കേരളം
സംസ്ഥാനത്ത് ഇനിയുള്ളത് നാല് ദിവസത്തേക്കുള്ള കൊവിഡ് വാക്സിന് മാത്രം
സംസ്ഥാനത്ത് കോവിഡ് വാക്സിൻ ശേഖരം പത്ത് ലക്ഷത്തിന് താഴേക്ക് വിവിധ ജില്ലകളിൽ ഇനി മൂന്നു മുതൽ നാല് ദിവസം വിതരണം ചെയ്യാനുള്ള വാക്സിൻ മാത്രമാണുള്ളത്. ഒരു ദിവസം മൂന്നു മുതൽ നാലു ലക്ഷം ഡോസ് വാക്സിനാണ് കേരളത്തിൽ നൽകുന്നത്.
കേന്ദ്രസർക്കാർ കൂടുതൽ വാക്സിൻ അനുവദിക്കാത്ത പക്ഷം പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കും. മാർച്ച് 25നാണ് അവസാനമായി സംസ്ഥാനത്ത് വാക്സിൻ എത്തിയത്.
അതേ സമയം തിരുവനന്തപുരം റീജിയണിൽ വാക്സിന് സ്റ്റോക്ക് തീര്‍ന്നു. ഉടന്‍ വാക്സിന് എത്തിയില്ലെങ്കില്‍ ക്യാമ്പുകള്‍ മുടങ്ങുമെന്ന ആശങ്കയിലാണ് ആരോഗ്യപ്രവർത്തകർ. നാളെ മുതൽ മാസ് വാക്സിനേഷൻ നടക്കാനിരിക്കെയാണ് ഇത്തരത്തിൽ ഒരു പ്രതിസന്ധിയുണ്ടാവുന്നത്.
മിക്ക സർക്കാർ ആശുപത്രിയിലും സ്റ്റോക്ക് തീർന്ന അവസ്ഥയാണ്. ഇതുവരെ 41 ലക്ഷത്തിലേറെ ഡോസുകളാണ് കേരളത്തിലെത്തിയത്. എന്നാൽ കൊവിഡ് കൂടതലായതിനാൽ ഡോസ് തീരുകയായിരുന്നു. ഇത് സംബന്ധിച്ച വിവരം കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്.