Connect with us

Kerala

പൊതുമുതൽ നശിപ്പിച്ച കേസ്: മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള നേതാക്കള്‍ പിഴയടച്ചത് മൂന്ന് ലക്ഷത്തിലധികം!

വടകര തപാൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ 3,80,000 പിഴ ഒടുക്കി മന്ത്രി മുഹമ്മദ് റിയാസും ഡിവൈഎഫ്ഐ നേതാക്കളും. 2011 ൽ നടന്ന സംഭവത്തിലാണ് നടപടി. സബ് കോടതിയും ജില്ലാ കോടതിയും പുറപ്പെടുവിച്ച വിധിയിലാണ് 12 നേതാക്കൾ ചേർന്ന് നഷ്ടപരിഹാരം ഒടുക്കിയത്. പലിശ അടക്കമുള്ള തുകയാണ് അടച്ചത്. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ നടത്തിയ മാർച്ചിൽ ഉണ്ടായ നാശനഷ്ടങ്ങൾ പരിഗണിച്ചാണ് കേസ്. പിഡിപി പി നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്ത കേസാണിത്. തപാൽ വകുപ്പാണ് പരാതിക്കാർ.

2011 ജനുവരി 19 ന് വടകര ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ചിൽ ആയിരുന്നു അതിക്രമം ഉണ്ടായത്. ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. പ്രതിഷേധത്തിൽ ജനാല ചില്ലുകൾ, ഓഫീസ് ഉപകരണങ്ങൾ എന്നിവയ്ക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. 2014 ൽ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയടക്കാൻ കോടതി ഉത്തരവിട്ടിരുന്നു. പിഴ സഹിതം പണം ഒടുക്കിയില്ലെങ്കിൽ പ്രതികളെ അറസ്റ്റ് ചെയ്തു പണം ഈടാക്കണമെന്ന് തപാൽ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് അഭിഭാഷകൻ മുഖേന മന്ത്രി മുഹമ്മദ് റിയാസ് പിഴ ഒടുക്കിയത്. ഇനി 40000 രൂപ കൂടി കെട്ടിവക്കണം.

Advertisement
Advertisement

ആരോഗ്യം

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

IMG 20240226 WA0033 IMG 20240226 WA0033
Kerala17 mins ago

ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

IMG 20240226 WA0028 IMG 20240226 WA0028
Kerala1 hour ago

ലോണ്‍ തിരിച്ചടവ് മുടങ്ങിയാല്‍ ഏപ്രില്‍ ഒന്നു മുതല്‍ പിഴപ്പലിശ ഇല്ല

Screenshot 2024 02 24 182954 Screenshot 2024 02 24 182954
Kerala2 hours ago

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില, 8 ജില്ലകളില്‍ മുന്നറിയിപ്പ്

IMG 20240226 WA0002 IMG 20240226 WA0002
Kerala3 hours ago

സിപിഎം, സിപിഐ നേതൃയോഗങ്ങള്‍ ഇന്നും നാളെയും; സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമതീരുമാനം

Untitled design 29 2 Untitled design 29 2
Kerala15 hours ago

‘എന്നെ അറസ്റ്റ് ചെയ്‌താൽ ഒരാഴ്ച്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ ഞാൻ അകത്താക്കും’; വെല്ലുവിളിച്ച് സാബു എം ജേക്കബ്

Untitled design 40 Untitled design 40
Kerala16 hours ago

വീണ്ടും ചൂട് കൂടുന്നു; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

Untitled design 25 2 Untitled design 25 2
Kerala19 hours ago

‘ക്രൈസ്തവ സമൂഹത്തിന് സംരക്ഷണം നൽകണം’; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ തൃശൂർ അതിരൂപതാ സമുദായ ജാഗ്രതാ സമ്മേളനം

Untitled design 36 Untitled design 36
Kerala20 hours ago

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്; നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Screenshot 2024 02 25 143229 Screenshot 2024 02 25 143229
Kerala20 hours ago

‘ചിലർക്ക് ഖേരളം, മറ്റു ചിലർക്ക് ക്യൂബളം, നമുക്ക് പ്രിയപ്പെട്ട കേരളം’; ആ റിപ്പോര്‍ട്ട് പങ്കുവച്ച് തോമസ് ഐസക്ക്

Screenshot 2024 02 25 142518 Screenshot 2024 02 25 142518
Kerala21 hours ago

‘ഹോം നഴ്സിന്റെ മരണം മകന്‍ എറിഞ്ഞ കല്ല് തലയില്‍ കൊണ്ട്’; പിടികൂടി പൊലീസ്

വിനോദം

പ്രവാസി വാർത്തകൾ