കേരളം
കെ.എസ്.ആര്.ടി.സി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു; 26 പേര്‍ക്ക് പരിക്കേറ്റു
ചക്കരപ്പറമ്പില്‍ കെ.എസ്.ആര്.ടി.സി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു.
തിരുവനന്തപുരം സ്വദേശി അരുണ്‍ സുകുമാര്‍ (45) ആണ് മരിച്ചത്. 26 യാത്രക്കാര്‍ക്ക് പരിക്കേറ്റു.
കണ്ടക്ടര്‍ സുരേഷ് ഉള്‍പ്പെടെ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ നാലോടൊണ് അപകടം നടന്നത്.
തിരുവനന്തപുരത്തു നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഡിലക്സ് ബസാണ് അപകടത്തില്‍പെട്ടത്.
പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മീഡിനില്‍ ഇടിച്ച് കയറിയതിനു ശേഷമാണ് മരത്തില്‍ ഇടിച്ചത്.
രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement