കേരളം
യുവതിയെ പീഡിപ്പിച്ച പോലിസുകാരനെതിരേ കേസ്
കണ്ണൂരിൽ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച പോലിസുകാരനെതിരേ കേസ്.
മാങ്ങാട്ടുപറമ്പ് കെ.എ.പി ഫോര്‍ത്ത് ബറ്റാലിയനിലെ ആലക്കോട് പാത്തന്‍പാറയിലെ നിപിന് രാജിനെതിരെയാണ് വെള്ളമുണ്ട പോലിസ് കേസെടുത്തത്.
ഇയാളെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. വെള്ളമുണ്ട സ്വദേശിയായ യുവതിയെ ഒന്നര വര്‍ഷം മുമ്പാണ് ഇയാള്‍ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടത്.
വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കുകയും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായുമാണ് പരാതി. യുവതിയുടെ പരാതിയില്‍ വെള്ളമുണ്ട പോലിസ് ബലാത്സംഗ കുറ്റത്തിനാണ് കേസെടുത്തത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement