കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം 337,...
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന സ്കോളര്‍ഷിപ് തുക വെട്ടിക്കുറച്ച് സര്‍ക്കാര്‍. കോവിഡിന്റെ പേരിലാണ് സര്‍ക്കാര്‍ തുക വെട്ടിക്കുറച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് സ്കൂളുകളില്‍ പോകാന്‍ യാത്രാബത്ത എന്ന നിലയില്‍ അനുവദിച്ചിരുന്ന 12,000 രൂപ നല്‍കേണ്ടെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശം....
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്മാന് ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിലും പോപ്പുലര്‍ ഫ്രണ്ട് നേതാവായ...
മദ്യത്തിന് കൊറോണാ നികുതി നിര്‍ത്താന്‍ ലഫ്: ഗവര്‍ണ്ണര്‍ അനുമതി നല്‍കിയില്ല. മാഹി ഉള്‍പ്പെടെ പുതുച്ചേരി സംസ്ഥാനത്ത് മദ്യത്തിന് കൊറോണാ നികുതി ഏര്‍പ്പെടുത്തിയത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നല്കിയ നിര്‍ദ്ദേശം ലെഫ് ഗവര്‍ണ്ണര്‍ അനുവദിച്ചില്ല. ജനുവരി 31 വരെ...
പെരിയ ഇരട്ടക്കൊലപാതക കേസിന്റെ കേസ് ഡയറിയും അനുബന്ധ രേഖകളും ക്രൈംബ്രാഞ്ച് സി.ബി.ഐക്ക് കൈമാറി. പെരിയ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ ഡിവൈ.എസ്.പി അനന്തകൃഷ്ണനാണ് രേഖകള്‍ കൈമാറിയത്. പെരിയ കേസ് സി.ബി.ഐക്ക് കൈമാറാന്‍ ഇന്നലെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു....
കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് തപാല്‍ മാര്‍ഗം അയക്കുന്നവരില്‍ നിന്ന് തപാല്‍ ചാര്‍ജ്ജ് ഈടാക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് പറഞ്ഞു. കാലതാമസം ഒഴിവാക്കാനായി സ്പെഷ്യല്‍ തപാല്‍ വോട്ട് സ്പീഡ്...
തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘ബുറേവി’ചുഴലിക്കാറ്റ് ഡിസംബര്‍ നാലിന് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ വകുപ്പ്. ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 470കിമീ ദൂരത്തിലും കന്യാകുമാരിയില്‍ നിന്ന് 700 കിമീ...
കേരളത്തിൽ ഇന്ന് 6316 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂർ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366, പത്തനംതിട്ട 299,...
പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി മൂവാറ്റുപുഴ വിജിലന്‍സ് കോടതി രണ്ടാഴ്ച കൂടി നീട്ടി. നിലവില്‍ കഴിയുന്ന ലേക്ക്ഷോര്‍ ആശുപത്രിയില്‍ തന്നെ ഇബ്രാഹിംകുഞ്ഞ് തുടരും. നവംബര്‍ 30ന് പ്രത്യേക...
മര്‍ദിക്കുന്നുവെന്ന് പോലിസില്‍ പരാതിപ്പെട്ടതിന് യുവാവ് ഭാര്യയുടെയും മകളുടെയും അയല്‍വാസികളായ കുട്ടികളുടെയും ശരീരത്തില്‍ ആസിഡ് ഒഴിച്ചു. കൊല്ലം ഇരവിപുരം വാളത്തുങ്കല്‍ മംഗാരത്ത് കിഴക്കേതില്‍ ജയനാണ് ഭാര്യ രാജി, മകള്‍ ആദിത്യ, സമീപവാസികളായ പ്രവീണ, നിരഞ്ജന എന്നിവര്‍ക്കുനേരേ ആസിഡ്...
കോവിഡ് രോഗികള്‍ക്കുള്ള തപാല്‍ വോട്ട് ഇന്ന് ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലേക്കുള്ള തപാല്‍ വോട്ടെടുപ്പാണ് തുടങ്ങുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായി ഇതുവരെ 5351 പേരെയാണ് പ്രത്യേക...
കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന ഭക്ഷ്യക്കിറ്റിന്റെ ഡിസംബര്‍ മാസത്തെ വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. ഈ മാസത്തേത് ക്രിസ്തുമസ് കിറ്റായാണ് നല്‍കുന്നത്. 11 ഇനമാണ് കിറ്റിലുണ്ടാവുക. ഒപ്പം മാസ്കും ഉണ്ടാകും....
മൊബൈല്‍ ഫോണ്‍, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവ വഴി സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങള്‍ തടയാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ അപരാജിത ഈസ് ഓണ്‍ലൈന്‍ സംവിധാനവുമായി പോലീസ് വകുപ്പ്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരം...
കൊവിഡ് മാനദണ്ഡം പാലിച്ച് ശബരിമല തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. പ്രതിദിന തീര്‍ഥാടകരുടെ എണ്ണം 1000 ത്തില്‍ നിന്ന് 2000 ആക്കി ഉയര്‍ത്താനുള്ള തീരുമാനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്കി. നാളെ മുതല്‍ ബുക്കിങ് ആരംഭിക്കും....
സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283, ആലപ്പുഴ 279, കണ്ണൂര്‍...
പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. സി.ബി.ഐ അന്വേഷണത്തിന് എതിരെയായിരുന്നു സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദം സുപ്രീംകോടതിയിലുണ്ടായിരുന്നു. കേസില്‍ സി.ബി.ഐ ഇതുവരെ അന്വേഷണം തുടങ്ങിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍...
നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രദീപ് കുമാര്‍ കോട്ടത്തലക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. റിമാന്റില്‍ കഴിയുന്ന പ്രതിയെ ഇന്ന് ഉച്ചയോടെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി ജാമ്യം നല്‍കിയത്....
ദേശീയപാത കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ കാലിക്കടവ് ആണൂരില്‍ കാല്‍നട യാത്രക്കാരനായ ആലപ്പുഴ സ്വദേശിക്ക് ലോറി കയറി ദാരുണാന്ത്യം. ആണൂരിലെ യാക്കോഹാമ ടയര്‍ കമ്പനി ജീവനക്കാരന് ആലപ്പുഴ താമരക്കുളം സ്വദേശി കെ.പി സന്തോഷ് കുമാറാണ് (52) ഇന്നു...
കെ.എസ്.എഫ്.ഇ റെയ്ഡ് വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്. വിജിലന്‍സ് റെയ്ഡില്‍ അസാധാരണമായി ഒന്നുമില്ല. വിജിലന്‍സ് പരിശോധനകള്‍ എല്ലാ വകുപ്പിലും നടക്കും. പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ അവര്‍ തന്നെ...
രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷക സമൂഹത്തിന്റെ ആശങ്കകളെ പരിഹരിക്കുന്നതിനുപകരം കേന്ദ്രസര്‍ക്കാര്‍ സമരത്തെ അടിച്ചമര്‍ത്തുന്ന കാഴ്ചയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കര്‍ഷകരെ ശത്രുക്കളപ്പോലെ പരിഗണിക്കുന്ന സമീപനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച്...
ഇന്ന് ലോക എയ്ഡ്സ് ദിനം. ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ ജനശ്രദ്ധ പിടിച്ചു പറ്റിയ മാരകരോഗമാണ് എയ്ഡ്സ്. എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. എച്ച്.ഐ.വി. ( ഹ്യുമന്‍ ഇമ്മ്യൂണോ ഡിഫിഷ്യന്‍സി...
ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ ചുഴലിക്കാറ്റായി രൂപം പ്രാപിക്കും.അതേസമയം, ബുറെവി ചുഴലിക്കാറ്റ് ബുധനാഴ്ച്ച വൈകുന്നേരത്തോടെ ശ്രീലങ്കൻ തീരം തൊടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. അസാധാരണമായ ഒരു ചുഴലിക്കാറ്റ് രൂപീകരണമാണ് നടക്കുന്നത്. കേരളത്തില്‍ കാറ്റിന്റെ ശക്തി എത്രമാത്രം...
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് ബൂത്തികളിലേക്ക് ആവശ്യമായ സാനിറ്റൈസറുകള്‍ നിര്‍മ്മിച്ച നല്കി കേരള സ്റ്റേറ്റ് ഡ്രഗ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് (കെ.എസ്.ഡി.പി.). 2.5 ലക്ഷം ലിറ്റര്‍ സാനിറ്റൈസറാണ് കെ.എസ്.ഡി.പിയുടെ കലവൂരിലെ ഫാക്ടറിയില്‍ നിര്‍മ്മിച്ചത്. സംസ്ഥാനത്തെ 34,780...
ശബരിമല സന്നിധാനത്ത് പോലീസ് സേനയുടെ പുതിയ ബാച്ച് ഇന്ന് സേവനം ആരംഭിച്ചു. മണ്ഡലകാലത്തിന്റെ ആരംഭത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആദ്യബാച്ച് സേവന കാലാവധി പൂര്‍ത്തിയായി മടങ്ങിയതിനെ തുടര്‍ന്നാണ് പുതിയ ബാച്ച് എത്തിയത്. ഒരു ഡി.വൈ.എസ്.പി, മൂന്നു സര്‍ക്കിള്‍...
തൃശൂര്‍ കോര്പ്പറേഷന് 47-ാം ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയായ അഡ്വ.എം.കെ മുകുന്ദന് മരണപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശാനുസരം ഈ ഡിവിഷനിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി. ഈ ഡിവിഷനിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് തുടര്‍ നിര്‍ദ്ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പിന്നീട്...
അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കെ.എസ്.ആര്.ടി.സിയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതല്‍ നടപ്പിലാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. വൈറ്റില കെ.എസ്.ആര്.ടി.സി അപകടത്തിന്റെ പശ്ചാത്തലത്തിലാണ്...
കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയില്‍ ഇനി വിവാദത്തിനില്ലെന്ന് ധനമന്ത്രി ഡോ തോമസ് ഐസക് . വിവരങ്ങള്‍ ചോര്‍ന്നത് ആഭ്യന്തരവകുപ്പ് അന്വേഷിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. ഇന്റേണല്‍ ഓഡിറ്റിംഗില്‍ ഗുരുതരമായ വീഴ്ചകള്‍ ഒരു ബ്രാഞ്ചിലും കണ്ടെത്തിയില്ലെന്ന് കെ.എസ്.എഫ്.ഇ ചെയര്മാന് പിലിപ്പോസ്...
സ്കോള്‍ കേരള മുഖേനയുള്ള 2020-22 ബാച്ച് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള തീയതി നീട്ടി. ഡിസംബര്‍ 10 വരെ പിഴയില്ലാതെയും 18 വരെ 60 രൂപ പിഴയോടെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷനും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും www.scolekerala.org...
കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242,...
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന് എം.എല്‍.എ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മതിയായ ചികിത്സ ലഭ്യമാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കമറുദ്ദീന്റെ അഭിഭാഷകന് ഓണ്‍ലൈന്‍...
പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ കമ്പനിക്ക് ഐ.ടി വകുപ്പ് വിലക്കേര്‍പ്പെടുത്തി. സ്വപ്നയുടെ നിയമനത്തിലെ അപാകത ചൂണ്ടിക്കാണിച്ച് രണ്ടു വര്‍ഷത്തേക്ക് പി.ഡബ്യു.സിയെ ഐ.ടി വകുപ്പ് വിലക്കിയത്. കെ ഫോണുമായുള്ള കരാര്‍ ഇന്ന് തീര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഐ.ടി വകുപ്പ്...
വടകരയിലെ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ആസ്ഥാനത്ത് ഇ.ഡി പരിശോധന. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം. രാവിലെ ഒമ്പതുമണി മുതല്‍ 11.45 വരെയായിരുന്നു പരിശോധന....
സംസ്ഥാനത്ത് ആന്റി ഡീഫേയ്സ്മെന്റ് സ്ക്വാഡിന്റെ പ്രവർത്തനം ഊർജ്ജിതമാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ പ്രചാരണ പ്രവർത്തനങ്ങൾ നിയമപരമാണോ എന്ന് പരിശോധിക്കുന്നതിനും...
പമ്പയിലെ പൊലീസ് മെസ് താത്കാലികമായി അടച്ചു. പത്തിലധികം പൊലീസുകാര്‍ക്കും മെസ് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. പൊലീസുകാര്‍ക്കുള്ള ഭക്ഷണം നിലയ്ക്കലുള്ള മെസില്‍ നിന്ന് നല്‍കും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനം നടക്കുന്നത്. അതേസമയം,...
സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ മുസ്ലീം, ലത്തീന്‍ ക്രിസ്ത്യന്‍/പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്റ്റൈപന്റ് നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ...
ചക്കരപ്പറമ്പില്‍ കെ.എസ്.ആര്.ടി.സി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി അരുണ്‍ സുകുമാര്‍ (45) ആണ് മരിച്ചത്. 26 യാത്രക്കാര്‍ക്ക് പരിക്കേറ്റു. കണ്ടക്ടര്‍ സുരേഷ് ഉള്‍പ്പെടെ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ നാലോടൊണ് അപകടം...
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടതിനാല്‍ പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ചൊവ്വാഴ്ച മുതല്‍ കടല്‍ അതിപ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് മുതല്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന്...
കണ്ണൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുജിത്തിന്റെയും തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ദിലീപിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. പഴയങ്ങാടി ബീവി റോഡിന് സമീപത്തെ എസ്.പി ജംഷിദിനെയാണ് മാരക മയക്കുമരുന്ന് ശേഖരവുമായി...
കേരളത്തില്‍ ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട്...
കെ.എസ്.ആര്.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് മുതലുള്ള ബസുള്‍ക്ക് നല്‍കിയിരുന്ന 25 % നിരക്ക് ഇളവ് എ.സി ലോ ഫ്ലോര്‍ ബസുകള്‍ക്ക് കൂടി അനുവദിച്ചു. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് സി.എം.ഡി അറിയിച്ചു. എറണാകുളം- തിരുവനന്തപുരം (കോട്ടയം...
തദ്ദേശ തെരഞ്ഞടുപ്പ് അടുക്കുന്നതോടെ കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള നിര്‍ബന്ധ ക്വാറന്റൈന് അടക്കമുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബംഗളൂരുവിലെയും ചെന്നൈയിലെയും വിവിധ മലയാളി സംഘടനകള്‍ ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്കി. നിയന്ത്രണങ്ങള്‍ നീക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന്...
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്ന ബാധിത ബൂത്തുകളില്‍ ഉള്‍പ്പെടെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ സുരക്ഷ ഒരുക്കും. പോലീസിന്റയും അര്‍ദ്ധ സൈനീകവിഭാഗങ്ങളുടെയും സ്പെഷ്യല്‍ പോലീസ് സേനാംഗങ്ങളുടെയും സേവനങ്ങള്‍ക്കൊപ്പമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെയും വിന്യസിക്കുന്നത്. പതിനെട്ടു വയസ് പൂര്‍ത്തിയായ...
ശബരിമലയില്‍ കൂടുതല്‍ പേര്‍ക്ക് ദര്‍ശനം നടത്താനുള്ള തീരുമാനം തിങ്കളാഴ്ചയോടെ ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍ വാസു പറഞ്ഞു. സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലകാലം ആരംഭിച്ച് 12 ദിവസത്തില്‍ 13,529...
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്നിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഡിസംബര്‍ രണ്ടിന് തിരുവനന്തപുരം, കൊല്ലം...
നവംബര്‍ 30, ഡിസംബര്‍ 3 എന്നീ തീയതികളില്‍ നടത്താനിരുന്ന എല്ലാ വകുപ്പു തല പരീക്ഷകളും മാറ്റിവെച്ചു. പരീക്ഷയില്‍ പങ്കെടുക്കേണ്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ജോലിക്കായുള്ള പരിശീലനത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പി.എസ്.സി...
യുവതിയെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ആമ്പല്ലൂരിലാണ് സംഭവം. ആമ്പല്ലൂര്‍ സ്വദേശിനി ആര്യചിറപ്പാട്ട് സൂര്യ(26)യാണ് മരിച്ചത്. സുഹൃത്തായ അശോകിന്റെ വീട്ടില്‍ തൂങ്ങി മരിച്ചനിലയിലാണ് സൂര്യയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലെത്തിയ സൂര്യ മുറിയില്‍ കയറി...
സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315, ആലപ്പുഴ 309, വയനാട്...
പ്ലസ് വണ്‍ മെറിറ്റ് ക്വാട്ട വേക്കന്‍സി പ്രവേശനം 30ന് പ്ലസ് വണിന് അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവര്‍ക്കായി പ്രസിദ്ധപ്പെടുത്തിയ ഒഴിവുകളിലേക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് www.hscap.kerala.gov.in 30ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. പ്രവേശനം ലഭിക്കാന്‍...
എല്ലാ മെട്രോ സ്റ്റേഷനുകളില്‍ നിന്നും യാത്രക്കാര്‍ക്ക് സൈക്കിളുമായി യാത്ര ചെയ്യാന്‍ അനുമതി നൽകി കൊച്ചി മെട്രോ. ഞായറാഴ്ച മുതല്‍ എല്ലാ മെട്രോ സ്റ്റേഷനുകളില്‍ നിന്നും സൈക്കിള്‍ പ്രവേശനം അനുവദിക്കുമെന്ന് കെ.എം.ആര്.എല്‍ എം.ഡി അല്‍കേഷ് കുമാര്‍ ശര്‍മ...
കെ.എസ്.എഫ്.ഇയുടെ നാല്‍പ്പതോളം ശാഖകളില്‍ വിജിലന്‍സ് റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കല്‍, പണം വകമാറ്റി ചെലവിടല്‍, കൊള്ളച്ചിട്ടി നടത്തല്‍ തുടങ്ങിയ ഗുരുതര ചട്ടലംഘനങ്ങളും ക്രമക്കേടുകളുമാണ് റെയ്ഡില്‍ കണ്ടെത്തിയത്. വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളെയും...