Connect with us

Kerala

മടങ്ങാന്‍ കൂട്ടാക്കാതെ ഹനുമാന്‍ കുരങ്ങ്; ‘നല്ല ഭം​ഗി, ഹനുമാനെപ്പോലുണ്ട്’ എന്ന് കാണികൾ

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപോയ ഹനുമാൻ കുരങ്ങ് മസ്ക്കറ്റ് ഹോട്ടലിന് സമീപത്തെ മരത്തിൽ തന്നെ തുടരുന്നു. കുരങ്ങിനെ നിരീക്ഷീക്കാനായി മൃഗശാല അധികൃതരും സ്ഥലത്ത് തുടരുകയാണ്. അതേസമയം കുരങ്ങിനെ അടുത്ത് കാണാൻ നിരവധി ആളുകളും എത്തുന്നുണ്ട്.

പത്ത് ദിവസമായി മൃഗശാല അധികൃതരെ വട്ടം ചുറ്റിച്ച ഹനുമാൻ കുരങ്ങ് ഒടുവിൽ നഗര ഹൃദയത്തിൽ. മസ്ക്കറ്റ് ഹോട്ടലിന് പിൻവശത്തെ പുളിമരത്തിലാണ് ഇന്നലെ വൈകീട്ട് മുതൽ കുരങ്ങ് നില ഉറപ്പിച്ചിരിക്കുന്നത്. ആവശ്യത്തിന് ഭക്ഷണം കിട്ടുന്നത് കൊണ്ടാണ് കുരങ്ങ് മണിക്കൂറുകളോളം ഈ മരത്തിൽ തന്നെ തുടരുന്നതെന്നാണ് മൃഗശാല അധികൃതരുടെ നിഗമനം. രണ്ട് ആനിമൽ കീപ്പർമാരെയാണ് നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. മയക്ക് വെടി വച്ചോ വല വിരിച്ചോ കുരങ്ങിനെ പിടിക്കില്ല. കുരങ്ങിനെ കാക്കകൾ ആക്രമിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു. നിലവിൽ ഹനുമാൻ കുരങ്ങിന്റെ ആരോഗ്യസ്ഥിൽ കാര്യമായി ആശങ്കകൾ ഇല്ല.

അതേസമയം, നഗരത്തിൽ കുരങ്ങ് എത്തിയതറിഞ്ഞ് നിരവധി ആളുകളാണ് മസ്ക്കറ്റ് ഹോട്ടൽ പരിസരത്തേക്ക് എത്തുന്നത്. ‘നല്ല ഭം​ഗിയുണ്ട്, ഹനുമാനെപ്പോലെ ഇരിക്കുന്നു’വെന്നാണ് കാണികൾ പറയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് പെൺ ഹനുമാൻ മൃഗശാലയിൽ നിന്ന് ചാടിപോയത്. തിരുപ്പതി സുവോളിജിക്കൽ പാർക്കിൽ നിന്നാണ് രണ്ട് ഹനുമാൻ കുരങ്ങുകളെ തിരുവനന്തപുരത്തെത്തിച്ചത്. അതിവേഗത്തിൽ മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് ചാടിപ്പോകാൻ കഴിവുള്ളതാണ് ഈ പെൺ ഹനുമാൻ കുരങ്ങ്. പൂക്കളും തളിരിലകളും ഒക്കെയാണ് ഈ കുരങ്ങുകൾ കഴിക്കുന്നത്.

Advertisement

ആരോഗ്യം

കേരളാ വാർത്തകൾ

heavy rain kerala yellow alert heavy rain kerala yellow alert
Kerala31 mins ago

ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത; നാളെ മുതല്‍ വ്യാപക മഴ

images (2) images (2)
Kerala34 mins ago

‘2018’ ഓസ്കറിലേക്ക്; ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രി

Screenshot 2023 09 27 141450 Screenshot 2023 09 27 141450
Kerala2 hours ago

ലോക ടൂറിസം ദിനത്തില്‍ കേരളത്തിന് അഭിമാന നേട്ടം; കാന്തല്ലൂരിന് ദേശീയ അംഗീകാരം

Cabinet decisions 27 09 2022 Cabinet decisions 27 09 2022
Kerala3 hours ago

സർക്കാർ പരിപാടികൾ ഇനി മാലിന്യമുക്ത പ്രതിജ്ഞയോടെ ആരംഭിക്കും; മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

Screenshot 2023 09 27 125313 Screenshot 2023 09 27 125313
Kerala3 hours ago

ലോറി കാറിലേക്ക് പാഞ്ഞുകയറി, കൈവരിയില്‍ ഇടിച്ചുനിന്നു, കാറിനുള്ളി‌ൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിച്ച് ഫയര്‍ഫോഴ്സ്

Screenshot 2023 09 27 115444 Screenshot 2023 09 27 115444
Kerala4 hours ago

‘അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്നിട്ടുണ്ട്, പിന്നല്ലേ ഇഡി, അറസ്റ്റിനെ ഭയമില്ല’: എംകെ കണ്ണൻ

Untitled design 2023 09 27T104449.230 Untitled design 2023 09 27T104449.230
Kerala5 hours ago

ലോണ്‍ ആപ്പ് കെണികളെ കണ്ടെത്താന്‍ കേന്ദ്രസഹായം തേടി കേരള പൊലീസ്; സൈബര്‍ വിഭാഗത്തിന് കത്തയച്ചു

V D Satheeshan against kerala govt on ksrtc salary crisis V D Satheeshan against kerala govt on ksrtc salary crisis
Kerala6 hours ago

മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് വി ഡി സതീശൻ

Screenshot 2023 09 27 103749 Screenshot 2023 09 27 103749
Kerala6 hours ago

ജയിലിൽ ഫോൺ വിളിക്കാൻ സഹായം, കൈക്കൂലി; കുറ്റസമ്മതം നടത്തി പ്രിസൺ ഓഫീസര്‍, കേസില്‍ പ്രതി ചേര്‍ക്കും

Screenshot 2023 09 27 095119 Screenshot 2023 09 27 095119
Kerala7 hours ago

ഒന്നിന് മുകളില്‍ ഒന്നായി മൃതദേഹം, വസ്ത്രങ്ങളില്ല; ഷിജിത്തും സതീഷും തന്നെ, ഉറപ്പിച്ച് പൊലീസ്

ക്രൈം വാർത്തകൾ

പ്രവാസി വാർത്തകൾ