Connect with us

കേരളം

ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയ സംഭവം; രണ്ട് ഡോക്ടര്‍മാരെ പുറത്താക്കി നടപടി

Published

on

Untitled design 3 16

മലപ്പുറം പൊന്നാനിയില്‍ ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്‍കിയ സംഭവത്തില്‍ നടപടി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് താത്കാലിക ഡോക്ടര്‍മാരെ പുറത്താക്കി. സ്റ്റാഫ് നേഴ്സിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

പോന്നാനി മാതൃ ശിശു ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പാലപ്പെട്ടി സ്വദേശിനി റുക്സാനക്ക് ആണ് രക്തം മാറി നല്‍കിയത്. ഒ-നെഗറ്റിവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമായിരുന്നു നല്‍കിയത്. സംഭവത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് താത്കാലിക ഡോക്ടര്‍മാരെ പുറത്താക്കി. സ്റ്റാഫ് നേഴ്സിനെ സസ്പെന്റ് ചെയ്തു. ആരോഗ്യ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഇവര്‍ക്ക് ജാഗ്രത കുറവ് ഉണ്ടായതായി കണ്ടെത്തി. കേസ് ഷീറ്റ് നോക്കാതെയാണ് നേഴ്‌സ് രക്തം നല്‍കിയത് എന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ ആരോഗ്യ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി എന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

Also Read:  'കേന്ദ്രമന്ത്രി ക്ഷേമ പെൻഷനെ കുറ്റപ്പെടുത്തി, പെൻഷൻ ഇല്ലാതാക്കാനുള്ള സൂചനയാണ് ഇതിലൂടെ നൽകിയത്': മുഖ്യമന്ത്രി

കഴിഞ്ഞ തിങ്കളാഴ്ചയാണ് എട്ട് മാസം ഗര്‍ഭിനിയായ റുക്സാന മാതൃ ശിശു ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ രക്തം നല്‍കി. പിന്നീട് വ്യാഴാഴ്ച്ചയാണ് രക്തം മാറി നല്‍കിയത്. യുവതി നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Also Read:  ഹോം നേഴ്സിനെ കൊന്ന് കുഴിച്ചുമൂടിയ കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തവും രണ്ടാം പ്രതിക്ക് അഞ്ച് വർഷവും തടവുശിക്ഷ

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240515 131418.jpg 20240515 131418.jpg
കേരളം2 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം3 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം4 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം5 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം6 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം7 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം8 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

വിനോദം

പ്രവാസി വാർത്തകൾ