎമ്മിനോട് ആവശ്യപ്പെടാൻ സിപിഐ യോഗത്തിൽ തീരുമാനമായി. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ ഇത് സംബന്ധിച്ച് പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ നിലപാട്...
മില്‍മയുടെയും സര്‍ക്കാരിന്റെയും എതിര്‍പ്പ് അവഗണിച്ച് സംസ്ഥാനത്ത് പാല്‍വിതരണം സജീവമാക്കാനൊരുങ്ങി നന്ദിനി. ആറു മാസത്തിനുള്ളില്‍ സംസ്ഥാനത്താകെ 25 ഔട്ട്ലെറ്റുകള് തുറക്കാനാണ് പരിപാടി. രണ്ടു വര്‍ഷത്തിനകം ഓരോ താലൂക്കിലും ഔട്ട്ലെറ്റുകള് തുടങ്ങും. ചെറുകിട കടകള്‍ക്ക് ഏജന്‍സി നല്‍കില്ലെന്നും പാല്...
കേരള പൊലീസ് നല്കുന്ന വിവിധ സേവനങ്ങള്‍ക്കായി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തുണ പോര്‍ട്ടലില്‍ അധികമായി മൂന്ന് സൗകര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്തി. നഷ്ടപ്പെട്ട് പോയ സാധനങ്ങള്‍ സംബന്ധിച്ച് പരാതി നല്‍കാനുള്ള സംവിധാനമാണ് അതില്‍ ഒന്ന്. തുണ പോര്‍ട്ടലില്‍ അക്കൗണ്ട്...
കോട്ടയം മൂന്നിലവില്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ സിപിഐഎമ്മിനെ വിമര്‍ശിച്ചതിന് നടപടിയെന്ന് ആരോപണം. ഗ്രൂപ്പ് അഡ്മിന് അടക്കം മൂന്ന് പേരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്കി. മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിനാണ് നടപടിയെന്നാണ് സിപിഐഎം...
കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി FF 54 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ FO 147476 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FP 329477 എന്ന...
മലപ്പുറം കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ടു. ലൈഫ് പദ്ധതിയിൽ ചേർക്കാത്തതിന്റെ പേരിലാണ് അക്രമമെന്ന് പ്രാഥമികമായി ലഭിച്ച സൂചന. തീയിട്ടയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ ജീവനക്കാർക്ക് പരിക്കില്ല. കമ്പ്യൂട്ടറുകൾ കത്തി നശിച്ചിട്ടുണ്ട്. ഇയാൾ ലൈഫ് പദ്ധതിയിൽ അപേക്ഷ...
ഇടുക്കിയിലെ നെടുങ്കണ്ടത്ത് പന്ത്രണ്ടര കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. തമിഴ്നാട് വത്തലഗുണ്ട് സ്വദേശി ചിത്ര, തേനി സ്വദേശി മുരുകൻ, മണപ്പാറ സ്വദേശി ഭാരതി എന്നിവരെയണ് നെടുംകണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രയിൽ...
ചെർപ്പുളശ്ശേരി തൃക്കടീരിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കരാറുകാരനെ മറ്റൊരു ബൈക്കിലെത്തി ഇടിച്ച് വീഴ്ത്തി, കരാറുകാരന്റെ ബൈക്കും രണ്ട് മൊബൈൽ ഫോണുകളും പണവും കവർന്ന ഏഴ് പേരടങ്ങുന്ന ക്വട്ടേഷൻ സംഘാംഗങ്ങളിലെ 3 പേരെ അറസ്റ്റ് ചെയ്തു. സംഘത്തിലെ മറ്റ്...
കിണര്‍ വൃത്തിയാക്കി കയറുന്നതിനിടെ വീണത് 70 അടി ആഴത്തിലേക്ക് 38 കാരിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന. അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ പുത്തൻ വീട്ടിലെ സുരേഷ്മോന്റ് ഭാര്യ പ്രമീളയാണ് കയര്‍ പൊട്ടി കിണറ്റില്‍ വീണത്. 70 അടിയിലേറെ ആഴവും...
കണ്ണൂരില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ 11 വയസുകാരന് മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് സുപ്രിം കോടതി. അക്രമകാരികളായ തെരുവുനായകളെ മാനുഷികമായ രീതിയില്‍ ദയാവധം ചെയ്യാന്‍ അനുമതി നല്‍കണം എന്ന ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ല പഞ്ചായത്ത് നല്കിയ അപേക്ഷ ജൂലായ്...
കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലാന്‍ അനുമതി നല്കുന്ന ഉത്തരവിന്റെ കാലാവധി നീട്ടി. കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും നടപടിക്രമങ്ങളും അടങ്ങുന്ന 2022 മെയ് 28ലെ ഉത്തരവിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക്...
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അഡ്മിഷന് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി കേരള സര്‍വകലാശാല. ഇനിയുള്ള അഡ്മിഷനുകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വെരിഫൈ ചെയ്ത് അതത് പ്രിന്‍സിപ്പല്‍മാര്‍ യഥാര്‍ഥമാണെന്ന് ഉറപ്പാക്കി സര്‍വകലാശാലയ്ക്ക് നല്‍കണം. ഇത്രയും നാള് ഇത് ഒരു...
പാമ്പ് ഭീതിയില്‍ മലപ്പുറം പെരിന്തല്‍മണ്ണ ജില്ലാശുപത്രി. മൂന്ന് ദിവസത്തിനിടെ സര്‍ജിക്കല്‍ വാര്‍ഡില്‍ നിന്നും വരാന്തയില്‍ നിന്നുമായി പത്ത് മൂര്‍ഖന്‍ കുഞ്ഞുങ്ങളെയാണ് പിടിച്ചത്. ഇതിന് പിന്നാലെ സര്‍ജിക്കല്‍ വാര്‍ഡ് അടച്ചു. മലപ്പുറത്ത് ഏറ്റവും കൂടുതല്‍ പേര് ആശ്രയിക്കുന്ന...
ഉപഭോക്താക്കൾക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഗ്രാമിന് 30 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെയും ഗ്രാമിന് 10 രൂപ കുറഞ്ഞിരുന്നു. പവന് 240 രൂപ കുറഞ്ഞ് 43,760 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിക്കുന്നത്....
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ നിഖിൽ തോമസ് ഒളിവിൽ തന്നെ. നിഖിലിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷൻ കണ്ടെത്തിയത്. നിഖിൽ ഒളിവിലാണെന്നും കണ്ടെത്താൻ എട്ടംഗ അന്വേഷണ...
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പൻ അന്തരിച്ചു. 75 വയസായിരുന്നു. കലൂർ പൊറ്റക്കുഴി നിവിയ റോഡിലെ വസതിലായിരുന്നു താമസം. ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് നഗരത്തിലെ സ്വകാര്യ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി 12 മണിയോടെ മരിച്ചു....
ഓൺലൈൻ ടാക്സി ഡ്രൈവറെ നടുറോഡിൽ കൈയേറ്റം ചെയ്ത സ്ത്രീക്കെതിരെ കേസെടുത്തു. ഓൺലൈൻ ടാക്സിക്കാർ പ്രതിഷേധവുമായി ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ വാഹനവുമായി അണിനിരന്നതോടെണ് കേസെടുത്തത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് മടങ്ങുകയായിരുന്ന മാവേലിക്കര സ്വദേശി സുജിത്തിനെയാണ് കരണത്തടിച്ചത്....
സംസ്ഥാനത്തെ പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 ലേക്ക്. സംസ്ഥാനത്ത് ആകെ 12876 പേര് പനി ബാധിച്ചത് ചികിത്സ തേടി. അതേസമയം, മലപ്പുറത്തെ പനി രോഗികളുടെ എണ്ണം 2000 കടന്നു. ഇന്ന് 2095 പേര്‍ക്കാണ് മലപ്പുറം...
പൊലീസ് ഇടപെടലിനെ തുടർന്ന് അന്ന് മുടങ്ങിയ വിവാഹം ഒടുവിൽ നടന്നു. വിവാഹം മുടങ്ങിയ അതേ അമ്പലത്തിൽ വച്ച് വിവാഹിതരായി അഖിലും അൽഫിയയും. ഇന്ന് ഉച്ചയോടെയായിരുന്നു വിവാഹം. കഴിഞ്ഞ ദിവസം അൽഫിയുടെയും കോവളം സ്വദേശി അഖിലിന്റെയും വിവാഹത്തിന്...
സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലൂടെ വില്‍ ക്കുന്നതിനായി കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ഇക്കോഷോപ്പിന്റെ ഉദ്ഘാടനം...
കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ്. അരിക്കൊമ്പന്റെ പുതിയ ചിത്രവും തമിഴ്നാട് വനം വകുപ്പ് പുറത്ത് വിട്ടു. കോതയാർ നദിയുടെ വൃഷ്ടി പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ് അരിക്കൊമ്പനിപ്പോള്‍. ആന...
തിരുവനന്തപുരം പാപ്പനംകോട് ഗവൺമെന്റ് ഹൈസ്കൂളിന് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ബഹുനിലമന്ദിരം ഒരുങ്ങുന്നു. വിദ്യാഭ്യാസവകുപ്പിന്റെ 2021-22 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ട് കോടി രൂപ ചെലവിൽ പണിയുന്ന കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി...
ഗുരുവായൂരിലെ പടിഞ്ഞാറെ നടയിലെ ലോഡ്ജിൽ 2 പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നിലവിൽ തൃശൂർ മെഡിക്കൽ കോളേജിൽ കൈ ഞെരമ്പ് മുറിച്ച് ചികിത്സയിലുള്ള പിതാവ് രണ്ട് പെൺമക്കളേയും കൊന്നതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ...
കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നായ തിരൂർ സ്റ്റേഷന്റെ പേര് ‘തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ’ എന്നാക്കുമെന്ന് ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ്. പാലക്കാട് ഡിവിഷനിലെ റെയിൽവേ...