Connect with us

Uncategorized

സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് വരുന്നു

Published

on

images

സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് വരുന്നു.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പിലെയും അയ്യങ്കാളി നഗരതൊഴിലുറപ്പിലെയും തൊഴിലാളികള്‍ക്ക് മറ്റു ക്ഷേമനിധികളിലേതുപോലെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം.

ക്ഷേമനിധിബോര്‍ഡ് രൂപവത്കരിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാനാണ് തീരുമാനം. ഇക്കാര്യം ഉടന്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കുവരും.

മഹാത്മാഗാന്ധി പദ്ധതിയില്‍ സജീവമായ 19.62 ലക്ഷം പേര്‍ക്കും അയ്യങ്കാളി പദ്ധതിയിലെ രണ്ടുലക്ഷം പേര്‍ക്കും ക്ഷേമനിധി ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. ബോര്‍ഡിന്റെ ഘടന, ആനുകൂല്യനിരക്ക് എന്നിവയില്‍ അന്തിമതീരുമാനമായിട്ടില്ല.

ആനുകൂല്യങ്ങള്‍

* അറുപത് വയസ്സ് തികയുമ്പോള്‍ പെന്‍ഷന്‍ കിട്ടുന്നതടക്കമുള്ള ആനുകൂല്യങ്ങള്‍. * 18 വയസ്സ് പൂര്‍ത്തിയായതും 55 വയസ്സ് തികയാത്തവരുമായ തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ ചേരാം. രജിസ്റ്റര്‍ചെയ്ത തൊഴിലാളികള്‍ക്കേ ക്ഷേമനിധിയില്‍ അംഗത്വമെടുക്കാനാവൂ. പ്രതിമാസ വിഹിതം 50 രൂപ.

* പത്തുവര്‍ഷത്തില്‍ കുറയാതെ ക്ഷേമനിധിവിഹിതം അടയ്ക്കുന്നവര്‍ മരണപ്പെട്ടാല്‍ കുടുംബപെന്‍ഷന്‍ കിട്ടും. അസുഖംമൂലമോ അപകടത്തില്‍പ്പെട്ടോ മരണമുണ്ടായാല്‍ സഹായം.

* അംഗഭംഗമുണ്ടായി തൊഴില്‍ ചെയ്യാനാവാതെവന്നാല്‍ അടച്ചതുക പലിശസഹിതം തിരിച്ചുകിട്ടും. * ഗുരുതരമായ അസുഖം ബാധിച്ചവര്‍ക്കും സഹായം ഉറപ്പാക്കും.

* വനിതാ അംഗങ്ങള്‍ക്ക് വിവാഹത്തിന് സഹായം. പ്രസവാനുകൂല്യത്തിനു പുറമേ മക്കളുടെ പഠനാവശ്യത്തിനു സാമ്പത്തികസഹായം ഉള്‍പ്പടെയുള്ള പ്രോത്സാഹന പദ്ധതികള്‍. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുന്നത് ഇന്ത്യയില്‍ ആദ്യമായാണ്. ഈ ആവശ്യം മേഖലയിലെ തൊഴിലാളിസംഘടനകള്‍ നേരത്തേ ഉന്നയിച്ചിരുന്നു.

 

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

driving test.jpeg driving test.jpeg
കേരളം9 mins ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

1715768607104.jpg 1715768607104.jpg
കേരളം17 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം20 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം20 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം21 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം22 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം24 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം1 day ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം1 day ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

വിനോദം

പ്രവാസി വാർത്തകൾ