കേരളം
പെരിയ ഇരട്ടക്കൊലപാതകം: കേസ് ഡയറി ക്രൈംബ്രാഞ്ച് സി.ബി.ഐക്ക് കൈമാറി
പെരിയ ഇരട്ടക്കൊലപാതക കേസിന്റെ കേസ് ഡയറിയും അനുബന്ധ രേഖകളും ക്രൈംബ്രാഞ്ച് സി.ബി.ഐക്ക് കൈമാറി.
പെരിയ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ ഡിവൈ.എസ്.പി അനന്തകൃഷ്ണനാണ് രേഖകള്‍ കൈമാറിയത്. പെരിയ കേസ് സി.ബി.ഐക്ക് കൈമാറാന്‍ ഇന്നലെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് രേഖകള്‍ കൈമാറിയത്. പെരിയ ഇരട്ടക്കൊലപാതക കേസ് ഹൈക്കോടതിയാണ് സി.ബി.ഐക്ക് കൈമാറാന്‍ ഉത്തരവിട്ടത്.
ഇതിനുശേഷം ആറു പ്രാവശ്യം രേഖകള്‍ ആവശ്യപ്പെട്ട് സി.ബി.ഐ ക്രൈംബ്രാഞ്ചിന് കത്ത് നല്‍കിയിരുന്നു. അപ്പീലുകള്‍ നല്‍കിയത് ചൂണ്ടികാട്ടി ക്രൈംബ്രാഞ്ച് രേഖകള്‍ കൈമാറിയിരുന്നില്ല.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement