കേരളം
കെ.എസ്.ആര്.ടി.സി എസി ലോ ഫ്ലോര്‍ ബസുകളില്‍ 25% നിരക്ക് ഇളവ് പ്രഖ്യാപിച്ചു
കെ.എസ്.ആര്.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് മുതലുള്ള ബസുള്‍ക്ക് നല്‍കിയിരുന്ന 25 % നിരക്ക് ഇളവ് എ.സി ലോ ഫ്ലോര്‍ ബസുകള്‍ക്ക് കൂടി അനുവദിച്ചു. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് സി.എം.ഡി അറിയിച്ചു.
എറണാകുളം- തിരുവനന്തപുരം (കോട്ടയം വഴിയും, ആലപ്പുഴ വഴിയും) , എറണാകുളം- കോഴിക്കോട് ഈ റൂട്ടുകളിലാണ് നിലവില്‍ ലോ ഫ്ലോര്‍ എസി ബസുകള്‍ സര്‍വ്വീസ് നടത്തി വരുന്നത്.
നിലവില്‍ തിരുവനന്തപും- എറണാകുളം ടിക്കറ്റ് നിരക്ക് 445 രൂപയാണ്. അത് 25 % കുറക്കുമ്പോള്‍ 346 രൂപയാകും, ഡിസംബര്‍ 1 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ യാത്രാക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള ഈ നിരക്ക് നിലവില്‍ വരും.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement