കേരളം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് അശ്ലീല സന്ദേശം അയച്ചു; എസ്എഫ്‌ഐ ജില്ലാ നേതാവിനെതിരെ സിപിഐഎം നടപടി
ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഷ്ടപതി ഗായകനും എസ്എഫ്‌ഐ ജില്ലാ നേതാവുമായ ജി എന്‍ രാമകൃഷ്ണനെതിരെ പാര്‍ട്ടി നടപടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല വീഡിയോ അയച്ചതിനാണ് ബാലസംഘം സംസ്ഥാന നേതാവുകൂടിയായ രാമകൃഷ്ണനെതിരെ സിപിഐഎം നടപടിയെടുത്തത്.
ബാലസംഘം സംസ്ഥാന ജോയിന്‍ സെക്രട്ടറിയാണ് രാമകൃഷ്ണന്‍. എസ് എഫ് ഐ പ്രവര്‍ത്തകയായ പെണ്‍കുട്ടിയും കുടുംബവും രാമകൃഷ്ണനെതിരെ ഏരിയ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു.ബാലകൃഷ്ണന്‍ നിലവില്‍ എസ്എഫ്‌ഐ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ്.
ക്ഷേത്രത്തിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന സമയത്ത് ദേവസ്വം ഉദ്യോഗസ്ഥനെ ജാതി പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിലും രാമകൃഷ്ണന്‍ നടപടി നേരിട്ടിരുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement