Connect with us

Kerala

നിഖിലിനെ‍ സഹായിച്ചത് വിദേശത്തുള്ള മുൻ എസ്എഫ്ഐ നേതാവ്; നിർണായക മൊഴി പൊലീസിന്

nikil sfi

വ്യാജഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ നിഖിൽ തോമസിനെ സഹായിച്ചത് വിദേശത്തുള്ള മുൻ എസ്എഫ്ഐ നേതാവെന്ന് സൂചന. നിർമ്മാണം നടന്നത് കൊച്ചി കേന്ദ്രീകരിച്ചാണെന്നും നിഖിലിന്റെ സുഹൃത്ത് പൊലീസിന് മൊഴി നൽകി. അതേസമയം, നിഖിലിനെ പിടികൂടിയാൽ മാത്രമേ മൊഴി സ്ഥിരീകരിക്കാനാവൂ എന്നാണ് പൊലീസ് നിലപാട്.

അതിനിടെ, നിഖിൽ പഠിച്ച ബാച്ച് ഓർമ ഇല്ലെന്നാണ് കോളേജിന്റെ ആഭ്യന്തരസമിതിൽ കോമേഴ്സ് മേധാവി നൽകിയ വിശദീകരണം. പ്രവേശനത്തിന് എത്തിയപ്പോൾ നിഖിൽ പഠിച്ച ബാച്ച് ഓർമ്മ വന്നില്ലെന്നാണ് കൊമേഴ് തലവനായ സോണി പി.ജോയി ആഭ്യന്തരസമിതിയോട് വിശദീകരിച്ചത്. സെനറ്റിലെ ഇടതുപക്ഷ അംഗമാണ് സോണി. കോളേജിന്‍റെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് നിഖിലിന്‍റെ പ്രവേശനമെന്നുമാണ് ആഭ്യന്തര സമിതിയുടെ റിപ്പോർട്ട്. എന്നാൽ വ്യാജ ഡിഗ്രിക്കേസിൽ കൊമേഴ്സ് വിഭാഗം തലവന്‍റേത് വിചിത്രവാദമെന്ന് എംഎസ്എം കോളേജ് യൂണിയൻ ചെയർമാർ ഇർഫാൻ പറഞ്ഞു.

അതേസമയം, നിഖില്‍ തോമസിന്റെ പ്രവേശനം സംബന്ധിച്ച എംഎസ്എം കോളേജിന്റെ വിശദീകരണത്തില്‍ കേരള സര്‍വ്വകലാശാലക്ക് അതൃപ്തിയുണ്ട്. വീണ്ടും വിശദീകരണം ചോദിക്കാനാണ് സര്‍വ്വകലാശാലയുടെ തീരുമാനം. വീഴ്ച്ച സമ്മതിക്കാതെയായിരുന്നു വിഷയത്തിലെ കോളേജിന്റെ വിശദീകരണം. നിഖില്‍ തോമസിനെതിരെ കണ്ടത്താന്‍ പൊലീസ് വ്യാപക പരിശോധന തുടരുകയാണ്. പ്രത്യേക സംഘത്തെ നിയോഗിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

തിങ്കളാഴ്ച എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയെ കാണാന്‍ തിരുവനന്തപുരത്തേക്ക് ഒപ്പം പോയ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് ഉള്‍പ്പെടയുള്ള നിഖിലിന്റെ അടുത്ത സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു. നിഖിലിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷന്‍ കാണിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

Advertisement
Advertisement

ആരോഗ്യം

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

IMG 20240226 WA0033 IMG 20240226 WA0033
Kerala15 mins ago

ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

IMG 20240226 WA0028 IMG 20240226 WA0028
Kerala1 hour ago

ലോണ്‍ തിരിച്ചടവ് മുടങ്ങിയാല്‍ ഏപ്രില്‍ ഒന്നു മുതല്‍ പിഴപ്പലിശ ഇല്ല

Screenshot 2024 02 24 182954 Screenshot 2024 02 24 182954
Kerala2 hours ago

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില, 8 ജില്ലകളില്‍ മുന്നറിയിപ്പ്

IMG 20240226 WA0002 IMG 20240226 WA0002
Kerala3 hours ago

സിപിഎം, സിപിഐ നേതൃയോഗങ്ങള്‍ ഇന്നും നാളെയും; സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമതീരുമാനം

Untitled design 29 2 Untitled design 29 2
Kerala15 hours ago

‘എന്നെ അറസ്റ്റ് ചെയ്‌താൽ ഒരാഴ്ച്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ ഞാൻ അകത്താക്കും’; വെല്ലുവിളിച്ച് സാബു എം ജേക്കബ്

Untitled design 40 Untitled design 40
Kerala16 hours ago

വീണ്ടും ചൂട് കൂടുന്നു; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

Untitled design 25 2 Untitled design 25 2
Kerala18 hours ago

‘ക്രൈസ്തവ സമൂഹത്തിന് സംരക്ഷണം നൽകണം’; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ തൃശൂർ അതിരൂപതാ സമുദായ ജാഗ്രതാ സമ്മേളനം

Untitled design 36 Untitled design 36
Kerala20 hours ago

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്; നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Screenshot 2024 02 25 143229 Screenshot 2024 02 25 143229
Kerala20 hours ago

‘ചിലർക്ക് ഖേരളം, മറ്റു ചിലർക്ക് ക്യൂബളം, നമുക്ക് പ്രിയപ്പെട്ട കേരളം’; ആ റിപ്പോര്‍ട്ട് പങ്കുവച്ച് തോമസ് ഐസക്ക്

Screenshot 2024 02 25 142518 Screenshot 2024 02 25 142518
Kerala21 hours ago

‘ഹോം നഴ്സിന്റെ മരണം മകന്‍ എറിഞ്ഞ കല്ല് തലയില്‍ കൊണ്ട്’; പിടികൂടി പൊലീസ്

വിനോദം

പ്രവാസി വാർത്തകൾ