ആലപ്പുഴ ചെങ്ങന്നൂരില്‍ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് കാറില്‍ ഇടിച്ചായിരുന്നു അപകടം. കാര്‍ യാത്രക്കാരായ എഴുപുന്ന സ്വദേശി ഷിനോജ് (25), പള്ളിപ്പുറം സ്വദേശി വിഷ്ണു ( 26) എന്നിവരാണ്...
കാസര്‍കോട് ചെറുവത്തൂരില്‍ മട്ടാലയില്‍ സ്വകാര്യബസ് തലകീഴായി മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. ചെറുവത്തൂരില്‍ മട്ടലായില്‍ ദേശീയ പാതയില്‍ ടെക്നിക്കല്‍ ഹൈസ്കൂളിന് സമീപമാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് നിന്ന് കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്ന ഫാത്തിമാ...
തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ ഷോക്കേറ്റ് 11 പേര്‍ക്ക് ദാരുണാന്ത്യം. ഉത്സവത്തിന് ഇടയില്‍ രഥം വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. 10 പേര് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ആശുപത്രിയില്‍ ചികിത്സയില്‍...
ഗുരുതരമായ അപകടങ്ങളില്‍പെടുന്നവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നവരെ ആദരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് സംസ്ഥാന പോലീസ് മേധാവി മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. അപകടത്തിനിരയായവരെ ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം ലഭ്യമാക്കുന്നവരെയാണ്...
കോട്ടയത്ത് ഫ്ലാറ്റിന്റെ 12–ാം നിലയിൽനിന്നു വീണ് സ്കൂൾ വിദ്യാർഥിനി മരിച്ചു. യുഎസിലെ ഐടി മേഖലയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ജോൺ ടെന്നി കുര്യന്റെ മകൾ റെയ (15) ആണ് മരിച്ചത്. 10–ാം ക്ലാസ് വിദ്യാർഥിനിയാണ്....
തൃശൂര്‍ കുന്നംകുളത്ത് വഴിയാത്രക്കാരന് അപകടത്തില്‍ മരിച്ച സംഭവത്തില്‍ കെ സ്വിഫ്റ്റ് ബസിന്റെയും പിക്കപ്പ് വാനിന്റെയും ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു. അറസ്റ്റിലായവരെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.കെ സ്വിഫ്റ്റ് ബസ്...
കുന്നംകുളത്ത് തമിഴ്നാട് സ്വദേശിയുടെ മരണത്തിനിടയാക്കിയ വാന്‍ കണ്ടെത്തി. വെള്ളറക്കാട് സ്വദേശിയുടെ വാനാണ് മരിച്ച പരസ്വാമിയെ ആദ്യം ഇടിച്ചത്. നിലത്തുവീണ പരസ്വാമിയുടെ കാലില്‍ കൂടി കെ സ്വിഫ്റ്റും കയറി. ഇടിച്ച വാനും നിര്‍ത്താതെ പോവുകയായിരുന്നു. ഇടിച്ച വാന്‍...
കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ്സിടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ തുടരന്വേഷണത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കെഎസ്ആർടിസി ഡ്രൈവർ സി എസ് ഔസേപ്പിനെതിരെയാണ് ഐപിസി 304 വകുപ്പ് ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകിയത്. ദൃക്സാക്ഷികളായ മൂന്നു പേരുടെ...
മലപ്പുറം കൊണ്ടോട്ടിയില്‍ നിയന്ത്രണം വിട്ട ലോറി ബസില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. അരീക്കോട് സ്വദേശിനി വിജി (25) ആണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൊണ്ടോട്ടി ബൈപ്പാസില്‍ രാവിലെ ആറുമണിക്കായിരുന്നു...
വ്യാജ രേഖകള്‍ ചമച്ച് വാഹന ഇൻഷുറൻസ് തട്ടിയെടുത്ത കേസിൽ 26 പേരെ പ്രതി ചേർത്തു. അഞ്ച് പൊലീസുകാരും ഒരു അഭിഭാഷകനും ഉള്‍പ്പടെയാണ് 26 പ്രതികള്‍. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത അഞ്ചുകേസുകളിലാണ് 26 പേരെ പ്രതി ചേര്‍ത്തത്....