കേരളം
ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

രണ്ടുപേർക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിന് രൂപകൽപന ചെയ്ത ടു വീലറിൽ വലിയ വാഹനങ്ങളിൽ കൊണ്ടുപോകേണ്ട സാധനങ്ങൾ ഒരു കാരണവശാലും കയറ്റിക്കൊണ്ടു പോകരുതെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്.
ഗുഡ്സ് വാഹനങ്ങളിൽ കൊണ്ടുപോകേണ്ട സാധനങ്ങൾ ഇരുചക്ര വാഹനങ്ങളിൽ കൊണ്ടുപോകുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള അപകടം ചൂണ്ടിക്കാട്ടി ഔദ്യോഗിക ഫേസ് ബുക്ക് പോസ്റ്റിലാണ് എംവിഡി മുന്നറിയിപ്പ് നൽകിയത്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രണ്ടു പേർക്ക് യാത്ര ചെയ്യുന്നതിനായി രൂപ കല്പന ചെയ്തിട്ടുള്ള വാഹനമാണ് മോട്ടോർ സൈക്കിൾ. ബോഡിയുടെ ബാലൻസിങ് മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു ഘടകമാണ്. മോട്ടോർ സൈക്കിളിൽ കയറ്റുന്ന വസ്തുക്കൾ സുരക്ഷിതമായ റൈഡിങ്ങിനെ പ്രതികൂലമായി ബാധിക്കുന്നു. പ്രത്യേകിച്ചും വശങ്ങളിലേക്ക് തള്ളി നിൽക്കുന്നവ.
ചെറിയ സാമ്പത്തിക ലാഭത്തിനായി ഗുഡ്സ് വാഹനങ്ങളിൽ കൊണ്ടു പോകേണ്ടുന്ന വസ്തുക്കൾ ഇത്തരത്തിൽ മോട്ടോർ സൈക്കിളിൽ കയറ്റുന്നത് നിയവിരുദ്ധമാണ് എന്ന് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.