കേരളം
തിരുവനന്തപുരത്ത് ടിപ്പറും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടം; രണ്ടു പേര് മരിച്ചു
തിരുവനന്തപുരം വെമ്പായത്ത് രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്ന ആംബുലന്‍സ് ടിപ്പറുമായി കൂട്ടിയിടിച്ചു രണ്ടു പേര് മരിച്ചു.
ആംബുലന്‍സ് ഡ്രൈവര്‍ വെമ്പായം സ്വദേശി പ്രദീപ്, ആംബുലന്‍സിലുണ്ടായിരുന്ന രോഗി തേവലക്കാട് സ്വദേശി നാരായണ പിള്ള എന്നിവരാണ് മരിച്ചത്.
വെമ്പയം തേവലക്കാട് ജംഗ്ഷന് സമീപത്ത് 3 മണിയോടെയായിരുന്നു അപകടം. വളവ് തിരിഞ്ഞെത്തിയ ആംബുലന്‍സും ടിപ്പറും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement