Connect with us

രാജ്യാന്തരം

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം; കോവിഡ് സമയത്ത് നിർണായകം

Published

on

anti drug day
പ്രതീകാത്മക ചിത്രം | കടപ്പാട്

എല്ലാ വർഷവും ജൂൺ 26-നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കാറുള്ളത്. വിശാലമായ അർത്ഥത്തിൽ മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിച്ചു പോരുന്നത്. ‘മികച്ച പരിചരണത്തിനായി മികച്ച അറിവ്’ എന്നതായിരുന്നു 2020-ലെ ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഔദ്യോഗിക പ്രമേയം.

മയക്കുമരുന്നിന്റെ ഉപയോഗം സംബന്ധിച്ച ആഗോളപ്രശ്‌നത്തെക്കുറിച്ച് വ്യക്തമായ ധാരണ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ആരോഗ്യം, ഭരണനിർവഹണം, സുരക്ഷ തുടങ്ങിയ മേഖലകളിൽ അതുണ്ടാക്കുന്ന മാരകമായ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിൽ അന്താരാഷ്ട്ര തലത്തിലുള്ള സഹകരണത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചും ഊന്നിപ്പറയുന്നതായിരുന്നു കഴിഞ്ഞ വർഷത്തെ ഔദ്യോഗിക പ്രമേയം. മയക്കുമരുന്നിന്റെ ദുരുപയോഗം ഇല്ലാതാക്കുക, നിയമവിരുദ്ധമായ മയക്കുമരുന്ന് കടത്തിലേക്ക് നയിക്കുന്ന ഘടനാപരമായ കാരണങ്ങളെ കണ്ടെത്തി പരിഹരിക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

‘ജീവൻ രക്ഷിക്കാൻ മയക്കുമരുന്നിനെ സംബന്ധിച്ച വസ്തുതകൾ പങ്കുവയ്ക്കുക’ എന്നതാണ് 2021ലെ ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഔദ്യോഗിക പ്രമേയം. മയക്കുമരുന്നുമായി ബന്ധപ്പെട്ട വ്യാജ വിവരങ്ങളുടെ പ്രചരണം തടയുക, ശരിയായ വസ്തുതകളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ വർഷത്തെ ലഹരി വിരുദ്ധ ക്യാമ്പയിൻ ഐക്യരാഷ്ട്ര സഭയുടെ മയക്കുമരുന്നും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും സംബന്ധിച്ച വാർഷിക റിപ്പോർട്ടിൽ നിന്നുള്ള നിർണായകമായ വിവരങ്ങളും അവതരിപ്പിക്കുന്നുണ്ട്. എല്ലാവർക്കും ആരോഗ്യം എന്ന ശാസ്ത്രീയ കാഴ്ചപ്പാട് യാഥാർഥ്യവൽക്കരിക്കാനായി നിലവിലെ ആഗോള മയക്കുമരുന്ന് പ്രതിസന്ധി ഇല്ലാതാക്കാൻ വസ്തുതകളും പ്രായോഗികമായ പരിഹാരമാർഗങ്ങളും അവതരിപ്പിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

കുട്ടികളും കൗമാരക്കാരും ഉൾപ്പെടെ ലോകത്തെമ്പാടുമുള്ള വ്യക്തികളിൽ മയക്കുമരുന്ന് എന്ന സാമൂഹിക വിപത്തിനെ ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ഉത്തരവാദിത്തം വളർത്തിയെടുക്കാൻ കഴിയുന്നു എന്നതാണ് ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ പ്രാധാന്യം. ഈ ദിവസം ലോകമെമ്പാടുമുള്ള വിദ്യാലയങ്ങൾ, കോളേജുകൾ, തൊഴിലിടങ്ങൾ, മറ്റു പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ വിവിധ തരത്തിലുള്ള പരിപാടികൾ സംഘടിക്കപ്പെടുന്നു.

ഐക്യരാഷ്ട്ര സഭയുടെ മയക്കുമരുന്നു വിരുദ്ധ വിഭാഗമായ യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം (യു എൻ ഒ ഡി സി) നാർക്കോട്ടിക്സ് വ്യവസായത്തെ പിന്തുണയ്ക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ അധികാരികളോട് ആവശ്യപ്പെടുകയും മരുന്ന് വ്യവസായത്തിന്റെ മറവിൽ നടക്കുന്ന അനധികൃത മയക്കുമരുന്ന് കടത്തിനെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.

1987 ഡിസംബറിലാണ് ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലി ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിക്കുന്നത്. ചൈനയിലെ ഒന്നാം കറുപ്പ് യുദ്ധത്തിന് മുന്നോടിയായി അവിടത്തെ ഹ്യുമൻ എന്ന പ്രദേശത്ത് വ്യാപകമായിരുന്ന കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ ലിൻ സെക്സു നടത്തിയ ധീരമായ ശ്രമങ്ങളെ അനുസ്മരിക്കുന്ന ദിനം കൂടിയാണ് ഇത്.

സംസ്ഥാന സർക്കാരിന്‌ കീഴിൽ 33 ലഹരി വിമോചന കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്‌. ആരോഗ്യ വകുപ്പിന്റെ കീഴിൽ 19 ഉം ആരോഗ്യ വകുപ്പും എക്‌സൈസ് വകുപ്പും സംയുക്തമായി നടപ്പാക്കുന്ന വിമുക്തി പദ്ധതിയുടെ കീഴിൽ 14ഉം ലഹരി വിമോചന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്‌. ഇതിനുപുറമെ മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ 291 ക്ലിനിക്കിലൂടെയും ലഹരി വിമോചന ചികിത്സ ലഭ്യമാക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം6 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ