Connect with us

കേരളം

പ്രമോഷനും സ്ഥലംമാറ്റവുമില്ല: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്; നടപടി സ്വത്ത് വിവരം സമർപ്പിക്കാത്തതിൽ

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി. വാർഷിക സ്വത്ത് വിവരം സ്പാർക്കിൽ സമർപ്പിക്കാത്തതിലാണ് മുന്നറിയിപ്പ്. ഇനിയും സ്വത്ത് വിവരം സമർപ്പിക്കാത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഇവർക്ക് സ്ഥാനകയറ്റം, സ്ഥലമാറ്റം എന്നിവയ്ക്ക് അർഹതയുണ്ടാകില്ലെന്നും ഉത്തരവിലുണ്ട്.

കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 1960 ലെ ചട്ടം 37, 39 എന്നിവയിൽ സ്വത്ത് വിവരം സമർപ്പിക്കുന്നത് സംബന്ധിച്ച് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 2023 ജനുവരി 15 ആയിരുന്നു കഴിഞ്ഞ വർഷത്തെ സ്വത്ത് വിവരം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. എന്നാൽ പല ജീവനക്കാരും ഇനിയും സ്വത്ത് വിവരം സ്പാർക് സോഫ്റ്റ്‌വെയറിൽ സമർപ്പിച്ചിട്ടില്ല. ഇതിലാണ് സംസ്ഥാന സർക്കാർ നടപടിയിലേക്ക് നീങ്ങുന്നത്.

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സ്വത്ത് വിവരം സമർപ്പിക്കാത്തത് ഗുരുതര കൃത്യവിലോപമായാണ് സർക്കാർ കാണുന്നത്. ഈ സാഹചര്യത്തിലാണ് ശിക്ഷണ നടപടിയിലേക്ക് കടക്കുന്നതെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ശിക്ഷണ നടപടികൾക്ക് വേണ്ട ഭേദഗതികൾ ജീവനക്കാരുടെ ചട്ടത്തിൽ പിന്നീട് വരുത്തുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

1715768607104.jpg 1715768607104.jpg
കേരളം1 hour ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം4 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം5 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം6 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം7 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം8 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം9 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം10 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ