Connect with us

രാജ്യാന്തരം

ടൈറ്റാൻ ദുരന്തം: ടൈറ്റാനിക്ക് പര്യവേഷണങ്ങൾക്ക് വിരാമം; എല്ലാ പര്യവേഷണ പദ്ധതികളും റദ്ദാക്കി

111 വർഷങ്ങൾക്ക് മുമ്പ് അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിൽ തകർന്നു വീണ ടൈറ്റാനിക്കിനെ സംബന്ധിച്ച ശാസ്ത്രീയ പര്യവേഷണങ്ങൾക്ക് വിരാമം. മുൻകൂട്ടി തീരമോനിച്ച എല്ലാ പര്യവേഷണ പദ്ധതികളും റദ്ദാക്കിയതായി പര്യവേഷകരുടെ ക്ലബ് അറിയിച്ചു.

ഒരിക്കലും മുങ്ങില്ലെന്ന വാഗ്ദാനവുമായി നീറ്റിലിറങ്ങിയ ആഡംഭര കപ്പൽ ടൈറ്റാനിക് 1912 ഏപ്രിൽ 15നാണ് മഞ്ഞുമലയിലിടിച്ച് മുങ്ങിയത്. കപ്പലിലെ 2,224 യാത്രക്കാരിൽ 1500 ഓളം പേർ മരിച്ചു. ടൈറ്റാനിക് സിനിമ ഇറങ്ങി അത് ജനപ്രിയമായതോടത്‍യാണ് ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾ തേടിയുള്ള യാത്രകളും ആരംഭിച്ചത്. പലരും അറ്റ്ലാന്റിക്കിൽ ടൈറ്റാനിക്കിനെ അന്വേഷിച്ചു.അത്തരത്തിൽ അന്വേഷിച്ചുപോയ ഓഷ്യൻഗേറ്റിന്റെ ടൈറ്റാൻ എന്ന പേടകം കടലാഴങ്ങളിൽ പൊട്ടിത്തെറിച്ച് യാത്രികർ കൊല്ലപ്പെട്ടതോടെയാണ് ടൈറ്റാനിക്ക് പര്യവേഷണങ്ങൾക്ക് വിരാമമിടുന്നതായി പര്യവേഷക സംഘങ്ങൾ അറിയിച്ചത്.

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കടലിൽ നിന്ന് ഉയർത്തി ​കൊണ്ടുവരുന്നതുൾപ്പെടെയുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് അഞ്ചുപേരടങ്ങിയ പേടകത്തിന് ദുരന്തമുണ്ടായിരിക്കുന്നത്.അതേതുടർന്ന് ടൈറ്റാനിക് പര്യവേഷണത്തിന് മുൻകൂട്ടി തയാറാക്കിയ എല്ലാ പദ്ധതികളും റദ്ദാക്കിയിരിക്കുന്നുവന്ന് പര്യവേഷണ ക്ലബ്ബുകൾ അറിയിച്ചു. റദ്ദാക്കൽ എത്രകാലത്തേക്കാണെന്ന് വ്യക്തമല്ല. എങ്കിലും അടുത്ത വർഷങ്ങളിലൊന്നും പര്യവേഷണം പുനനാരംഭിക്കില്ലെന്നാണ് വിവരം.

അറ്റ്ലാന്റിക്കിന്റെ അടിത്തട്ടിലേക്ക് ശാസ്ത്രീയ പര്യവേഷണങ്ങളൊന്നും ഇനി പദ്ധതിയിലില്ലെന്നാണ് ക്ലബ് അംഗങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. നേരത്തെ തയാറാക്കിയ പദ്ധതികൾ റദ്ദാക്കിയിട്ടുണ്ട്. വാണിജ്യ സന്ദർശനങ്ങൾ ഇവിടെ നടക്കാറുണ്ട്. അതിന്റെ കാര്യത്തിൽ വ്യക്തതയില്ലെന്നും ക്ലബ് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

arya.jpg arya.jpg
കേരളം1 hour ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

gavi.jpeg gavi.jpeg
കേരളം23 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം1 week ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

വിനോദം

പ്രവാസി വാർത്തകൾ