തിരുവനന്തപുരം വഞ്ചിയൂരില് യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില് അറസ്റ്റിലായത് വനിതാ ഡോക്ടര്. കൊല്ലം സ്വദേശി ഡോക്ടര് ദീപ്തിയാണ് പിടിയിലായത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് ഇവര്. ആശുപത്രിയില്നിന്ന് ഇവരെ പൊലീസ് കസ്റ്റഡിയില് എടുക്കുകയായിരുന്നു. വെടിയേറ്റ...
സ്വര്ണ്ണക്കടത്തുകാരെ പിടികൂടാന് പോലീസിന് വിപുലമായ അധികാരം നല്കി രാജ്യത്ത് പുതുതായി നിലവില് വന്ന ഭാരതീയ ന്യായ സംഹിത. സംഘടിത കുറ്റകൃത്യങ്ങളുടെ വിഭാഗത്തില് ഉൾപ്പെടുത്തി സ്വര്ണ്ണക്കടത്ത് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാന് പോലീസിന് അധികാരം നല്കിയിരിക്കുകയാണ് പുതിയ...
സി ബി ഐ ഓഫീസർ ആവുന്നതിനു പ്രധാനമായും രണ്ട് വഴികളാണുള്ളത്. അതിനു മുൻപ് എന്താണ് സി ബി ഐ എന്ന് നോക്കാം. സെൻട്രൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. സംഭവം 1941 ൽ ആരംഭിക്കുന്ന സമയത്ത് സ്പെഷ്യൽ...
ബലാൽസംഗ കേസിൽ പ്രതിയായ ഇൻസ്പെക്ടർ സൈജു എം വി മരിച്ച നിലയിൽ. കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് സൈജുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബലാത്സംഗ കേസിൽ വ്യാജരേഖകൾ സമർപ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു....
പാനൂര് ബോംബ് സ്ഫോടനത്തില് കൂടുതല് വിവരങ്ങള് പുറത്ത്. ബോംബ് നിര്മ്മാണത്തിനുള്ള സ്റ്റീല് പാത്രങ്ങള് വാങ്ങിയത് കല്ലിക്കണ്ടിയില് നിന്നാണ്. ഡിവൈഎഫ്ഐ പ്രാദേശിക ഭാരവാഹി ഷിജാലും ഷബില് ലാലും ചേര്ന്നാണ് പാത്രങ്ങള് വാങ്ങിയത്. സ്ഫോടക വസ്തുക്കള് എവിടെ നിന്നാണ്...
വാഹനമോടിക്കുമ്പോള് വേണ്ട അത്യാവശ്യ ഘടകങ്ങളാണ് ക്ഷമയും സംയമനവുമെന്ന് കേരളാ പൊലീസ്. റോഡുകളില് ഡ്രൈവര്മാര് തമ്മില് ചെറിയ കാര്യങ്ങള്ക്ക് പോലും പരസ്പരം ഏറ്റുമുട്ടുന്ന സംഭവങ്ങള് ഉദാഹരണമായി ചൂണ്ടിക്കാണിച്ച് കൊണ്ടാണ് പൊലീസിന്റെ മുന്നറിയിപ്പ്. നിരന്തരമായി ഹോണ് മുഴക്കിയതിനെ ചൊല്ലിയോ ഓവര്ടേക്കിങ്ങിനെ...
മലപ്പുറം കാളികാവ് ഉദിരംപൊയിലില് രണ്ടര വയസ്സുകാരിയുടെ മരണത്തില് പിതാവ് മുഹമ്മദ് ഫായിസിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ഫായിസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ജുവനൈല് ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റവും ഫായിസിന് മേല് ചുമത്തിയിട്ടുണ്ട്. കുട്ടിയുടെ മരണം...
ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യ മാധ്യമങ്ങള് നിരീക്ഷിക്കുന്നതിനായി സോഷ്യല് മീഡിയ നിരീക്ഷണസംഘങ്ങള്ക്ക് രൂപം നല്കി.സംസ്ഥാന തലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലുമാണ് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്വേഷ് സാഹിബ് രൂപം നല്കിയത്. തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്...
സംസ്ഥാനത്ത് ടെലിഗ്രാം വഴിയുള്ള സാമ്പത്തിക തട്ടിപ്പ് സജീവമാകുന്നു. ടെലിഗ്രാം ഗ്രൂപ്പിൽ ചേർത്താണ് തട്ടിപ്പ് നടത്തുന്നത്. പണം ലഭിച്ചുവെന്നു മറ്റുള്ളവരുടെ സന്ദേശം ഉൾപ്പടെ ഗ്രൂപ്പിൽ ഉറപ്പാക്കിയാണ് പുതിയ ഇരകളെ വലവീശി പിടിക്കുന്നത്. പിന്നാലെ വ്യാജ വെബ്സൈറ്റ് കാട്ടി...
തൃശൂര് ചാലക്കുടിയില് പൊലീസ് ജീപ്പ് തകര്ത്ത കേസില് ഡിവൈഎഫ്ഐ നേതാവ് നിഥിന് പുല്ലനെതിരെ കാപ്പ ചുമത്താന് ഉത്തരവ്. കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടുകടത്താന് ഡിഐജി എസ് അജിതാ ബീഗം ഉത്തരവിട്ടു. കഴിഞ്ഞ ഡിസംബര് 22...
കൊപ്പം എസ്ഐ സുബീഷ്മോൻ തൂതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. പുലാമന്തോൾ പാലത്തിന് താഴെ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് സുബീഷിനെ കിട്ടിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. കുടുംബത്തോടൊപ്പം എത്തിയ...
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള എല്ലാത്തരം അതിക്രമങ്ങളും ഉടനെ തന്നെ അപരാജിത ഓൺലൈനിൽ റിപ്പോർട്ട് ചെയ്യാമെന്ന് കേരള പോലീസ്. സൈബർ അതിക്രമങ്ങൾ അറിയിക്കാനും ഈ സംവിധാനം വിനിയോഗിക്കാമെന്നും കേരള പോലീസ് പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിൽ പറഞ്ഞു. വിവരം നൽകുന്നവരുടെ...
തിരുവനന്തപുരം വര്ക്കലയില് യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സ്ഥിരീകരണം. ഇലകമൺ കല്ലുവിള വീട്ടിൽ വിജു (23) ആണ് ഇന്നലെ രാവിലെ മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിജുവിൻ്റെ അമ്മയും സഹോദരങ്ങളും ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി...
പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പതിനെട്ട് പ്രതികളും പിടിയിലായതോടെ, നടപടികൾ വേഗത്തിലാക്കാൻ പൊലീസ്. പ്രതികളെ ക്യാമ്പസിൽ എത്തിച്ചുള്ള തെളിവെടുപ്പ് വൈകാതെ പൂർത്തിയാക്കും. സിദ്ധാർത്ഥനെ നാലിടത്ത് വച്ച് പ്രതികൾ മർദിച്ചു എന്നാണ്...
വിദേശത്ത് നിന്ന് വാട്സ്ആപ്പില് വിളിച്ച് സ്ത്രീകളെ ബ്ലാക്ക് മെയില് ചെയ്യുന്ന സംഘങ്ങള്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ്. അപരിചിതമായ രാജ്യാന്തര വാട്സ്ആപ്പ് കോളുകള് അറ്റന്ഡ് ചെയ്യുന്നത് പൂര്ണമായും ഒഴിവാക്കേണ്ടതാണ്. ഇത്തരം വ്യാജ കോളുകളില് വിശ്വസിച്ച്...
വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്ത്ഥിയുടെ ആത്മഹത്യയില്, മരിച്ച സിദ്ധാര്ത്ഥനെതിരെ നടന്നത് ആള്ക്കൂട്ട വിചാരണയെന്ന് പൊലീസ്. കോളജ് ഹോസ്റ്റലിന്റെ നടുമുറ്റത്തു വെച്ചാണ് വിചാരണയും മര്ദ്ദനവും നടന്നത്. മര്ദ്ദനത്തിന് പിന്നില് ഗൂഢാലോചന ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. വീട്ടില്...
തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാന കൊലപാതകം. ഭാര്യ സഹോദരൻ ഉൾപ്പെടെ അഞ്ച് പേരടങ്ങുന്ന സംഘം യുവാവിനെ വെട്ടിക്കൊന്നു. ചെന്നൈ പള്ളിക്കരണിയിൽ ഇന്നലെ രാത്രിയാണ് സംഭവം. പ്രവീൺ (25) ആണ് മരിച്ചത്. നാല് മാസം മുമ്പ് ഷർമി എന്ന...
പാഴ്സലായി അയച്ച സാധനസാമഗ്രികളില് എംഡിഎംഎ ഉണ്ടെന്നറിയിച്ച് പൊലീസ് ഓഫീസര് എന്ന വ്യാജേന വീഡിയോകോള് ചെയ്ത് പണം തട്ടിയെടുത്ത സംഭവത്തില് കൊല്ലത്ത് ഒരാള്ക്ക് 40 ലക്ഷത്തില് പരം രൂപ നഷ്ടമായി. മുംബൈ പൊലീസിലെ സൈബര് വിഭാഗത്തിലെ മുതിര്ന്ന...
വയനാട് കത്തിക്കണമെന്ന് സമൂഹ മാധ്യമങ്ങളിൽ ശബ്ദ സന്ദേശം പ്രചരിക്കുന്നു. സംഭവത്തിൽ കലാപാഹ്വാനത്തിന് പോലീസ് കേസെടുത്തു. കുറുവാ ദ്വീപ് റോഡിലെ വനമേഖലയില് ചെറിയമലയിൽ വി.എസ്.എസ് ജീവനക്കാരന് പോളിനെ കാട്ടാന ആക്രമിച്ചതിനെ തുടര്ന്നാണ് ശബ്ദസന്ദേശം പ്രചരിച്ചത്. അദ്ദേഹത്തെ മാനന്തവാടി...
വീടുകളിൽ പാഴ് വസ്തുക്കൾ പെറുക്കാൻ വരുന്നവരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. പഴയ സാധനങ്ങൾ എടുക്കാൻ എന്ന വ്യാജേന വീടുകളിൽ കയറി മോഷണം നടത്തുന്ന സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പൊലീസിന്റെ മുന്നറിയിപ്പ്. രണ്ടോ...
കുടിശിക ഒരു കോടി രൂപ കഴിഞ്ഞതോടെ ആലപ്പുഴയിലെ പൊലീസ് വാഹനങ്ങള്ക്ക് പമ്പ് ഉടമകള് ഇന്ധനം നല്കുന്നത് നിര്ത്തി. ആലപ്പുഴ നഗരത്തിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. നവംബര് മുതല് ഒരു രൂപ പോലും പമ്പുടമകള്ക്ക് സര്ക്കാര് നല്കിയിട്ടില്ല. രണ്ടു...
ജനങ്ങൾ പൊലീസിൻ്റെ ദൃശ്യങ്ങൾ പകർത്തുന്നത് തടയരുതെന്ന് ഡിജിപിയുടെ സർക്കുലർ. ദൃശ്യവും ശബ്ദവും ജനങ്ങൾക്ക് റെക്കോഡ് ചെയ്യാൻ നിയമമുണ്ട്. പൊലീസുകാർ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും സർക്കുലറിൽ പറയുന്നു. പൊലീസുകാരെ അച്ചടക്കം പഠിപ്പിക്കാൻ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്....
ലഹരി സംഘങ്ങൾക്കെതിരെ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 285 പേർ അറസ്റ്റിൽ. ‘ഓപ്പറേഷൻ ഡി ഹണ്ട്’ എന്ന പേരിൽ കഴിഞ്ഞ ദിവസമായിരുന്നു പരിശോധന. റെയ്ഡിൻ്റെ ഭാഗമായി 1820 പേരെയാണ് പരിശോധിച്ചത്. ആകെ 281 കേസുകൾ...
ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ ഓണ്ലൈനായി അടയ്ക്കുമ്പോള് ഏറെ ജാഗ്രത പാലിക്കണമെന്ന് മോട്ടോര് വാഹനവകുപ്പിന്റെ മുന്നറിയിപ്പ്. ഇ- ചലാനുകളുടെ പിഴ അടയ്ക്കാന് ഉപയോഗിക്കുന്ന ഔദ്യോഗിക വെബ്സൈറ്റുകള്ക്ക് സമാനമായി പൊതുജനങ്ങളെ കബളിപ്പിക്കാന് ലക്ഷ്യമിട്ട് നിരവധി വെബ്സൈറ്റുകള് ലഭ്യമാകുന്നതായി വ്യാപകമായി...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്ശനത്തെത്തുടര്ന്ന് കൊച്ചി നഗരത്തില് ഇന്നും നാളെയും (ചൊവ്വ, ബുധന്) ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതലും നാളെ പുലര്ച്ചെ മൂന്നു മുതല് ഉച്ചവരെയുമാണ് നിയന്ത്രണം. എം ജി റോഡ്,...
എറണാകുളം അമ്പലമേട് പൊലീസ് സ്റ്റേഷനിൽ ഒരു വർഷം മുമ്പ് നടന്ന പൊലീസ് മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ചോർന്നു. എസ്ഐ പിപി റെജി സ്റ്റേഷനിലെത്തിയ പ്രതിയെ കുനിച്ചു നിർത്തി മർദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പിപി റെജിയോടുള്ള വ്യക്തി...
പാലക്കാട് ട്രാൻസ്ജെൻഡേഴ്സും ഒരു വിഭാഗം ആളുകളും തമ്മിൽ സംഘർഷം. രണ്ട് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ പിരായിരി ഇല്ലത്തുപറമ്പ് സ്വദേശി നാസർ (56), ട്രാൻസ്ജെൻഡർ മായ (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ബിഇഎം സ്കൂളിന്...
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിലെടുത്ത കേസിലാണ് നടപടി. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം രാഹുലിനെതിരെ നേരത്തെ കേസെടുത്തിരുന്നു....
പൊലീസ് ഉദ്യോഗസ്ഥരുടെ വിഐപി ഡ്യൂട്ടിയിൽ നിർദേശങ്ങളുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി. വിഐപി ഡ്യൂട്ടിയിൽ റോട്ടേഷൻ വേണമെന്ന് എഡിജിപി എംആർ അജിത് കുമാർ. ഇനിമുതൽ ഫ്രൈഡേ പരേഡ് നിർബന്ധമാക്കണമെന്നും എഡിജിപിയുടെ നിർദേശം. ഒരുമാസത്തിൽ കൂടുതൽ തുടർച്ചയായി വി.ഐ.പി...
കാസർകോട് പൊലീസുകാരനെ ദുരൂഹ സാഹചര്യത്തില് മരിച്ച നിലയിൽ കണ്ടെത്തി. എ.ആർ ക്യാമ്പിലെ സി പി ഒ ആലപ്പുഴ സ്വദേശി സുധീഷ് ( 40 ) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ കറന്തക്കാട് താളിപടപ്പിലെ പൂട്ടി...
എം വിജിൻ എംഎൽഎ നൽകിയ പരാതിയിൽ കണ്ണൂര് ടൗൺ എസ്ഐക്കെതിരെ അന്വേഷണത്തിന് തീരുമാനം. സംഭവത്തിൽ എസ്ഐക്ക് വീഴ്ചയുണ്ടായെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ പരാതി അന്വേഷിക്കും. അന്വേഷണത്തിന് ശേഷം മാത്രമേ എസ്ഐക്കെതിരെ നടപടിയെടുക്കൂവെന്നാണ്...
ഇന്ധന കുടിശ്ശിക വര്ദ്ധിച്ചതോടെ നിരത്തിലിറക്കാനാകാതെ പൊലീസ് വാഹനങ്ങള്. പണം നല്കാതെ ഇന്ധനം ഇല്ലെന്നാണ് പമ്പുടമകളുടെ നിലപാട്. ഡീസല് അടിച്ച വകയില് പമ്പുകള്ക്ക് രണ്ട് മാസം മുതല് ഒരുവര്ഷത്തെ കുടിശ്ശികയാണ് നല്കാനുള്ളത്. ഇന്ധനം ലഭിക്കാതെ വന്നതോടെ പലയിടങ്ങളിലും...
നവകേരള സദസ്സിന് സുരക്ഷയൊരുക്കിയ പൊലീസുകാര്ക്ക് പ്രത്യേക സമ്മാനം പ്രഖ്യാപിച്ചു. മികച്ച പ്രവര്ത്തനം കാഴ്ചവെച്ചവര്ക്ക് ഗുഡ് സര്വീസ് എന്ട്രി നല്കും. സിവില് പൊലീസ് ഓഫീസര് മുതല് ഐജി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥര്ക്കാണ് സമ്മാനം നല്കുന്നത്. ക്രമസമാധാന ചുമതലയുള്ള...
സംസ്ഥാന പൊലീസ് മേധാവിയുടെ നിരന്തര ആവശ്യം ആഭ്യന്തര വകുപ്പ് വീണ്ടും തള്ളിയതോടെ, ഗ്രേഡ് എസ്.ഐമാർ റോഡിലിറങ്ങി വാഹന പരിശോധന നടത്തേണ്ടതില്ലെന്ന് ഒടുവിൽ പൊലീസും ഉത്തരവിറക്കി. സ്ഥാനക്കയറ്റം വഴി എസ്.ഐമാരാവുന്നവർ (ഗ്രേഡ് എസ്.ഐ) വാഹന പരിശോധന നടത്തേണ്ടതില്ലെന്നും...
യൂത്ത് കോൺഗ്രസ് സമരത്തിൽ നഷ്ടം രണ്ടരലക്ഷമെന്നു പൊലീസ്. രണ്ടരലക്ഷം രൂപയുടെ പോലീസ് മുതൽ നശിപ്പിച്ചതായാണ് കണക്ക്. വിവിധ എഫ്.ഐ.ആറുകളിൽ രജിസ്റ്റർ ചെയ്ത കണക്കാണിത്. നാശനഷ്ടം സംഭവിച്ചത് പൊലീസിന്റെ മൂന്ന് വാഹനങ്ങൾക്കാണ്. ഇതിൽ പിങ്ക് പൊലീസിന്റെ വാഹനവും...
സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും സര്വീസ് സംബന്ധമായ പരാതികളില് പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്വേഷ് സാഹിബ് ജനുവരി 10, 25, ഫെബ്രുവരി 14 എന്നീ തീയതികളില് ഓണ്ലൈന് അദാലത്ത്...
പാലക്കാട് പൊലീസുകാരുടെ തമ്മിലടിയിൽ നടപടിയുമായി ജില്ലാ പൊലീസ് മേധാവി. രണ്ടു പൊലീസ് ഉദ്യോഗസ്ഥരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിലെ സിപിഒമാരായ ധനേഷ്, ദിനേശ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജോലിയുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിലേക്ക്...
പൊലീസുകാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ജോലി ഭാരവും സമ്മർദ്ദവും കുറയ്ക്കാൻ പ്രത്യേക സർക്കുലർ പുറത്തിറക്കി. ആത്മഹത്യ പ്രവണത ഉള്ളവർക്ക് പ്രത്യേക കൗൺസിലിംഗ് നൽകണമെന്ന് സർക്കുലറിൽ പറയുന്നു. ജോലി സംബന്ധമായ പരാതികളും, വ്യകതിപരമായ പ്രശ്നങ്ങങ്ങളും പരിഹരിക്കാൻ മെന്ററിങ്...
കുമ്പളയിൽ പോലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഫർഹാസ് എന്ന വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പോലീസിന് തിരിച്ചടി. സംഭവത്തിൽ കാസർകോട് അഡീഷണൽ മുനിസിഫ് കോടതി നേരിട്ട് അന്വേഷണം നടത്തും. മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ ഹർജിയിലാണ് നടപടി. അംഗഡിമുഗര്...
അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്. വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ഏറിവരുകയാണ്. മൊബൈൽ ഫോണിലേക്ക് വരുന്ന വീഡിയോ കാൾ അറ്റൻഡ്...
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും നവകേരള സദസ്സിനുമെതിരെ അപവാദപ്രചാരണം നടത്തിയ ആൾക്കെതിരെ കേസ്. കാസർകോട് കുഞ്ചത്തൂർ സ്വദേശി അബ്ദുൾ മനാഫിനെ (48) ആണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയത് നവകേരള...
ബെംഗളൂരുവിൽ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. വിവിധ ഭാഗങ്ങളിലുള്ള പതിനഞ്ചോളം സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിദ്യാർത്ഥികളെയും ജീവനക്കാരെയും കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു.സ്ഥാപനത്തിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഏത് നിമിഷവും പൊട്ടിത്തെറിക്കാം എന്നുമാണ് ഭീഷണി. സ്കൂൾ അഡ്മിനിസ്ട്രേറ്റീവ്...
അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനക്ക് അയച്ചു. പ്രതികളെ കണ്ടെത്താൻ 30 സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ...
പോലീസ് ഉദ്യോഗസ്ഥര്ക്ക് ഡ്യൂട്ടിക്കിടെ അപകടം പറ്റിയാല് അത് ഭേദമാകുന്നതുവരെ പൂര്ണശമ്പളത്തോടെ അവധി അനുവദിക്കും. ഇക്കാര്യം വ്യക്തമാക്കി സര്ക്കാര് കേരള സര്വീസ് ചട്ടത്തില് ഭേദഗതി വരുത്തി. മെഡിക്കല് സര്ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാകും ലീവ് അനുവദിക്കുക. ഒറ്റത്തവണയായി ആറുമാസത്തിലധികം അവധി...
ഏഴുവയസ്സുകാരി മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത അമ്മയ്ക്ക് 40 വർഷവും 6 മാസവും കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം...
മദ്യപിച്ച് വാഹനം ഓടിച്ചതിന് രണ്ട് കെഎസ്ആര്ടിസി ഡ്രൈവര്മാര് അടക്കം മൂന്നുപേര് അറസ്റ്റില്. പൊലീസിന്റെ പ്രത്യേക പരിശോധനയിലാണ് സ്വകാര്യ ബസ് ഡ്രൈവര് അടക്കം മൂന്ന് ബസ് ഡ്രൈവര്മാരും പിടിയിലായത്. മൂന്ന് ബസുകളും തൃപ്പൂണിത്തുറ ഹില്പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു....
115 കഞ്ചാവ് പൊതികളുമായി തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാർത്ഥി എക്സൈസ് പിടിയിൽ. എക്സൈസ് മൊബൈൽ ഇന്റെർവെൻഷൻ യൂണിറ്റ് കള്ളിക്കാട് മൈലോട്ട് മൂഴിയിൽ വച്ച് പിടികൂടിയ കുട്ടിയുടെ ബാഗിൽ മിഠായി കുപ്പികളിലാണ് കഞ്ചാവ് പൊതികൾ സൂക്ഷിച്ചിരുന്നത്. വിദ്യാർത്ഥികൾക്ക് കഞ്ചാവ്...
കൊച്ചി സര്വകലാശാലയില് സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്ഥികള് അടക്കം നാലുപേര് മരിച്ച സംഭവം മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര് ബിന്ദു. മുന്നൊരുക്കങ്ങളിലെ പാളിച്ച അടക്കം പരിശോധിക്കും. അപകടത്തിന് കാരണമായ വസ്തുതകള് അടക്കം...
കളമശേരി കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നവകേരള സദസിന്റെ ഇന്നത്തെ സാംസ്കാരിക പരിപാടികൾ ഒഴിവാക്കി. രാവിലെ ഒന്പത് മണിക്ക് ഓമശ്ശേരി അമ്പലക്കണ്ടി സ്നേഹതീരം കൺവെൻഷൻ സെന്ററിൽ പ്രഭാതയോഗം ചേരും. എന്നാൽ പ്രഭാത യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും...
കൊച്ചി കുസാറ്റിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് പേരുടെ പോസ്റ്റ്മോർട്ടം ഇന്ന്. രാവിലെ ഏഴിന് നടപടികൾ ആരംഭിക്കും. ഒരേസമയം കളമശ്ശേരി മെഡിക്കൽ കോളജിലും എറണാകുളം ജനറൽ ആശുപത്രിയിലുമാണ് പോസ്റ്റ്മോർട്ടം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് മുൻപായി മൃതദേഹങ്ങൾ...