കേരളം
ലഫ്: ഗവര്‍ണ്ണര്‍ അനുമതി നല്‍കിയില്ല: മദ്യത്തിന് കൊറോണ നികുതി തുടരും
മദ്യത്തിന് കൊറോണാ നികുതി നിര്‍ത്താന്‍ ലഫ്: ഗവര്‍ണ്ണര്‍ അനുമതി നല്‍കിയില്ല.
മാഹി ഉള്‍പ്പെടെ പുതുച്ചേരി സംസ്ഥാനത്ത് മദ്യത്തിന് കൊറോണാ നികുതി ഏര്‍പ്പെടുത്തിയത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നല്കിയ നിര്‍ദ്ദേശം ലെഫ് ഗവര്‍ണ്ണര്‍ അനുവദിച്ചില്ല.
ജനുവരി 31 വരെ നികുതി തുടരാന്‍ ലെഫ് ഗവര്‍ണ്ണര്‍ ഉത്തരവിട്ടു.
നവംബര്‍ 30 വരെയായിരുന്നു നേരത്തെ അധിക നികുതി ഈടാക്കാന്‍ ഉത്തരവിട്ടിരുന്നത്.
ക്രിസ്ത്മസ്സ്, പുതുവര്‍ഷം, പൊങ്കല്‍ ഉല്‍സവങ്ങള്‍ക്കു ശേഷം അധിക നികുതി നിര്‍ത്തുന്ന കാര്യം തീരുമാനിക്കുമെന്ന് ലെഫ് ഗവര്‍ണ്ണര്‍ അറിയിച്ചു.
തമിഴ്നാട്, കേരളം, ആന്ധ്ര സംസ്ഥാനങ്ങളില്‍ മദ്യത്തിന് കൊറോണാ നികുതി ചുമത്തുന്നുണ്ട്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement