കേരളം
പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു
നവംബര്‍ 30, ഡിസംബര്‍ 3 എന്നീ തീയതികളില്‍ നടത്താനിരുന്ന എല്ലാ വകുപ്പു തല പരീക്ഷകളും മാറ്റിവെച്ചു.
പരീക്ഷയില്‍ പങ്കെടുക്കേണ്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ജോലിക്കായുള്ള പരിശീലനത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പി.എസ്.സി പരീക്ഷകളുള്‍പ്പെടെയുള്ള എല്ലാ വകുപ്പു തല പരീക്ഷകളും മാറ്റിവെച്ചത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പി.എസ്.സി ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement