Connect with us

കേരളം

എസ്എഫ്‌ഐ പ്രതിഷേധം ഫലം കണ്ടു;മൗണ്ട് സിയോണ്‍ ലോ കോളജ് പ്രിന്‍സിപ്പലിനെ മാറ്റി

sfi

എസ്എഫ്‌ഐയുടെ കടുത്ത പ്രതിഷേധത്തിനൊടുവില്‍ പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളജ് പ്രിന്‍സിപ്പലിനെ മാറ്റി. പ്രിന്‍സിപ്പല്‍ കെ ജി രാജനെയാണ് മാറ്റിയത്. എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് പ്രിന്‍സിപ്പലിനെ ഉടന്‍ മാറ്റണമെന്ന് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് നടപടി. കോളജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്താനും തീരുമാനമായിട്ടുണ്ട്. ചില വിദ്യാര്‍ത്ഥികളെ മനപൂര്‍വം ഇന്റേണല്‍ മാര്‍ക്ക് നല്‍കാതെ തോല്‍പ്പിച്ചെന്നും ചിലര്‍ക്ക് ക്ലാസില്‍ കയറിയാലും അറ്റന്‍ഡന്‍സ് നല്‍കുന്നില്ലെന്നും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെതിരെ സമരം ചെയ്തിരുന്നത്.

പ്രിന്‍സിപ്പാലിനെതിരായ പരാതികള്‍ അക്കമിട്ട് നിരത്തി എസ്എഫ്‌ഐ എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റിന് പരാതി നല്‍കിയിരുന്നു. വിഷയം അന്വേഷിക്കുന്നതിനായി ഒരു കമ്മിഷനെ എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് നിയോഗിച്ചിരുന്നു. ഇതിനിടെ ചില വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയേയും സമീപിക്കുന്ന സാഹചര്യമുണ്ടായി.

Also Read:  നവരാത്രി പൂജയ്ക്ക് എത്ര ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും? അവധികള്‍ ഇങ്ങനെ

ആറ് വിദ്യാര്‍ത്ഥികള്‍ തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അവരെ നശിപ്പിച്ച് മാത്രമേ താന്‍ പുറത്തുപോകൂ എന്നൊരു പ്രസ്താവന പ്രിന്‍സിപ്പലില്‍ നിന്നും പുറത്തുവന്നിരുന്നു. ഇത് കമ്മിഷന്‍ അംഗങ്ങള്‍ രേഖകളിലും ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പ്രിന്‍സിപ്പലിനെ ഉടന്‍ മാറ്റണമെന്ന് സിന്‍ഡിക്കേറ്റ് നിര്‍ദേശിക്കുകയും കോളജ് പ്രിന്‍സിപ്പലില്‍ നിന്ന് രാജി എഴുതി വാങ്ങുകയും ചെയ്തത്.

Also Read:  ശബരിമലയിൽ ഡിജിറ്റലായി പണം സ്വീകരിക്കാൻ സംവിധാനം; പാർക്കിംഗ് പ്രതിസന്ധി ഒഴിവാക്കും; ദേവസ്വം ബോർഡ് പ്രസിഡൻ്റ്

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Cm dubai.jpg Cm dubai.jpg
കേരളം24 mins ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം1 hour ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം2 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം4 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം4 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം5 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

വിനോദം

പ്രവാസി വാർത്തകൾ