Connect with us

കേരളം

ഒറ്റനോട്ടത്തിൽ ആരും പറയും പാൽവണ്ടി, അകത്ത് രഹസ്യ അറയിൽ സൂക്ഷിച്ചത് മദ്യം; എക്സൈസ് പിടികൂടി

പാൽ വണ്ടിയിൽ രഹസ്യ അറയിൽ കടത്തുകയായിരുന്ന വിദേശമദ്യവും വാടകവീട്ടിൽ സൂക്ഷിച്ചുവെച്ച ഇതര സംസ്ഥാന മദ്യവും പിടികൂടി. പാലക്കാട് അഗളി എക്സൈസ് റേഞ്ച് ഓഫീസർമാരാണ് മണ്ണാർക്കാട് നിന്ന് പാല് കയറ്റിവന്ന ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 11 ലിറ്റർ മദ്യം പിടികൂടിയത്. മണ്ണാർക്കാട് സ്വദേശിയായ രാജേഷ്( 34 വയസ് )എന്നയാളെ അറസ്റ്റ് ചെയ്തു .മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷ വാഹനവും പിടിച്ചെടുത്തു.

Also Read:  പി.എ മുഹമ്മദ് റിയാസും എ.കെ ശശീന്ദ്രനും ഷിരൂരിലേക്ക്; യാത്ര മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം

അഗളി റേഞ്ച് പാർട്ടി പ്ലാമരം, നരസിമുക്ക് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് മദ്യക്കടത്ത് പിടികൂടിയത്. ഓട്ടോറിക്ഷയിൽ രഹസ്യ അറ ഉണ്ടാക്കി പാൽ അതിന് അകത്ത് വെച്ചാണ് മദ്യം കടത്തിയിരുന്നത്. എക്സൈസ് സംഘം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന അന്യ സംസ്ഥാന മദ്യവും പിടികൂടിയത്. നരസിമുക്ക് ജംഗ്ഷനിൽ രാഹുൽഗാന്ധി നിവാസിൽ ബാലസുബ്രഹ്മണ്യൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് ഇതര സംസ്ഥാന മദ്യം പിടികൂടിയത്.

Also Read:  സംസ്ഥാനത്ത് എച്ച് 1എൻ 1 -ൽ ആശങ്ക; ഒരാഴ്ചക്കിടെ 11 മരണം

പാലക്കാട് രഹസ്യാന്വേഷണ റിപ്പോർട്ട് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. മലപ്പുറം ഭാഗത്തു നിന്ന് കൊണ്ടുവന്ന് അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിൽ വിതരണത്തിനായി സൂക്ഷിച്ചുവെച്ച ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മദ്യമാണ് പിടികൂടിയത്. ഈ വീട് മാസങ്ങൾക്ക് മുമ്പ് മലപ്പുറം സ്വദേശികൾക്ക് വാടകയ്ക്ക് കൊടുത്തുവെന്നാണ് ഉടമസ്ഥനായ ബാലസുബ്രഹ്മണ്യൻ പറയുന്നത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശികളായ ഡൊമനിക്ക് റസാഖ് പൊക്കത്ത് എന്നിവർക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തു. രണ്ടുപേരും ഒളിവിലാണ്.

Also Read:  തിരുവല്ലയിൽ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240726 155814.jpg 20240726 155814.jpg
കേരളം3 hours ago

തിരുവല്ലയിൽ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

sathi devi.1.2824427.jpg sathi devi.1.2824427.jpg
കേരളം9 hours ago

കേരളത്തില്‍ പ്രായമായ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുന്നു; അഡ്വ. പി സതീദേവി

cloverleaf.jpeg cloverleaf.jpeg
കേരളം9 hours ago

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തു നിന്ന് ബൈപാസിലേക്ക് ക്ലോവർ ലീഫ് മാതൃകയിൽ റോഡ്

h1n12607.jpeg h1n12607.jpeg
കേരളം10 hours ago

സംസ്ഥാനത്ത് എച്ച് 1എൻ 1 -ൽ ആശങ്ക; ഒരാഴ്ചക്കിടെ 11 മരണം

20240726 081051.jpg 20240726 081051.jpg
കേരളം11 hours ago

പി.എ മുഹമ്മദ് റിയാസും എ.കെ ശശീന്ദ്രനും ഷിരൂരിലേക്ക്; യാത്ര മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം

sct HEART TRANSPLANT.jpg sct HEART TRANSPLANT.jpg
കേരളം4 days ago

ശ്രീചിത്രയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം

Meningo encephalite amibienne primitive.JPG Meningo encephalite amibienne primitive.JPG
കേരളം4 days ago

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി

644667.jpg 644667.jpg
കേരളം6 days ago

പുഴയിൽ കുടുങ്ങി 2 കുട്ടികൾ, രക്ഷകരായി ഫയർഫോഴ്സ്, കരയ്ക്കെത്തിച്ചത് അതിസാഹസികമായി

20240720 132547.jpg 20240720 132547.jpg
കേരളം6 days ago

കോഴിക്കോട് നിപ സംശയിച്ച പതിനാലുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു

Nipah virus kerala.jpeg Nipah virus kerala.jpeg
കേരളം6 days ago

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം

വിനോദം

പ്രവാസി വാർത്തകൾ