Connect with us

കേരളം

ശുപാര്‍ശകളോടെയുള്ള ഉത്തരവ് നല്‍കാനേ ലോകായുക്തക്ക് അധികാരമുള്ളൂ; വ്യക്തമാക്കി സുപ്രീംകോടതി

Plea On Free Sanitary Pads For Class 6 12 Girls To Be Heard By Supreme Court On Monday

ആജ്ഞാസ്വഭാവമുള്ള ഉത്തരവുകള്‍ നല്‍കാന്‍ ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും അധികാരമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ശുപാര്‍ശകളോടെയുള്ള റിപ്പോര്‍ട്ട് ബന്ധപ്പെട്ട അതോറിറ്റിക്കു നല്‍കാന്‍ മാത്രമേ അധികാരമുള്ളൂവെന്നും സുപ്രീംകോടതി വിശദീകരിച്ചു.

കേരള ലോകായുക്ത നിയമം വ്യാഖ്യാനിച്ചുകൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. ശുപാര്‍ശകള്‍ ബന്ധപ്പെട്ട അതോറിറ്റിക്ക് റിപ്പോര്‍ട്ടായി സമര്‍പ്പിക്കാനേ അധികാരമുള്ളൂവെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, രാജേഷ് ബിന്‍ഡല്‍ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. ലോകായുക്ത നിയമത്തിലെ 12(1) വകുപ്പുപ്രകാരം, ആജ്ഞാസ്വഭാവമുള്ള ഉത്തരവുകള്‍ ലോകായുക്തയ്ക്കു നല്‍കാനാകില്ല. പരാതിക്കാരനു കക്ഷി ബുദ്ധിമുട്ടുണ്ടാക്കിയെന്നു ലോകായുക്തയ്‌ക്കോ ഉപലോകായുക്തയ്‌ക്കോ തോന്നിയാല്‍ നീതി ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അതോറിറ്റിക്കു രേഖാമൂലം ശുപാര്‍ശകളോടെ റിപ്പോര്‍ട്ട് നല്‍കാം. ലോകായുക്ത ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.

വര്‍ക്കല ജനാര്‍ദനപുരം സ്വദേശി ജി ഊര്‍മിള നല്‍കിയ ഹര്‍ജിയില്‍ ഉപലോകായുക്ത 2016ല്‍ പുറപ്പെടുവിച്ച ഉത്തരവുമായി ബന്ധപ്പെട്ട വിഷയമാണ് പരിഗണിച്ചത്. റീസര്‍വെ രേഖകളിലെ തെറ്റുകള്‍ തിരുത്താന്‍ വര്‍ക്കല അഡീഷണല്‍ തഹീല്‍ദാറിനോട് ഉപലോകായുക്ത നിര്‍ദേശിച്ചിരുന്നു. ഇതു ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ലോകായുക്തയുടെ അധികാരങ്ങള്‍ സുപ്രീംകോടതി ഓര്‍മിപ്പിച്ചത്.

ഉപലോകായുക്ത ഉത്തരവും ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി റദ്ദാക്കി. ഒരുമാസത്തിനുള്ളില്‍ പിഴവു പരിഹരിച്ചു നികുതി സ്വീകരിക്കണമെന്നായിരുന്നു അഡീഷനല്‍ തഹസില്‍ദാര്‍ക്ക് ഉപലോകായുക്ത ഉത്തരവു നല്‍കിയത്. എന്നാല്‍, ലോകായുക്തയുടെ അധികാരപരിധിക്കു പുറത്താണിതെuhന്നും മേല്‍നോട്ട അധികാരം ഇവര്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടി തഹസില്‍ദാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

Also Read:  തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

1715768607104.jpg 1715768607104.jpg
കേരളം11 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം13 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം14 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം15 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം16 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം17 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം18 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം19 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ