കേരളത്തില്‍ ഇന്ന് 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴിക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂര്‍ 503, ആലപ്പുഴ 456, കൊല്ലം 448, കാസര്‍ഗോഡ് 430,...
സംസ്ഥാനത്ത് വീണ്ടും ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം. വെള്ളിയാഴ്ച വരെ കനത്ത ഇടിമിന്നലിന് സാദ്ധ്യത നിലനില്‍ക്കുന്നതായും ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. ഉച്ചയ്ക്ക് 2...
സ്വർണക്കള്ളക്കടത്ത് കേസിന്‍ന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ തമ്മിൽ തർക്കം. എൻഐഎ കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യമുന്നയിച്ച് കൊച്ചിയിലെ എൻഐഎ കോടതിയിലാണ് ഇഡി അപേക്ഷ നൽകിയത്. നടക്കില്ലെന്നാണ് എൻഐഎയുടെ...
അടുത്ത അധ്യയന വർഷം സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷമെന്ന് വിദ്യാഭ്യാസ വകുപ്പ്. നിലവിലെ കൊവിഡ് വ്യാപന സാഹചര്യത്തിൽ ജൂണിൽ സ്കൂളുകൾ തുറക്കാൻ സാധ്യത ഇല്ലെന്നും കൊവിഡ് വ്യാപനം...
സംസ്ഥാനത്ത് കൊവിഡ്-19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന് സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍...
കേരളത്തില്‍ ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് ഐജിഐബി. രോഗവ്യാപനത്തില്‍ ഗുരുതര സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ ഡോ വിനോദ് സ്കറിയ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. വൈറസുകളിലെ ജനിതക വ്യതിയാനത്തെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍...
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെടി ജലീൽ രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ബന്ധു നിയമന വിവാദത്തില്‍ കെ.ടി ജലീല്‍ കുറ്റക്കാരനെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ വിധി. ലോകായുക്ത ഡിവിഷന് ബെഞ്ചിന്റേതാണ് വിധി.ന്യൂനപക്ഷ...
കോഴിക്കോട് ബേപ്പൂരിൽ മീൻ പിടിക്കാൻ പോയ ബോട്ടിൽ കപ്പലിടിച്ച് നാല് പേരെ കാണാതായി. മംഗലാപുരത്ത് പുറംകടലില്‍ വച്ചാണ് അപകടമുണ്ടായത്. ഇതര സംസ്ഥാനക്കാരായ 14 പേരാണ് ബോട്ടിലുണ്ടായിരുന്നത് .കോസ്റ്റല്‍ പൊലീസും കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മംഗലാപുരത്ത്...
കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ന്യൂമോണിയ ബാധിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സ്പീക്കറെ ഐസിയുവിലേക്ക് മാറ്റി. നിലവിൽ സ്പീക്കറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു....
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ 115.5 മില്ലിമീറ്റർ വരെ...
കെഎം ഷാജി എംഎൽഎയുടെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ വിദേശ കറൻസികളും കണ്ടെത്തി. 39000 രൂപയും 50 പവൻ സ്വർണ്ണവും 72 തവണ വിദേശ യാത്രകൾ നടത്തിയ രേഖകളുമാണ് ഇപ്പോൾ വിജിലൻസ് കെഎം ഷാജിയുടെ വീട്ടിൽ...
വിശ്വാസികൾക്ക് ആഹ്ലാദമായി പുണ്യ റംസാൻ പിറന്നു.. പ്രപഞ്ചനാഥന്റെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിന്റെ രാപകലുകളാണ് ഇനിയുള്ള ഓരോ ദിനങ്ങളും.. രാവും പകലും പ്രാർത്ഥനാ നിർഭരമാകുന്ന പുണ്യദിനങ്ങൾ… കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ആരാധനകളിൽ മുഴുകണമെന്നാണ് മതപണ്ഡിതർ നൽകുന്ന നിർദേശം....
മൂവാറ്റുപുഴയിൽ മൂന്നര വയസുകാരിക്ക് ക്രൂര ലൈംഗിക പീഡനം ഏറ്റതായി റിപ്പോർട്ട്. ക്രൂര ലൈംഗിക പീഡനത്തിന് ഇരയായതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ലൈംഗിക അവയവങ്ങളില്‍ മാരകമായി ക്ഷതമേറ്റിട്ടുണ്ട് . മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ...
തിരുവനന്തപുരത്ത് ഇന്ന് അതി ശക്തമായ മഴയാണ് ലഭിച്ചത്. പേട്ട റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍വേ ട്രാക്കിലേക്ക് മരം വീണതോടെ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഒരു ട്രാക്കിലെ തടസ്സം മാറ്റിയതോടെ മലബാര്‍, മാവേലി എക്സ്പ്രസുകള്‍ ഇതിലൂടെ...
കേരളത്തിൽ ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 30നാണ് വോട്ടെടുപ്പ്.കേരള ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ കേരളത്തിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് തീയതി...
ആത്മീയതയുടെ നീണ്ട നാളുകൾക്ക് നാളെ തുടക്കമാകും. കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതോടെ കേരളത്തിൽ നാളെ വ്രതാരംഭത്തിന് തുടക്കമാകും. കോഴിക്കോട് കാപ്പാട് റമസാൻ ചന്ദ്രക്കല ദൃശ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റമസാൻ ഒന്ന് നാളെയായിരിക്കുമെന്ന് കോഴിക്കോട് മുഖ്യ...
കെ എം ഷാജി എംഎല്‍എയുടെ വീട്ടിൽ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു. കണ്ണൂരിലെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. വിജിലന്‍സ് പരിശോധനയിലാണ് പണം കണ്ടെത്തിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂർ മണലിലെയും...
തൃശ്ശൂര്‍ പൂരം നടത്തിപ്പിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. പൂരങ്ങളടക്കം എല്ലാ ആഘോഷങ്ങളും മാറ്റിവെയ്ക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു. ഇത്തരം ആഘോഷങ്ങളില്‍ പൊതുജനങ്ങളുടെ എണ്ണം നിയന്ത്രിക്കാനാവില്ലെന്ന ബോധം സര്‍ക്കാരിന് വേണമെന്നും ഐ.എം.എ ചൂണ്ടിക്കാട്ടി. പ്രജകളുടെ സുരക്ഷയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍...
കേരളത്തില്‍ ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ് 220,...
കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിക്കാൻ സർക്കാർ തീരുമാനം. കേരളത്തിലെ വ്യാപാരസ്ഥാപനങ്ങൾ രാത്രി 9 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുമതി ഉള്ളു. പൊതു ചടങ്ങുകളിൽ 200 പേരെ മാത്രമേ അനുവദിക്കൂ. അടച്ചിട്ട മുറികളിൽ...
വയനാട് ജില്ലയിലെ നൂല്‍പ്പുഴ പഞ്ചായത്തില്‍ സ്ഥിരീകരിച്ച ഷിഗല്ല രോഗം നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്. ആദിവാസി കോളനികളില്‍ ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ് രോഗം പടരാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. ജലലഭ്യത ഉറപ്പാക്കി ഭാവിയില്‍ രോഗം കോളനികളില്‍ പടരാതിരിക്കാന്‍ നൂല്‍പ്പുഴ പഞ്ചായത്തും...
സംസ്ഥാനത്ത് പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അടുത്തമാസം മുതല്‍ ഓണ്‍ലൈനായി ക്ലാസ് ആരംഭിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനുള്ള സജ്ജീകരണങ്ങള്‍ വിദ്യാഭ്യാസവകുപ്പ് ഒരുക്കുന്നത്. തെരഞ്ഞെടുപ്പുഫലം വന്നശേഷമാകും ക്ലാസുകള്‍ തുടങ്ങുക. കൊവിഡ് വ്യാപനത്തോത് വിലയിരുത്തിയാകും ഓണ്‍ലൈന്‍ ക്ലാസുകള്‍,...
കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം, എറണാകുളം, തൃശൂര്‍,...
സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നതിന് സഹകരിച്ചാല്‍ നടന് ഫഹദ് ഫാസിലിനെ വിലക്കുമെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സിനിമാ തിയേറ്റര്‍ സംഘടനയായ ഫിയോക്ക്. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് ചിത്രങ്ങള്‍ ഫഹദ് ഫാസിലിന്റേതായി ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരുന്നു....
കൊല്ലം കരുനാഗപ്പള്ളിയിൽ പെട്രോൾ പമ്പിൽ വെച്ച് യുവാക്കൾ തമ്മിൽ ഉണ്ടായ വാക്കുതർക്കത്തിൽ രണ്ടു പേർക്ക് കുത്തേറ്റു. മധ്യസ്ഥത വഹിക്കാൻ എത്തിയ യുവാവിന് ഉൾപ്പെടെയാണ് കുത്തേറ്റത്. ആലുംപീടികയ്ക്കു സമീപമുള്ള പെട്രോൾ പമ്പിലായിരുന്നു സംഭവം. കായംകുളം, പുതുപ്പള്ളി ഭാഗത്തുനിന്നും...
തപാൽ വോട്ടുകളുടെ യഥാർത്ഥ കണക്ക് പുറത്ത് വിടണമെന്നാവിശ്യപ്പെട്ട് അഞ്ച് യു ഡി എഫ് സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ. അപേക്ഷകരുടെ എണ്ണം, അച്ചടിച്ചവയുടെ എണ്ണം എന്നിവ അറിയിക്കണമെന്നാണ് ആവശ്യം. തപാൽ വോട്ടുകളിൽ ക്രമക്കേട് നടന്നുവെന്നാണ് യു...
കൊവിഡ് ചികിത്സയിലുള്ള മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. ഇതേസമയം മുഖ്യമന്ത്രിയുടെ 2 ഗൺമാൻമാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ്...
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറി കോർ കമ്മിറ്റി യോഗം വിളിച്ചു. വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ പങ്കെടുക്കും. അതേ സമയം എല്ലാ ജില്ലകളിലും പുതിയ കൊവിഡ്...
കൊവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ സിബിഎസ്ഇ 10,12 പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നു. പരീക്ഷ മാറ്റണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണിത്. നേരത്തെ സിബിഎസ്ഇ ഈ പരീക്ഷകള്‍ നിശ്ചയിച്ചപ്രകാരം ഓഫ്ലൈനായി നടത്തുമെന്ന് അറിയിപ്പ് നല്‍കിയിരുന്നു....
ഗുരുവായൂരിലെ വിഷുക്കണി ദർശനം ചടങ്ങ് മാത്രമായി നടത്താനുള്ള തീരുമാനത്തിൽ ഭരണസമിതിയിൽ ഭിന്നത. തീരുമാനം ഭരണസമിതി അറിഞ്ഞില്ലെന്ന പരാതിയുമായി അഞ്ച് ഭരണസമിതിയംഗങ്ങൾ അഡ്മിനിസ്ട്രേറ്റർക്ക് കത്ത് നൽകി. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഭക്തർക്ക് വിഷുക്കണി ദർശനം അനുവദിക്കണമെന്നാണ് ഇവരുടെ...
ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവിന് എതിരെ മന്ത്രി കെ ടി ജലീല്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഇത് സംബന്ധിച്ച് നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തി. ഹൈക്കോടതി വെക്കേഷന് ബെഞ്ചിലേക്ക് അടിയന്തര പ്രാധാന്യത്തോടെ ഹര്‍ജി എത്തിക്കാനാണ് ശ്രമം....
അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയുടെ വീട്ടില്‍ വിജിലൻസ് റെയ്ഡ്. ഷാജിയുടെ കോഴിക്കോട്ടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. വിജിലൻസ് എസ്.പി ശശിധരന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. പൊതുപ്രവർത്തകനായ അഡ്വ.എം.ആര്.ഹരീഷ് നല്കിയ...
കഴിഞ്ഞ കുറേനാളുകളായി സമൂഹമാധ്യമങ്ങള്‍ അടക്കിവാണ ഗാനവും ചുവടുവെപ്പുകളുമായിരുന്നു റാറാ റാസ്പുടിൻ. മെഡിക്കൽ വിദ്യാർത്ഥികളായ നവീൻ റസാഖും ജാനകി ഓം കുമാറും റാസ്പുടിന് ചുവടുവച്ചത് വൈറലായതോടെയാണ് ഗാനത്തിന് വലിയ സ്വീകാര്യത ലഭിച്ചത്. വൈറലായതോടെ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. അതോടുകൂടി...
കൊവിഡ് വ്യാപനം രൂക്ഷമായതോടെ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലാ കലക്ടറാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം അറിയിച്ചത്. നിയന്ത്രണങ്ങളുടെ ആദ്യ ഘട്ടമെന്ന നിലക്ക് ബീച്ച്, ഡാം തുടങ്ങിയ വിനോദ സഞ്ചാര മേഖലകളിലേക്ക് വൈകിട്ട് 5...
സംസ്ഥാനത്ത് ഇന്ന് 6986 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304,...
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ശക്തമായ മഴയ്ക്ക്...
ബാങ്കുകൾ അടിച്ചേൽപ്പിക്കുന്ന സമ്മർദ്ദങ്ങളുടെ ഫലമായി ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കാനറാ ബാങ്കിന്റെ കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജറും തൃശൂർ മണ്ണുത്തി...
മൻസൂർ കൊലക്കേസ് പ്രതി രതീഷിന്റെ മരണവും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡി.വൈഎസ്.പി ഷാജി ജോസിന് ആണ് അന്വേഷണ ചുമതല. രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലിനു പിന്നാലെ അർധരാത്രി വടകര റൂറൽ എസ്.പി...
തൃശ്ശൂർ പൂരം നടത്തിപ്പിൽ നിന്ന് പിന്നോട്ടില്ലെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്. ജനപങ്കാളിത്തം കുറയ്ക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും. ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും ദേവസ്വം അധികൃതർ പറഞ്ഞു. അതേസമയം, ഡിഎംഒക്കെതിരെ പാറമേക്കാവ് ദേവസ്വം രംഗത്തു വന്നു. പൂരത്തെ...
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രാദേശിക തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വരുന്നു. കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രിൽ 30 വരെ നീട്ടും. അതത് ജില്ലകളിലെ സാഹചര്യം കണക്കിലെടുത്ത് ജില്ലാ കളക്ടർമാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ലോക്ഡൗൺ...
എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിലെ ചതുപ്പ് നിലത്തിൽ അടിയന്തരമായി ഇറക്കി. എറണാകുളം പനങ്ങാടാണ് ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കിയത്. യൂസഫലിയും ഭാര്യയുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂസഫലി അടക്കം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർക്ക്...
മേട മാസ പൂജകള്‍ക്കും വിഷുക്കണി ദര്‍ശനത്തിനുമായി ശബരിമല നട തുറന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും കൊറോണ പ്രതിരോധ വാക്സിന്...
രോഗബാധാ നിരക്ക് കുതിച്ചുയർന്നതോടെ ജനിതക വ്യതിയാനം സംഭവിച്ച വൈറസാണോ കേരളത്തിലേതെന്നറിയാൻ സാമ്പിളുകൾ ഡൽഹിയിൽ പരിശോധനയ്ക്ക് അയച്ചു. വാക്സീൻ ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ മെഗാ വാക്സീൻ ക്യാംപുകൾ കരുതലോടെ മതിയെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം. കേന്ദ്രത്തോട് കൂടുതൽ ഡോസ്...
അക്രഡിറ്റഡ് ഏജന്‍സികള്‍ക്കു ടെന്‍ഡറില്ലാതെ കരാര്‍ നല്‍കുന്നതിന്റെ നിയമസാധുതയെയും ഊരാളുങ്കല്‍, തൃശൂര്‍ എന്നീ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റികളെ അക്രഡിറ്റഡ് ഏജന്‍സികളില്‍ ഉള്‍പ്പെടുത്തിയതിനെയും ചോദ്യം ചെയ്ത് കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷനും ഏതാനും സ്വകാര്യ എ ക്ലാസ് കോണ്ട്രാക്റ്റര്മാരും നല്‍കിയിരുന്ന റിട്ട്...
മേയ് 1 മുതല്‍ കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസ് സര്‍വീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. കൊച്ചുവേളിയില്‍നിന്നു മംഗളൂരു വരെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. കൊച്ചുവേളിയില്‍നിന്നു രാത്രി 9.25ന് പുറപ്പെടുന്ന ട്രെയിന്‍ മംഗളൂരു ജംക്ഷനില്‍ എത്തുന്നത് അടുത്ത ദിവസം...
സംസ്ഥാനത്ത് കോവിഡ് വാക്സിൻ ശേഖരം പത്ത് ലക്ഷത്തിന് താഴേക്ക് വിവിധ ജില്ലകളിൽ ഇനി മൂന്നു മുതൽ നാല് ദിവസം വിതരണം ചെയ്യാനുള്ള വാക്സിൻ മാത്രമാണുള്ളത്. ഒരു ദിവസം മൂന്നു മുതൽ നാലു ലക്ഷം ഡോസ് വാക്സിനാണ്...
മേട മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.കെ ജയരാജ് പോറ്റി ശ്രീകോവില്‍ തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും...
“ഡീ-മിസ്റ്റിഫയിങ് ദി ഡാർക്ക് വെബ് “എന്ന തീമിൽ ഡാർക്ക് വെബിലെ നിഗൂഢതകൾ ദൂരീകരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്നതായ കേരള പൊലീസിന്റെ ഓൺലൈൻ ഹാക്കത്തോൺ ഹാക്ക്പി 2021 ലേക്ക് അപേക്ഷിക്കുവാനുള്ള തീയതി ഏപ്രിൽ 30 വരെ നീട്ടി....
സംസ്ഥാനത്തു കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ, ജൂണിലും സ്കൂളുകള്തുറക്കാനിടയില്ല. പത്താം ക്ലാസില്‍ മാത്രം മേയ് ആദ്യവാരം ഓണ്‍ലൈന്‍ അധ്യയനം ആരംഭിക്കാനാണു പൊതു വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. മേയ്-ജൂണ്‍ മാസങ്ങളിലെ കോവിഡ് വ്യാപനം വിലയിരുത്തിയശേഷമേ പുതിയ അധ്യയനവര്‍ഷാരംഭത്തിന്റെ കാര്യത്തില്‍...
സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304,...