Connect with us

കേരളം

പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍; പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്…..

Published

on

278

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം. നേവല്‍ ബെയ്സ്, വാത്തുരുത്തി, ബിഓടി ഈസ്റ്റ്, തേവര ഫെറി ജങ്ഷന്‍, കുണ്ടന്നൂര്‍ എന്നീ ഭാഗങ്ങളില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 07 വരെയായിരിക്കും ഗതാഗത നിയന്ത്രണം.

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്

ഗതാഗത നിയന്ത്രണമുള്ള സമയങ്ങളില്‍ എറണാകുളം നഗരത്തില്‍ നിന്നും പശ്ചിമ കൊച്ചിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ എസ്സ് എ റോഡ്, വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലം, അരൂര്‍, ഇടക്കൊച്ചി വഴി പോകണം.

പശ്ചിമ കൊച്ചിയില്‍ നിന്നും എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ ഇടക്കൊച്ചി, അരൂര്‍ വഴി പോകേണ്ടതാണ്.

എറണാകുളം നഗരത്തില്‍ നിന്നും പശ്ചിമ കൊച്ചിയിലേക്കും പശ്ചിമ കൊച്ചിയില്‍ നിന്നും എറണാകുളത്തേക്കും പോകേണ്ട വാഹനങ്ങള്‍ക്ക് ഗോശ്രീ റോഡ്, വൈപ്പിന്‍ വഴിയുള്ള ജംഗാര്‍ സര്‍വീസ് പ്രയോജനപ്പെടുത്താവുന്നതാണ്.

കാക്കനാട് സിഗ്നല്‍ ജങ്ഷന്‍ ഭാഗത്തു നിന്നും ഇരുമ്ബനം, തൃപ്പുണിത്തുറ, ഭാഗത്തേക്ക് പോകുന്ന സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഗതാഗത നിയന്ത്രണം ഉള്ളതിനാല്‍ കളമശേരി, കാക്കനാട് എന്നീ ഭാഗങ്ങളില്‍ നിന്നും സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് വഴി തൃപ്പുണിത്തുറ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കാക്കനാട് സിഗ്നല്‍ ജങ്ഷനില്‍ നിന്നും ബൈപ്പാസിലെത്തി യാത്ര തുടരേണ്ടതാണ്.

കാക്കനാട് പാര്‍ക്ക് റസിഡന്‍സി ഹോട്ടലിന് മുന്നിലുള്ള റോഡിലുള്ള യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ കാക്കനാട് സിഗ്നല്‍ ജങ്ഷനില്‍ നിന്നും പാലാരിവട്ടം ബൈപ്പാസിലെത്തി യാത്ര തുടരേണ്ടതാണ്.
കരിമുകള്‍ ജഷ്നനില്‍ നിന്നും അമ്ബലമുകള്‍ ഭാഗത്തേക്ക് ഗതാഗത നിയന്ത്രണമുള്ളതിനാല്‍ ആലുവ-പെരുമ്ബാവൂര്‍-വണ്ടര്‍ലാ-പള്ളിക്കര ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കരിമുകള്‍ ജഷ്നില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പീച്ചിങ്ങാച്ചിറ ജഷ്നലെത്തി അവിടെ നിന്നും പുത്തന്‍കുരിശ് വഴി തിരുവാങ്കുളത്തെത്തി യാത്ര തുടരേണ്ടതാണ്.

പീച്ചിങ്ങാച്ചിറ ജഷ്നില്‍ നിന്നും കരിമുകള്‍ ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
ഹില്‍പാലസിന് മുന്നില്‍ നിന്നും അമ്ബലമുകള്‍ ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
കരിങ്ങാച്ചിറ ജങ്ഷനില്‍ നിന്നും ഇരുമ്ബനം ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
ഏരൂര്‍ ഭാഗത്ത് നിന്ന് എസ്‌എന്‍ ജങ്ഷനിലേക്ക് വരുന്നവര്‍ എസ്‌എന്‍ ജങ്ഷനില്‍ നിന്നും നേരെ കിഴക്കേ കോട്ട ജങ്ഷനിലെത്തി യാത്ര തുടരേണ്ടതാണ്.

എസ്‌എന്‍ ജങ്ഷനില്‍ നിന്നും നേരേ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കരിങ്ങാച്ചിറ, ഇരുമ്ബനം, അമ്ബലമുകള്‍ എന്നീ ഭാഗങ്ങളിലേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല.

തിരുവാങ്കുളം ഭാഗത്തു നിന്നും കാക്കനാട്, എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കിഴക്കേകോട്ട, മിനി ബൈപ്പാസ്, വൈറ്റില വഴി തിരിഞ്ഞു പോകേണ്ടതാണ്.

ഇന്ന് ഉച്ച കഴിഞ്ഞ് 2.45ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തും. തുടര്‍ന്ന് ഔദ്യോഗിക പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ള അമ്ബലമുകള്‍ വി എച്ച്‌ എസ്‌ ഇ സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് പോകും. വൈകിട്ട് നാലര വരെയാണ് വിവിധ ഉദ്ഘാടന പരിപാടികള്‍ നടക്കുന്നത്. നാലര മുതല്‍ അഞ്ചു മണി വരെ ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും. ഇതിന് ശേഷം അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

kozhikode medical college.jpg kozhikode medical college.jpg
കേരളം11 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

Screenshot 20240516 120300 Opera.jpg Screenshot 20240516 120300 Opera.jpg
കേരളം13 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

admission.jpeg admission.jpeg
കേരളം14 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

school bus mvd.jpeg school bus mvd.jpeg
കേരളം15 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം16 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

20240515 161346.jpg 20240515 161346.jpg
കേരളം16 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

1715768607104.jpg 1715768607104.jpg
കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ