ഇന്നലെ നിധിയെന്ന് കരുതുന്ന വസ്തുക്കള്‍ കണ്ടെത്തിയ ചെങ്ങളായില്‍ നിന്ന് വീണ്ടും സ്വര്‍ണമുത്തും വെള്ളി നാണയങ്ങളും കണ്ടെത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് നാല് വെള്ളിനാണയങ്ങളും രണ്ട് സ്വര്‍ണമുത്തുകളും ലഭിച്ചത്. തൊഴിലുറപ്പ് തൊഴിലാളികള്‍ മഴക്കുഴി എടുക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. നാണയങ്ങളില്‍...
കണ്ണൂരില്‍ വീണ്ടും ബോംബ് കണ്ടെത്തി. ന്യൂമാഹിയില്‍ നിന്നാണ് സ്റ്റീല്‍ ബോംബ് കണ്ടെടുത്തത്. തലശ്ശേരി മാഹി ബൈപ്പാസിന്റെ സര്‍വീസ് റോഡരികില്‍ കാടുമൂടി കിടന്ന സ്ഥലത്ത് ബോംബ് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു....
കണ്ണൂര്‍ എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന് മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറുംമുന്‍പ് കണ്ണൂര്‍ കൂത്തുപറമ്പില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് സ്റ്റീള്‍ ബോംബുകള്‍ കണ്ടെത്തിയത്. കിണറ്റിന്റവിടയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് രണ്ട്...
പാനൂര്‍ മുളിയാത്തോട്ടില്‍ സ്ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. മുളിയാത്തോട് സ്വദേശി വിനീഷ് (24), പുത്തൂര്‍ സ്വദേശി ഷെറിന് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ബോംബ്...
കണ്ണൂര്‍ അടയ്ക്കാത്തോട് ജനവാസമേഖലയിലിറങ്ങിയ കടുവയെ പിടികൂടാനാവാതെ വനം വകുപ്പ്. കടുവയെ പിടികൂടുന്നതിന് രണ്ട് കൂടുകള്‍ സ്ഥാപിച്ചിട്ടും ഫലമില്ല. ഇന്നലെ മയക്കുമരുന്ന് വെടിവെച്ച് കടുവയെ പിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് വൈകീട്ട് രണ്ട് കൂടുകള്‍ കൂടി സ്ഥാപിച്ചത്. പകല്‍...
കണ്ണൂര്‍ അടയ്ക്കാത്തോട് മേഖലയില്‍ ഇറങ്ങിയ കടുവയെ ഇനിയും പിടികൂടാനായില്ല. ഇന്നലെ പകൽ മുഴുവൻ പ്രദേശത്തെ റബ്ബർ തോട്ടത്തിലെ ചതുപ്പിൽ കിടന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ ആയിരുന്നു തീരുമാനം. ഇതനുസരിച്ച് കാസർകോട് നിന്ന് വെടിവയ്ക്കാൻ ആളെത്തിയെങ്കിലും...
കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചു ജില്ലകളില്‍ ഇഡി റെയ്ഡ്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പരിശോധന. രാവിലെ ഒമ്പതുമണിയോടെയാണ് പരിശോധന നടത്തുന്നത്. കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത്...
കണ്ണൂരില്‍ റോഡപകടം കുറയ്ക്കാന്‍ നടപടിയാവശ്യപ്പെട്ട് പരാതി നല്കിയ കന്യാസ്ത്രീ, അതേ സ്ഥലത്ത് ബസിടിച്ച് മരിച്ചു. പൂവം സെന്റ് മേരീസ് കോണ്‍വെന്റിലെ മദര്‍ സുപ്പീരിയറായിരുന്ന സിസ്റ്റര്‍ സൗമ്യയാണ് (58)മരിച്ചത്. മുന്നറിയിപ്പുകള്‍ അധികൃതര്‍ അവഗണിച്ചതാണ് സിസ്റ്റര്‍ സൗമ്യയുടെ ജീവനെടുത്തതെന്ന്...
ആക്രി സാധനം തരംതിരിക്കുന്നതിനിടെ സ്ഫോടനം. കതിരൂര്‍ പാട്യം മൂഴിവയലിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. അസം സ്വദേശിക്കും രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അസം സ്വദേശിയായ സെയ്ദ് അലി(48)യുടെ കൈക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല....
കണ്ണൂര്‍ സര്‍വകലാശാല വി സി നിയമന കേസില്‍ സുപ്രീംകോടതി വിധി ഇന്ന്. കണ്ണൂര്‍ സര്‍വകലാശാല വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് വിധി പറയുക. രാവിലെ 10:30 ഓടെ ചീഫ്...
കണ്ണൂർ കണിച്ചാറിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു. കൊളക്കാട് സ്വദേശി ആൽബർട്ട് (68) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേരള സഹകരണ ബാങ്കിൽ രണ്ട് ലക്ഷം രൂപ ബാധ്യത ഉണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്...
കണ്ണൂർ പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തില്‍ 14 സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ചവരെ ആക്രമിച്ചതിനാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. വധശ്രമം ഉൾപ്പെടെ ഏഴ് വകുപ്പുകൾ ചുമത്തിയാണ് കേസ്....
കണ്ണൂര്‍ അയ്യന്‍കുന്ന് വനത്തില്‍ വെടിവെയ്പ്പ്. വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി സംശയം. സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് പുറപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് അയ്യന്‍കുന്ന് ഉരുപ്പുകുറ്റിയില്‍ വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വനത്തില്‍ പട്രോളിങ്...
കണ്ണൂരിലും കോഴിക്കോടും യാത്രക്കാരെ വലച്ച് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. ബസ് ജീവനക്കാരനെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് തലശ്ശേരി, പാനൂർ, കൂത്തുപറമ്പ് മേഖലകളിൽ പണിമുടക്ക്. ഏതാണ്ട് 15 ലധികം റൂട്ടുകളിൽ ബസുകൾ മിന്നൽ...
കണ്ണൂര്‍ പയ്യന്നൂര്‍ കങ്കോലില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കാങ്കോല്‍ സ്വദേശി പ്രസന്നയാണ് മരിച്ചത്. ഭര്‍ത്താവ് ഷാജിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കുടുംബപ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ...
കണ്ണൂർ ദസ്റയുടെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളക്കിടെ കയ്യാങ്കളി. വേദിയിൽ ഡാൻസ് ചെയ്യുന്നത് തടഞ്ഞ മേയർ ടി ഓ മോഹനന് മർദ്ദനമേറ്റു. സ്റ്റേജിൽ കയറി നൃത്തം ചെയ്യാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് മേയറെ പിടിച്ച് തള്ളിയത്. സംഭവത്തില്‍ അലവിൽ...
നിയന്ത്രണം വിട്ട പോലീസ് ജീപ്പ് പെട്രോൾ പമ്പിൽ ഇടിച്ചുകയറി. കണ്ണൂർ കാൾടെക്സ് ജംഗ്ഷനിലാണ് സംഭവം. പമ്പിൽ ഇന്ധനം നിറച്ചു കൊണ്ടിരുന്ന കാറിലേക്ക് പോലീസ് ജീപ്പ് ഇടിച്ചുകയറുകയായിരുന്നു. അപകട സമയത്ത് രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് ജീപ്പിൽ ഉണ്ടായിരുന്നത്....
കണ്ണൂര്‍ ഉളിക്കലില്‍ ഇറങ്ങിയ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. ആര്‍ത്രശേരി ജോസിന്റെ മൃതദേഹമാണ് ആന ഓടിയ വഴിയില്‍ നിന്ന് കണ്ടെത്തിയത്. 63 വയസായിരുന്നു. ജോസിന്റെ മരണം ആനയുടെ ചവിട്ടേറ്റാണെന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു. ‘എല്ലാവരോടും...
ഉളിക്കല്‍ ടൗണില്‍ ഭീതി പരത്തിയ കാട്ടാന തിരിച്ച് കാടു കയറി. രാത്രി മുഴുവൻ പ്രദേശത്ത് തങ്ങിയ ആന പുലർച്ചെ പീടികക്കുന്ന് വഴി കർണാടക വനമേഖലയിൽ പ്രവേശിച്ചു. കർണാടക വനത്തിൽനിന്ന് 15 കിലോമീറ്റർ സഞ്ചരിച്ചാണ് ഉളിക്കൽ ടൗണിൽ...
കണ്ണൂര്‍ ജില്ലയിലെ ജനവാസ കേന്ദ്രത്തില്‍ കാട്ടാനയിറങ്ങി. കണ്ണൂര്‍ മലയോര ഹൈവയോട് ചേര്‍ന്നുള്ള ഉളിക്കല്‍ ടൗണിന് സമീപമാണ് കാട്ടാനയിറങ്ങിയത്. ഇന്നലെ രാത്രിയോടെയാണ് കാട്ടാന സ്ഥലത്തെത്തിയത്. ഉളിക്കല്‍ ടൗണിനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റിന് പിന്‍ഭാഗത്തായാണ് കാട്ടാനയിപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ളത്. വനാതിര്‍ത്തിയില്‍നിന്ന് പത്തുകിലോമീറ്റര്‍...
കണ്ണൂരിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. സബ് ജയിൽ റോഡിലെ സിറ്റി ലൈറ്റ്, കോർപ്പറേഷന് സമീപത്തെ സുചിത്ര എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്. കോഴിയിറച്ചി, ന്യൂഡിൽസ്, നെയ്ച്ചോർ, ചപ്പാത്തി, പഴകിയ എണ്ണ...
പയ്യന്നൂരിൽ 12 വയസ്സുകാരനിൽ മെലിയോയിഡോസിസ് എന്ന രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണം ശക്തമാക്കി. ബാക്ടീരിയ വഴി വന്നെത്തുന്ന ഒരു രോഗമാണിത്. മണ്ണിൽനിന്നോ മലിനജലത്തിൽ നിന്നോ ആണ് രോഗാണുബാധയുണ്ടാകുന്നത്. സംഭവത്തെത്തുടർന്ന് പയ്യന്നൂർ കോറോം ഭാഗത്ത് ആരോഗ്യവകുപ്പ് നിരീക്ഷണം...
കണ്ണൂർ മയ്യിൽ കൊളച്ചേരി പറമ്പിൽ മധ്യവയസ്കൻ വിറകുകൊള്ളി കൊണ്ട് അടിയേറ്റു മരിച്ച സംഭവത്തിൽ ഗ്രേഡ് എസ് ഐ അറസ്റ്റിൽ. മയ്യിൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശൻ ആണ് അറസ്റ്റിലായത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ...
കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയിൽ. ഒഡിഷ സ്വദേശി സർവേഷാണ് പിടിയിലായത്. കല്ലെറിഞ്ഞത് മദ്യ ലഹരിയിലെന്ന് പൊലീസ് അറിയിച്ചു. ചെന്നൈ സൂപ്പർ ഫാസ്റ്റിനും നേത്രാവതി എക്സ്പ്രസിനും കല്ലെറിഞ്ഞത് ഇതേയാളെന്ന് പൊലീസ് അറിയിച്ചു. ട്രെയിനിന് കല്ലെറിഞ്ഞത്...
ആലപ്പുഴയിൽ നിന്നു കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ സമയക്രമത്തിൽ മാറ്റം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിൽ നിന്നു പുറപ്പെട്ടു കണ്ണൂരിലെത്തുന്ന 16307 ട്രെയിനിന്റെ സമയമാണ് മാറുന്നത്. നാളെ മുതൽ ഒരു മണിക്കൂർ വൈകിയായിരിക്കും ആലപ്പുഴയിൽ നിന്നു ട്രെയിൻ...
കണ്ണൂരിൽ മൂന്ന് ട്രെയിനുകൾക്കുനേരെ കല്ലേറ്. ഞായറാഴ് രാത്രി ഏഴിനും ഏഴരയ്ക്കുമിടയിലാണ് മൂന്ന് കല്ലേറും ഉണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ ജനൽ ചില്ല് തകർന്നു. അക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം-എൽ.ടി.ടി. നേത്രാവതി എക്സ്പ്രസ്, ചെന്നെ...
കണ്ണൂർ കക്കാട് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സ്കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയിൽ വച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കാറിലെത്തിയ നാലംഗ സംഘമാണ് കുട്ടിയെ പിടികൂടി കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ കുതറി മാറിയ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. കണ്ണൂർ...
കണ്ണൂർ ചെറുപുഴയിൽ വീണ്ടും രാത്രി സഞ്ചാരിയായ അജ്ഞാതൻ്റെ വിളയാട്ടം. വീടുകളുടെ ചുവരിൽ ബ്ലാക്ക് മാൻ എന്നെഴുതിയിട്ടുണ്ട്. തേർത്തല്ലിയിലും ചെറുപുഴയിലും അജ്ഞാതൻ തുടർച്ചയായി ഭീതി വിതക്കുകയാണ്. സംഭവത്തിൽ ഇതുവരെ ആരെയും കണ്ടെത്താൻ പൊലീസിനു സാധിച്ചിട്ടില്ല. രാത്രിയിൽ നിരവധി...
തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അഴിയൂര്‍ ആവിക്കര റോഡില്‍ പുതിയപറമ്പത്ത് അനില്‍ ബാബു(44) ആണ് മരിച്ചത്. കണ്ണൂക്കരയില്‍ വ്യാഴാഴ്ച്ച വൈകുന്നേരം ആയിരുന്നു അപകടം. നാട്ടുകാര്‍ വടകര സ്വകാര്യ...
സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കണ്ണൂര്‍ പിലാത്തറയില്‍ 11 വയസ്സുകാരിയെ തെരുവുനായകള്‍ വളഞ്ഞിട്ട് ആക്രമിച്ചു. പിലാത്തറ മേരി മാത സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷയാണ് കടിയേറ്റത്. രാവിലെ മദ്രസയില്‍നിന്നു വീട്ടിലേക്ക് പോകുമ്പോള്‍ ദേശീയപാതയ്ക്ക് സമീപത്തു...
സംസ്ഥാനത്ത് മൂന്ന് ദിവസമായി തുടരുന്ന മഴയില്‍ ദുരിതത്തിലായി ജനജീവിതം. പല ജില്ലകളിലും ഇപ്പോഴും മഴ തുടരുകയാണ്. നാളെ വൈകീട്ടോടെ ദുര്‍ബലമാകുന്ന മഴ പന്ത്രണ്ടിന് ശേഷം വീണ്ടും ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. നാളെയും മറ്റന്നാളും വടക്കന്‍ കേരളത്തില്‍ ശക്തമായ...
സഹോദരനെയും കുടുംബത്തെയും തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂർ പാനൂർ പത്തായക്കുന്നിൽ ഇന്നലെ രാത്രിയാണ് സംഭവം. അനിയനെയും കുടുംബത്തെയും തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നു. രജീഷ്, ഭാര്യ സുബിന, ഇവരുടെ ആറ് വയസുകാരനായ മകൻ ദക്ഷൻ...
കണ്ണൂരിൽ ബീച്ചുകളിലേക്കുള്ള പ്രവേശനം തടഞ്ഞു. ശക്തമായ മഴയും കടൽ ക്ഷോഭവും കണക്കിലെടുത്താണ് നടപടി. പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധർമടം എന്നീ ബീച്ചുകളിലേക്കാണ് പ്രവേശനം നിരോധിച്ചത്. ഡിടിപിസി സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് പരക്കെ...
തലശ്ശേരി പൂക്കോട് തൃക്കണ്ണാപുരത്ത് യുവതിക്ക് നേരെ ആക്രമണം.തൃക്കണ്ണാപുരം സ്വദേശിനിയായ ഷിമി എന്ന യുവതിക്ക് നേരെയാണ് വീട്ടിൽ അതിക്രമിച്ച് കയറി ഒരാൾ ആക്രമണം നടത്തിയത്. ഓട്ടോറിക്ഷയിലെത്തിയ ആൾ പെട്ടെന്ന് വീട്ടിൽ കയറി ആക്രമണം നടത്തുകയായിരുന്നു. പ്രതി കൈയിൽ...
സോഫ്റ്റ്വെയർ എഞ്ചിനീയറായ യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പിണറായി സ്വദേശിനിയായ മേഘ മനോഹരൻ (24) ആണ് മരിച്ചത്. ശനിയാഴ്ച അർദ്ധരാത്രിയിൽ നാലാംമൈൽ അയ്യപ്പമഠത്തിന് സമീപം ഭർതൃവീട്ടിൽ തൂങ്ങിയ നിലയിൽ കണ്ട മേഘയെ വേഗം തലശ്ശേരി ജനറൽ...
എരഞ്ഞോളി കുടക്കളത്ത് കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. ഇന്ന് പുലർച്ചയാണ് പന്നികൾ കിണറ്റിൽ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പന്നികളെ പുറത്തെടുത്ത ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നു. അതേ സമയം, സമാനമായ രീതിയിൽ പത്തനംതിട്ട സീതത്തോട്...
കേരളത്തിൽ വീണ്ടും കാട്ടുപോത്ത് ആക്രമണം. ഇന്നലെ രാത്രി കണ്ണൂരിലെ കോളയാഡിൽ ചങ്ങലഗേറ്റ് – പെരുവ റോഡിലാണ് ആക്രമണം. ഓട്ടോറിക്ഷക്ക് നേരേയാണ് ആക്രമണമുണ്ടയത്. ഓട്ടോയുടെ ചില്ലും ഹെഡ് ലൈറ്റും തകർന്നു. കാട്ടുപോത്ത് വാഹനത്തിൽ ഇടിച്ചതോടെ ഓട്ടോ ഡ്രൈവർ...
സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കണ്ണൂരും പത്തനംതിട്ടയിലുമാണ് തെരുവുനായ ആക്രമണമുണ്ടായത്. കണ്ണൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ചമ്പാട് സ്വദേശിയായ പത്തുവയസ്സുകാരന് മുഹമ്മദ് റഫാന് റഹീസിനാണ് പരിക്കേറ്റത്. കൈക്കും കാലിനും ആഴത്തില്‍ കടിയേറ്റു....
നടുറോഡിൽ കാട്ടാന പ്രസവിച്ചു. കണ്ണൂർ ആറളം ഫാമിന് സമീപം കീഴ്പ്പള്ളി- പാലപ്പുഴ റൂട്ടിൽ നഴ്സറിയ്ക്ക് സമീപത്താണ് ആന പ്രസവിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കൂട്ടത്തിലുള്ള മറ്റ് ആനകൾ പ്രസവിച്ച ആനയ്ക്ക് സുരക്ഷയൊരുക്കി തമ്പടിച്ചതോടെ റോഡ് അടച്ചു....
കണ്ണൂരില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. കണിച്ചാര്‍ സ്വദേശി ജിന്റോ ആണ് മരിച്ചത്. 39 വയസ്സായിരുന്നു. കണ്ണൂര്‍ എസ്പി ഓഫീസിനും ക്രൈംബ്രാഞ്ച് ഓഫീസിനും സമീപത്തുവെച്ചാണ് സംഭവം. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. മോഷണശ്രമമാണ് കൊലപാതകത്തില്‍...
കണ്ണൂർ ട്രെയിൻ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ബംഗാൾ സ്വദേശിയായ പ്രതിയുടെ അറസ്റ്റ് ഉടൻ. ഭിക്ഷ എടുക്കാൻ സമ്മതിക്കാത്തതിലുള്ള വിരോധം കാരണമാണ് തീ വെച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. സുരക്ഷ ഉദ്യോഗസ്ഥരോടുള്ള വിരോധമാണ് പ്രകോപനം...
ട്രെയിൻ തീവയ്പ് കേസിൽ കസ്റ്റഡിയിലുള്ള ബംഗാൾ സ്വദേശിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പുഷൻജിത്ത് സിദ്ഗർ എന്നയാളാണ് കസ്റ്റഡിയിലുള്ളത്. ട്രെയിനിൽ നിന്ന് ലഭിച്ച പത്ത് വിരലടയാളങ്ങളിൽ നാലിനും പുഷൻജിത്തിന്റേതുമായി സാമ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ കത്തിയ കോച്ചിൽ നിന്ന്...
കണ്ണൂർ ചെറുപുഴയിൽ സ്വകാര്യ ബസിൽ നഗ്നത പ്രദർശനം നടത്തിയ പ്രതി പൊലീസിന്റെ പിടിയിൽ. ചിറ്റാരിക്കൽ നല്ലോം പുഴ സ്വദേശി നിരപ്പിൽ ബിനുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഇന്ന് പുലർച്ചെയാണ് പൊലീസ്...
കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിൽ തീ പിടിത്തമുണ്ടായതിനെ തുടർന്ന് ഒരു ബോഗി കത്തി നശിച്ചു. കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ട്രയിനിൻ്റെ ഒരു ബോഗിയാണ് കത്തിയത്. എലത്തൂരിൽ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് ഇപ്പോൾ...
കണ്ണൂരിൽ സ്വകാര്യ ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം. മധ്യവയസ്കനാണ് നഗ്നതാ പ്രദർശനം നടത്തിയത്.ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് -ചെറുപുഴ ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്. ചെറുപുഴ -തളിപ്പറമ്പ് റൂട്ടിലോടുന്ന ബസ് അടുത്ത യാത്രയ്ക്ക് വേണ്ടി നിർത്തിയിട്ടപ്പോൾ...
മൂന്ന് മക്കളെയും കൊലപ്പെടുത്തി അമ്മയും സുഹൃത്തും ആത്മഹത്യ ചെയ്ത ദാരുണ സംഭവങ്ങളുടെ ഞെട്ടലിലാണ് കണ്ണൂര്‍ ചെറുപുഴ നിവാസികൾ. പാടിയോട്ട് ചാലില്‍ ശ്രീജ, മക്കളായ സൂരജ്, സുജിന്‍, സുരഭി, ശ്രീജയുടെ സുഹൃത്ത് ഷാജി എന്നിവരെയാണ് ഇന്നലെ വീട്ടിൽ...
ചെറുപുഴയിൽ മൂന്ന് മക്കളടക്കം ഒരു വീട്ടിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചെറുപുഴ പാടിച്ചാലിലെ ഷാജി – ശ്രീജ ദമ്പതികൾ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ്...
കണ്ണൂർ കണ്ണവത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ഉഗ്രശേഷിയുള്ള 8 നാടൻ ബോംബുകൾ കണ്ടെത്തി. ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച് നിലയിലായിരുന്നു ബോംബുകൾ. കണ്ണവം തൊടീക്കളം കിഴവക്കൽ ഭാഗത്ത് നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ജില്ലയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ...
ഫ്രിജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കണ്ണൂര്‍ അഴിക്കോട് എഴുത്താണി വീട്ടില്‍ ബിന്ദുവിന്റെ വീടിനാണ് തീപിടിത്തമുണ്ടായത്. നാട്ടുകാരും കണ്ണൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേര്‍ന്ന് തീയണച്ചു. ഭയങ്കര ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. ഈ സമയത്ത് അടുക്കളയില്‍...
കാറിനു തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ വണ്ടിയിലുണ്ടായിരുന്നത് പെട്രോൾ അല്ലെന്ന് ബന്ധുക്കൾ. രണ്ട് കുപ്പി കുടിവെള്ളമാണ് വണ്ടിയിൽ സൂക്ഷിച്ചിരുന്നതെന്ന് മരിച്ച റീഷയുടെ അച്ഛൻ പറഞ്ഞു. കാറിൽനിന്ന് രണ്ട് പെട്രോൾ കുപ്പികൾ കണ്ടെടുത്തുവെന്ന വാർത്ത ഫോറൻസിക് വിഭാഗവും...