കേരളം
കണ്ണൂരില്‍ മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍
കണ്ണൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുജിത്തിന്റെയും തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ദിലീപിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി.
പഴയങ്ങാടി ബീവി റോഡിന് സമീപത്തെ എസ്.പി ജംഷിദിനെയാണ് മാരക മയക്കുമരുന്ന് ശേഖരവുമായി പിടികൂടിയത്.
വിപണിയില്‍ ലക്ഷങ്ങള്‍ മൂല്യമുള്ളതും 10 മുതല്‍ 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നതുമായ അതിമാരക മയക്കുമരുന്നുകളായ 45.39 ഗ്രാം എം.ഡി.എംഎ 42.28 ഗ്രാം ചരസ്സ്, 20 ഗ്രാം കഞ്ചാവ്, 10.55 ഗ്രാം കൊക്കൈന്‍ എന്നിവയാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.
പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെയും എക്സൈസ് വാഹനത്തെയും തന്റെ കാര്‍ ഉപയോഗിച്ച് തട്ടി തെറിപ്പിച്ച് പ്രതി കടന്നുകളയുകയായിരുന്നു.
തുടര്‍ന്ന് ഇയാളുടെ വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത്. തളിപ്പറമ്പ്, മാടായി, പഴയങ്ങാടി, മാട്ടൂല്‍, മുട്ടം എന്നിവിടങ്ങളില്‍ മൊത്ത വില്‍പ്പന നടത്തുന്നയാളാണ് പ്രതി.
മാരക മയക്കുമരുന്ന് ബാംഗ്ലൂര്‍, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് ഇവിടെയെത്തിച്ച് ചെറുകിട മയക്കുമരുന്ന് വില്‍പ്പനക്കാര്‍ വഴി ഉപഭോക്താക്കളില്‍ എത്തിക്കുകയാണ് ഇയാള്‍ ചെയ്തിരുന്നത്.
എക്സൈസ് കമിഷണറുടെ പ്രത്യേക സ്ക്വഡിലെ അംഗങ്ങളായ തളിപ്പറമ്പ് എക്സൈസ് ഇന്‍സ്പെക്ടര്‍ ദിലീപ്, സിവില്‍ എക്സൈസ് ഓഫിസര്‍ രജിരാഗ് എന്നിവരുടെ ഏറെ നാളത്തെ പ്രയത്നത്തിനൊടുവിലാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്.
ക്രിസ്തുമസ്-പുതുവത്സരത്തോടനുബന്ധിച്ച് വരും ദിവസങ്ങളില്‍ ശക്തമായ പരിശോധനകള്‍ നടത്തുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമിഷണര്‍ അന്‍സാരി ബീഗു അറിയിച്ചു. പ്രിവന്റീവ് ഓഫിസര്‍ വി.സി ഉണ്ണികൃഷ്ണന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സി.എച്ച് റിഷാദ്, ഗണേഷ് ബാബു, ശ്യാംരാജ്, വനിത സി.ഇ.ഒ ഷൈന എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് ശേഖരണം പിടികൂടിയത്.