കേരളം
പാചക വാതക വില വീണ്ടും കൂട്ടി
പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. പുതിയ നിരക്ക് നിലവില്‍ വന്നു.
കൊച്ചിയില്‍ ഒരു സിലിണ്ടറിന് 801 രൂപയാണ് വില. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പാചക വാതക വില കൂട്ടുന്നത്.
അതേസമയം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് അഞ്ച് രൂപയാണ് കുറച്ചത്. ഫെബ്രുവരിയിൽ ഇത് മൂന്നാം തവണയാണ് പാചക വാതക വില വർധിപ്പിക്കുന്നത്. ഈ മാസം ആദ്യം പാചകവാതക സിലിണ്ടറിന്റെ വില എണ്ണക്കമ്പനികൾ കൂട്ടിയിരുന്നു.
സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. ഫെബ്രുവരി 14ന് സിലിണ്ടറിന് 50 രൂപയും വർധിപ്പിച്ചിരുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement