Connect with us

കേരളം

സിസിടിവി ദൃശ്യങ്ങളിലേത് പ്രതിയല്ല; കാപ്പാട് സ്വദേശിയായ വിദ്യാര്‍ത്ഥിയെന്ന് പൊലീസ്; അക്രമിക്കായി കണ്ണൂര്‍ ആശുപത്രിയില്‍ തിരച്ചില്‍

Published

on

ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന് തീ വെച്ച സംഭവത്തില്‍ പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രതിയുടേത് അല്ലെന്ന് പൊലീസ്. കാപ്പാട് സ്വദേശിയായ വിദ്യാര്‍ത്ഥിയുടേതാണ് ദൃശ്യങ്ങളെന്നാണ് പൊലീസ് വ്യക്തമാക്കിയത്. റോഡരികില്‍ നിന്നയാള്‍ ഫോണ്‍ വിളിക്കുന്നതും, പിന്നീട് അവിടെയെത്തിയ ബൈക്കില്‍ കയറി പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

കാട്ടില്‍പീടികയില്‍ നിന്നും രാത്രി 11.30ന് ഉള്ള ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. ഇയാള്‍ അപരിചിതനാണെന്ന് നാട്ടുകാര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് പള്ളിയില്‍ നിന്നും പൊലീസ് ഈ ദൃശ്യങ്ങള്‍ ശേഖരിച്ചത്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബൈക്കിന്റെ ആര്‍സി ഉടമയെ പൊലീസ് കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സിസിടിവി ദൃശ്യത്തില്‍ കണ്ടത് ട്രെയിനില്‍ അക്രമം നടത്തിയ ആളല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന ആളുടെ കയ്യില്‍ ബാഗും ഫോണുമുണ്ട്. ഫോണില്‍ സംസാരിക്കുന്നുമുണ്ട്. അതേസമയം അക്രമി എന്നു സംശയിക്കുന്നയാളുടെ ബാഗും ഫോണും റെയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ട്രെയിനില്‍ വന്നിറങ്ങിയ വിദ്യാര്‍ത്ഥി വീട്ടില്‍ പോകാനായി ആരെയോ വിളിച്ചു വരുത്തിയതാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

അതിനിടെ രേഖാചിത്രത്തില്‍ കാണുന്നതിനോട് സാമ്യമുള്ള ഒരാള്‍ ചികിത്സ തേടി വന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജനറല്‍ ആശുപത്രിയില്‍ പൊലീസ് അന്വേഷണം നടത്തി. ട്രെയിന് തിയിട്ടപ്പോള്‍ പ്രതിക്കും പൊള്ളലേറ്റിരുന്നതായി ദൃക്‌സാക്ഷി വെളിപ്പെടുത്തിയിരുന്നു. അക്രമിയുടേതെന്ന് പറയുന്ന ബാഗില്‍ നിന്നും കണ്ടെടുത്ത കുറിപ്പില്‍ പറയുന്ന സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

1715768607104.jpg 1715768607104.jpg
കേരളം5 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം8 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം8 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം9 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം10 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം11 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം12 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം13 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ