Uncategorized
ഇരട്ട മാസ്ക് വെച്ച് വൈറസിനെ തുരത്താം; ഡബിൾ മാസ്ക് ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ജനിതക മാറ്റം വന്ന കൊവിഡ് വൈറസിനെ പ്രതിരോധിക്കാൻ ഡബിൾ മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണെന്നാണ് വിദഗ്ധാഭിപ്രായം. മുഖ്യമന്ത്രിയും ഇക്കാര്യം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിരുന്നു. ഇത്തരത്തിൽ ഡബിൾ മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം .
ഒന്നിന് മുകളിൽ ഒന്നായി രണ്ട് മാസ്കുകൾ ധരിക്കുമ്പോൾ മാസ്കിന്റെ ഫിൽട്രേഷനുള്ള കഴിവ് മെച്ചപ്പെടുന്നു. ഇതുവഴി വെെറസ് കലർന്ന സ്രവം അകത്തേക്കും പുറത്തേക്കും പോകുന്നത് തടയാൻ സഹായിക്കുന്നു. രോഗമുള്ളയാളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനും മറ്റുള്ളവരിൽ നിന്ന് രോഗം പടരാതിരിക്കാനും ഇത് സഹായിക്കും. ഇത്തരത്തിൽ ഡബിൾ മാസ്ക് ധരിക്കുന്നത് വഴി 85.4 ശതമാനം അണുക്കളെയും തടയാനാകും.
ഡബിൾ മാസ്ക് ധരിക്കേണ്ടത് ഇങ്ങനെ
സർജിക്കൽ മാസ്ക്ക് ധരിച്ച് അതിന് മുകളിൽ തുണി മാസ്ക് ധരിക്കുക.
ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
രണ്ട് സർജിക്കൽ മാസ്ക്കുകൾ ഒന്നിച്ച് ഡബിൾ മാസ്ക് ആയി ഉപയോഗിക്കരുത്.
രണ്ട് തുണി മാസ്ക് ഒന്നിച്ച് ഡബിൾ മാസ്ക് ആയി ഉപയോഗിക്കരുത്.
എൻ 95 മാസ്കും മറ്റ് മാസ്കും കൂടി ഡബിൾ മാസ്ക് ആയി ഉപയോഗിക്കരുത്.