സാമ്പത്തികം
സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 280 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവില ഇന്ന് പവന് 280 രൂപ കുറഞ്ഞ് 53,000 രൂപയായി. ഗ്രാമിന് 6625 രൂപയാണ് വില. ഇന്നലെ 53,280 രൂപയായിരുന്നു പവൻ വില.
ഏപ്രിൽ 19ന് സർവകാല റെക്കോഡായ 54,520 ആയിരുന്നു പവൻ വില. ആറ് ദിവസംകൊണ്ട് 1520 രൂപയാണ് കുറഞ്ഞത്. ഏപ്രിൽ രണ്ടിലെ വിലയായ 50,680 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വില.
ഏപ്രിൽ 23ന് ഒറ്റയടിക്ക് 1120 രൂപ കുറഞ്ഞിരുന്നു. ഇസ്രായേൽ-ഇറാൻ സംഘർഷ സാഹചര്യങ്ങളിൽ അയവ് വന്നതോടെയാണ് അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement