Connect with us

Kerala

ആലുവ താലൂക്ക് ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ ന്യൂക്ലിക്ക് ആസിഡ് ടെസ്റ്റിനുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തം

Published

on

Screenshot 2023 09 22 194924

ആലുവ താലൂക്ക് ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ ന്യൂക്ലിക്ക് ആസിഡ് ടെസ്റ്റിനുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തം. ബ്ലഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച തലാസീമിയ രോഗിക്ക് ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചതിൽ പരാതി ഉയർന്നതോടെയാണ് ആവശ്യം ശക്തമാകുന്നത്. നൂറിലധികം രോഗികളാണ് ആലുവ ബ്ലഡ് ബാങ്കിനെ ആശ്രയിക്കുന്നത്. തലാസീമിയ രോഗം ബാധിച്ച ആലുവ കുന്നത്തേരി സ്വദേശിയായ എം ബി ഷബ്നയ്ക്കാണ് ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചത്.

രണ്ട് മാസം മുമ്പാണ് ഹെപ്പറ്റൈറ്റിസ് ബി വൈറസായ എച്ചബിഎസ്എ ജിയുടെ സാന്നിധ്യം കണ്ടെത്തിയത്. വർഷങ്ങളായി ആലുവ ബ്ലഡ് ബാങ്കിൽ നിന്നാണ് രക്തം സ്വീകരിച്ചിരുന്നത്. ഹെപ്പറ്റൈറ്റീസ് വൈറസ് സാന്നിധ്യമറിയാനുള്ള എൻഎടി പരിശോധന ഇല്ലാതെ പോയതിന്‍റെ ഇരയാണ് ഷബ്നയെന്ന് കുടുംബം പറയുന്നു. ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും വൈറസ് ബാധ ആരോഗ്യം കൂടുതൽ പ്രതിസന്ധിയിലാക്കി ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിച്ചതിന് ശേഷം കൊച്ചിയിൽ എൻഎടി ടെസ്റ്റുള്ള ബ്ലഡ് ബാങ്കിൽ നിന്നുമാണ് രക്തം കയറ്റുന്നത്.

ആലുവ ബ്ലഡ് ബാങ്കിൽ എൻഎറ്റി ടെസ്റ്റ് സൗകര്യമൊരുക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. ബ്ലഡ് ബാങ്ക് അധികൃതർ തന്നെ ഇപ്പോഴത്തെ അപകടാവസ്ഥ തുറന്നു പറയുന്നു. രക്ത സംബന്ധമായ അസുഖമുള്ളവർ പ്രധാനമായും ആശ്രയിക്കുന്നത് ആലുവ ബ്ലഡ് ബാങ്കിനെയാണ്. ആലുവക്ക് സമീപമുള്ള ആശുപത്രികളും എൻഎബിഎച്ച് അംഗീകാരമുള്ള സെന്‍ററിനെയാണ് രക്തത്തിനായി സമീപിക്കുന്നത്. എം ബി ഷബ്നയുടെ കുടുംബം ആരോഗ്യമന്ത്രി വീണ ജോർജ്ജിനും പരാതി നൽകിയിട്ടുണ്ട്.

Read Also:  കോളജ് ടൂർ ബസിൽ ഗോവൻ മദ്യം കടത്തി; പ്രിൻസിപ്പൽ ഉൾപ്പടെ 4 പേർക്ക് എതിരെ കേസ്

അതേസമയം, എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് നിര്‍മ്മിക്കുന്ന ബ്ലഡ് ബാഗുകള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ (ബിഐഎസ്) അംഗീകാരം ലഭിച്ചു. ബ്ലഡ് ബാഗുകള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ ഗുണനിലവാരം മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള IS/ISO3826-1 ലൈസന്‍സ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായി മാറിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍.

Read Also:  കൊല്ലം നിലമേലിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി; രണ്ടു പേർക്ക് പരുക്ക്, ഒരാൾ ആശുപത്രിയിൽ
Advertisement

ആരോഗ്യം

കേരളാ വാർത്തകൾ

Plea On Free Sanitary Pads For Class 6 12 Girls To Be Heard By Supreme Court On Monday Plea On Free Sanitary Pads For Class 6 12 Girls To Be Heard By Supreme Court On Monday
Kerala30 mins ago

ശുപാര്‍ശകളോടെയുള്ള ഉത്തരവ് നല്‍കാനേ ലോകായുക്തക്ക് അധികാരമുള്ളൂ; വ്യക്തമാക്കി സുപ്രീംകോടതി

Untitled design Untitled design
Kerala1 hour ago

വായ്പ തട്ടിപ്പു കേസ്: ഹീര എംഡി അറസ്റ്റില്‍

IMG 20231205 WA0094 IMG 20231205 WA0094
Kerala2 hours ago

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ

IMG 20231205 WA0031 IMG 20231205 WA0031
Kerala3 hours ago

കുഞ്ഞിന്റെ തല സ്വന്തം മുട്ടിൽ ഇടിച്ച് കൊല്ലപ്പെടുത്തി; കുറ്റം സമ്മതിച്ച് പ്രതി

Untitled design 2023 12 04T101734.269 Untitled design 2023 12 04T101734.269
Kerala3 hours ago

തട്ടിക്കൊണ്ടുപോകല്‍ കേസ്: പ്രതിയുടെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭര്‍ത്താവിനും ഭര്‍തൃസഹോദരനും നേരെ ആക്രമണം

Screenshot 2023 12 04 200459 Screenshot 2023 12 04 200459
Kerala15 hours ago

മുഖ്യമന്ത്രിയെ കൈയടിച്ച് സ്വീകരിക്കണമെന്ന് അവതാരക, പറഞ്ഞ് കൈയടിപ്പിക്കേണ്ടെന്ന് പിണറായി!

Screenshot 2023 12 04 183841 Screenshot 2023 12 04 183841
Kerala17 hours ago

നൂറാം വയസിൽ കന്നിമല ചവിട്ടി പാറുക്കുട്ടിയമ്മ; പലസ്തീൻ ഇസ്രയേൽ യുദ്ധം അവസാനിക്കാൻ പ്രാർത്ഥന

Screenshot 2023 12 04 172752 Screenshot 2023 12 04 172752
Kerala18 hours ago

നവ കേരള ബസിന്‍റെ പൈലറ്റ് വാഹനമിടിച്ച് യുവാവിന് പരിക്ക്

Screenshot 2023 12 04 164105 Screenshot 2023 12 04 164105
Kerala19 hours ago

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു; ഇരുചക്ര വാഹന യാത്രികന് ദാരുണാന്ത്യം

Sexual assault on school girl Plus teacher jailed Sexual assault on school girl Plus teacher jailed
Kerala19 hours ago

സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്ലസ്ടു അധ്യാപകന് 7 വർഷം കഠിനതടവും പിഴയും

ക്രൈം വാർത്തകൾ

പ്രവാസി വാർത്തകൾ