Connect with us

കേരളം

വിട്ടുവീഴ്ചയില്ലാതെ സർക്കാർ; ആദ്യ വാല്യം പാഠപുസ്തക വിതരണം ജൂൺ 15ഓടെ പൂർത്തിയാകും

text e1622640107988

കൊവിഡ് മഹാമാരി മൂലം ആഴ്ചകൾ നീണ്ട ലോക്ഡൗൺ ഉണ്ടായിട്ടും 86.30 ശതമാനം പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിൽ എത്തിച്ച് വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ സൊസൈറ്റികളിൽ നിന്ന് 65 ശതമാനം പാഠപുസ്തകം കുട്ടികൾ കൈപ്പറ്റുകയും ചെയ്തു.

പാഠപുസ്തക വിതരണം അവശ്യ സർവീസുകളുടെ ഭാഗമാക്കിയതിനാൽ കൊവിഡ് പശ്ചാത്തലത്തിലും വിതരണം ചെയ്യാനും കുട്ടികളുടെ കയ്യിൽ എത്തിക്കാനും സാധിച്ചു.

ജൂൺ പതിനഞ്ചോടെ ആദ്യവാല്യം പാഠപുസ്തക വിതരണം പൂർത്തിയാക്കാനാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ. 2021- 22 അധ്യയനവർഷം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ് സ്കൂളുകളിലെയും മാഹി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ സ്കൂളുകളിലെയും ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി ഇതിനകംതന്നെ പൂർത്തീകരിച്ചിട്ടുണ്ട്.

വിതരണം അവസാനഘട്ടത്തിൽ ആണ് ഉള്ളത്. സിബിഎസ്ഇ മലയാള ഭാഷാ പുസ്തകത്തിന്റെയും അച്ചടി പൂർത്തിയാക്കി. ഒന്നാം വാല്യത്തിൽ 288 ടൈറ്റിലുകളിലായി 2,62,56,233 പാഠപുസ്തകങ്ങൾ ആണുള്ളത്. ഒന്നാം വാല്യത്തിന്റെ അച്ചടി പൂർത്തിയായിക്കഴിഞ്ഞു. ആകെ പാഠപുസ്തകങ്ങളിൽ 98.5 ശതമാനവും ഹബ്ബുകൾ എത്തിച്ചിട്ടുണ്ട്. ഇവയിൽ 86.30 ശതമാനം പുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് വിതരണം ചെയ്തുകഴിഞ്ഞു.

സ്കൂൾ സൊസൈറ്റികളിൽ നിന്ന് കുട്ടികൾ കൈപ്പറ്റിയ പാഠപുസ്തകങ്ങൾ ഏകദേശം 65 ശതമാനമാണ്. രണ്ടാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി ആരംഭിച്ചുകഴിഞ്ഞു. 183 ടൈറ്റിലുകളിലായി 1,71,00,334 പുസ്തകങ്ങൾ ആണ് രണ്ടാം വാല്യത്തിൽ അച്ചടിക്കേണ്ടത്. മൂന്നാം വാല്യത്തിൽ അച്ചടിക്കേണ്ടത് 66 ടൈറ്റിലുകളിലായി 19,34,499 പുസ്തകങ്ങളാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

1715768607104.jpg 1715768607104.jpg
കേരളം10 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം12 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം13 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം14 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം15 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം16 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം17 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം18 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ