Connect with us

രാജ്യാന്തരം

പ്രമുഖ പത്രപ്രവർത്തകൻ പിഎ മുബാറക് മരണപ്പെട്ടു

Published

on

പത്രപ്രവർത്തകൻ പി.എ.മുബാറക്ക് ( 66) ദോഹ ഖത്തറിൽ സെപ്റ്റംബർ 17 വെള്ളിയാഴ്ച ( രാത്രി 11-ന് മരണപ്പെട്ടു. ഖബറടക്കം ശനിയാഴ്ച വൈകിട്ട് ഖത്തറിൽ .കോവിഡാനന്തര രോഗത്തെ തുടർന്ന് ഖത്തർ ഹമദ് ആശുപത്രിയിൽ രണ്ട് മാസമായി ചികിത്സയിലായിരുന്നു.ചന്ദിക ദിനപ്പത്രം കൊച്ചി ,ഖത്തർ മുൻ ലേഖകനും ഖത്തർ കെ.എം സി.സി. മുൻ സെക്രട്ടറിയുമായിരുന്നു. ഖത്തർ വാണിജ്യ മന്ത്ര്യാലയത്തിലെ റിട്ട. ഉദ്യോഗസ്ഥനാണ്. പ്രവാസി സെക്രട്ടറി, ഖത്തർ കെ.എം.സി.സി. സൗത്ത് സോൺ കമ്മിറ്റി പ്രസിഡൻ്റ് സ്ഥാനങ്ങൾ വഹിക്കുന്നു. സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു.

ചന്ദിക ദിനപ്പത്രം കൊച്ചി സ്റ്റാഫ് റിപ്പോർട്ടറും മുസ്ലിം ലീഗ് എറണാകുളം ജില്ലാ ഭാരവാഹിയുമായിരുന്ന ആലുവ സ്വദേശി പരേതനായ പി.എ.അബ്ദുറഹ്മാൻ കുട്ടിയുടെയും മുവാറ്റുപുഴ പട്ടിലായി കുടിയിൽ പരേതയായ എ.ജെ. ഫാത്തിമയുടേയും മകനാണ് മുബാറക്ക്. എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും ചന്ദിക ദിനപ്പത്രം ന്യൂസ് എഡിറ്ററുമായ സഹോദരൻ പി.എ.മഹ്ബൂബ് കഴിഞ്ഞ ദിവസം ദോഹയിൽ എത്തിയിട്ടുണ്ട്.

ഭാര്യ നജിയ മുബാറക്ക് കോവിഡ് ചികിത്സക്കിടെ ഖത്തറിൽ ഇക്കഴിഞ്ഞ ഏപ്രിൽ 30ന് മരണപ്പെട്ടു.
മക്കൾ: എൻജിനീയർമാരായ നാദിയ (ദുബൈ),ഫാത്തിമ (ഖത്തർ) മരുമക്കൾ: ഷമീൻ (ഇത്തിസലാത്ത്, ദുബൈ), പർവേശ് (ഖത്തർ ഫൗണ്ടേഷൻ )സഹോദരങ്ങൾ: ലത്തീഫ് ,മഹ്ബൂബ്, അഹമ്മദ് , ആമിന സെയ്തു, സുഹറ ജലാൽ,നിസാഅലി,റസിയ കുട്ടി കമ്മദ്. കേരള പത്ര പ്രവർത്തക അസോസിയേഷന്റെ ആദരാഞ്ജലികൾ

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം44 mins ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം3 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം3 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം3 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം6 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം7 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം8 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

20240508 080456.jpg 20240508 080456.jpg
കേരളം11 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

New Project 1.jpg New Project 1.jpg
കേരളം11 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

tvm railway.jpeg tvm railway.jpeg
കേരളം22 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

വിനോദം

പ്രവാസി വാർത്തകൾ