Connect with us

കേരളം

പന്നി ഫാമില്‍ കടുവ, 20 പന്നികളെ കൊന്നു, പിടികൂടാൻ ഉറപ്പിച്ച് വനംവകുപ്പ്

Screenshot 2024 01 06 164332

വാകേരി മൂടക്കൊല്ലിയില്‍ വീണ്ടും കടുവ ആക്രമണം. പ്രദേശത്തെ പന്നി ഫാം ആക്രമിച്ച കടുവ ഏകദേശം അമ്പത് കിലോ തൂക്കമുള്ള 20 പന്നികളെ കൊലപ്പെടുത്തി. ഫാമില്‍ നിന്നു ഏകദേശം അമ്പത് മീറ്റര്‍ മാറി വനാതിര്‍ത്തിയില്‍ കുറ്റിക്കാട്ടിലാണ് പന്നികളുടെ ജഡം കൂട്ടത്തോടെ കണ്ടെത്തിയത്. രണ്ട് പന്നിക്കുഞ്ഞുങ്ങളെ ഫാമിലും ചത്തനിലയില്‍ കണ്ടെത്തി.

കഴിഞ്ഞ രാത്രിയിലായിരിക്കാം ആക്രമണമുണ്ടായതെന്നാണ് ഫാം ഉടമ കരിക്കുളത്ത് ശ്രീനേഷ് പറയുന്നത്. ആറു വര്‍ഷം മുന്‍പ് ഫാമില്‍ കടുവ ആക്രമണം നടത്തിയിരുന്നെന്നും ആനകളുടെ ആക്രമണം ഇപ്പോഴും നടക്കുന്നുണ്ടെന്നും ശ്രീനേഷ്  പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ വനംവകുപ്പ് ഫാമിന് സമീപത്തെ കാല്‍പ്പാടുകള്‍ പരിശോധിച്ച് ആക്രമണത്തിന് പിന്നില്‍ കടുവ തന്നെയാണെന്ന് ഉറപ്പിച്ചു. കടുവയെ പിടികൂടാന്‍ പ്രദേശത്ത് കൂട് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ക്ഷീര കര്‍ഷകനായ പ്രജീഷിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ പ്രദേശത്ത് നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് പുതിയ കടുവ എത്തിയിരിക്കുന്നതെന്ന് വനംവകുപ്പ് അറിയിച്ചു.

Also Read:  അയോധ്യ ക്ഷേത്രപ്രതിഷ്‌ഠ ചടങ്ങ്; കെ ബി ഗണേഷ്‌കുമാറിന് ക്ഷണം

അതേസമയം, പരിശോധനക്ക് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ജനങ്ങള്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. ഉടന്‍ കൂട് സ്ഥാപിക്കണമെന്നും പന്നി ഫാം ഉടമ ശ്രീനേഷിനുള്ള നഷ്ടപരിഹാരം ഉടനടി നല്‍കണമെന്നും പ്രദേശവാസികള്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

kozhikode medical college.jpg kozhikode medical college.jpg
കേരളം4 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

Screenshot 20240516 120300 Opera.jpg Screenshot 20240516 120300 Opera.jpg
കേരളം7 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

admission.jpeg admission.jpeg
കേരളം8 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

school bus mvd.jpeg school bus mvd.jpeg
കേരളം9 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം10 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

20240515 161346.jpg 20240515 161346.jpg
കേരളം10 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

1715768607104.jpg 1715768607104.jpg
കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ