Connect with us

സാമ്പത്തികം

സംസ്ഥാനത്ത് ഇന്ന് ചാഞ്ചാട്ടമില്ലാതെ സ്വർണവില | Gold Price Today

Published

on

images 23.jpeg

സംസ്ഥാനത്ത് ഇന്ന് ചൊവ്വാഴ്ച (11.07.2023) സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5455 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43640 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4513 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36104 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്.

ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിലും മാറ്റമില്ല. 77 രൂപയിലാണ് ചൊവ്വാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ചൊവ്വാഴ്ച ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപ.

ഈ മാസത്തിന്റെ തുടക്കത്തില്‍ 43,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നിന് രേഖപ്പെടുത്തിയ 43,240 രൂപയാണ് ഈ മാസത്തെ താഴ്ന്ന നിരക്ക്. എട്ടിന് 43,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. തുടര്‍ന്ന് ഇന്നലെ 80 രൂപയാണ് വില താഴ്ന്നത്.

ഇന്നത്തെ നിരക്കുകൾ

11-07-2023

22K916 (1gm) ₹ 5445
18K750 (1gm) ₹ 4508
Silver (1gm) ₹ 77
925 Hall Marked Silver (1gm) ₹ 103

ജൂലൈ മാസത്തിലെ ഇതുവരെയുള്ള സ്വർണവില ഇങ്ങനെ:
ജൂലൈ 1 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 43,320 രൂപ
ജൂലൈ 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,320 രൂപ
ജൂലൈ 3 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 43,240 രൂപ
ജൂലൈ 4 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 43,320 രൂപ
ജൂലൈ 5 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 43,400 രൂപ
ജൂലൈ 6 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,400 രൂപ
ജൂലൈ 7 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 43,320 രൂപ
ജൂലൈ 8 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 43,640 രൂപ
ജൂലൈ 9 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,640 രൂപ
ജൂലൈ 10 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 43,560 രൂപ
ജൂലൈ 11 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,560 രൂപ

സ്വർണവിലയിലെ കുറവ് ഉപഭോക്താക്കളെ കരുതൽ നിക്ഷേപം എന്ന തരത്തിൽ സ്വർണം വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനും പ്രേരിപ്പിക്കും എന്ന കാര്യത്തിൽ തർക്കമില്ല. സ്വര്‍ണവിലയിലെ കുറവ് വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമാണ്. 43,560 രൂപയാണ് ഒരു പവന് ഈടാക്കുക എങ്കിലും ആഭരണം വാങ്ങുമ്പോള്‍ 4000 രൂപയോളം അധികം വരും. പണിക്കൂലി, ജിഎസ്ടി എന്നിവയുള്‍പ്പെടെയാണിത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 5445 രൂപയാണ്.

നിക്ഷേപമായി സ്വർണത്തെ കാണുന്നവർക്ക് ഓരോ താഴ്ചയും അവസരമാണ്. ഇവർ ഒരോ ഇടിവിലും സ്വർണം വാങ്ങിക്കൂട്ടുകയോ, ആവറേജിംഗിന് ശ്രമിക്കുകയോ വേണം. ദീർഘകാലത്ത് സ്വർണത്തിനു മികച്ച ഭാവിയാണ് വിദഗ്ധർ പ്രവചിക്കുന്നത്. അതേസമയം ഇവർ ഫിസിക്കൽ സ്വർണം വാങ്ങരുത്. ഡിജിറ്റൽ ഗോൾഡിന് പ്രാധന്യം നൽകണം. സർക്കാരിന്റെ സ്വർണ ബോണ്ടും പരിഗണിക്കാവുന്നതാണ്. അങ്ങനെയെങ്കിൽ സ്വർണത്തിൽ നിന്നു പലിശ വരുമാനവും സ്വന്തമാക്കാം.

പ്രാദേശിക വിപണികളിൽ സ്വർണം മാസത്തെ ഉയർന്ന നിലവാരത്തിന് അരികെയാണ് തുടരുന്നത്. തുടർച്ചയായ കുതിപ്പ് ആഭരണ വിപണികളെ സാരമായി ബാധിച്ചിട്ടുണ്ട്. സ്വർണം വാങ്ങുന്നതിലും അധികം വിൽക്കാനാണ് ഉപയോക്താക്കൾ ജുവലറികളിൽ എത്തുന്നതെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിനാൽ സ്വർണവിലയിൽ പ്രാദേശിക തലത്തിൽ ഒരു ഇടപെടൽ നടത്താനുള്ള സാധ്യതയും തള്ളികളയാനാകില്ല. വില ആകർഷകമാക്കി നിർത്തുകയാകും ആദ്യ പരിഗണന.

ആഗോള വിപണിയിൽ കഴിഞ്ഞ 30 ദിവസത്തിനിടെ സ്വർണവില 1.76 ശതമാനം കുറഞ്ഞിട്ടുണ്ട്. അതായത് ഔസിന് 34.53 ഡോളർ. അതേസമയം യുഎസ് ഫെഡ് റിസർവിന്റെ നിരക്കു വർധന സ്വർണത്തിനു ആശങ്കയാണ്. ഡോളർ കരുത്താർജിക്കുമ്പോൾ സ്വാഭാവികമായും പലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങളിലേയ്ക്ക് പണം ഒഴുകേണ്ടതാണ്. എന്നാൽ നിലവിലെ വിപണി സാഹചര്യങ്ങൾ നിക്ഷേപകർ സ്വർണത്തിൽ നിലനിൽക്കാനും സാധ്യത കൂടുതലാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

classroom.jpg classroom.jpg
കേരളം13 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം14 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം14 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ