Connect with us

കേരളം

നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി, പിന്നില്‍ റാക്കറ്റ് ആണോയെന്ന് സംശയമെന്ന് മന്ത്രി

മെഡിക്കല്‍ കോളജില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ റാക്കറ്റ് ആണോ എന്ന് സംശയമെന്ന് മന്ത്രി വി എന്‍ വാസവന്‍. ഡോക്ടറുടെ വേഷം ധരിച്ചെത്തിയ സ്ത്രീയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഒറ്റനോട്ടത്തില്‍ അവര്‍ ഡോക്ടര്‍ അല്ല എന്ന് സംശയം തോന്നില്ല. പൊലീസ് സമയോചിതമായി ഇടപെട്ടത് കൊണ്ടാണ് കുഞ്ഞിനെ ഉടന്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും വി എന്‍ വാസവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഡോക്ടറുടെ വേഷത്തിലെത്തിയ സ്ത്രീയാണ് കുഞ്ഞിനെ കടത്തിക്കൊണ്ടുപോയത്. പൊലീസ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തില്‍ മിനിറ്റുകള്‍ക്കകം കുഞ്ഞിനെ ഹോട്ടലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സ്ത്രീയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സ്ത്രീ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. തിരുവല്ലയില്‍ നിന്നാണ് വരുന്നത് എന്നാണ് പറഞ്ഞത്. ഫഌറ്റ് കളമശേരിയിലാണ് എന്നും പറയുന്നു. പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. അതിനാല്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതില്‍ സംശയം ഉണ്ട്. ഇതിന് പിന്നില്‍ റാക്കറ്റ് ആണോ എന്ന് സംശയമുണ്ട്. പൊലീസ് വിശദമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരുമെന്നും വി എന്‍ വാസവന്‍
പറഞ്ഞു.

ഡോക്ടറുടെ വേഷത്തിലെത്തിയ സ്ത്രീ, കളര്‍ വ്യത്യാസം ഉണ്ട് എന്ന് പറഞ്ഞാണ് അമ്മയുടെ കൈയില്‍ നിന്ന് കുഞ്ഞിനെ കൊണ്ടുപോയത്. ഒറ്റനോട്ടത്തില്‍ ഡോക്ടര്‍ അല്ല എന്ന സംശയം തോന്നാതിരുന്നതിനാല്‍ കുഞ്ഞിനെ ഡോക്ടറിന് നല്‍കി. പിന്നീടാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണ് എന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് വിശദമായി തെരച്ചില്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയതെന്നും വി എന്‍ വാസവന്‍ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

1715768607104.jpg 1715768607104.jpg
കേരളം5 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം8 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം9 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം10 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം11 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം12 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം13 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം14 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ