കേരളം
കൊവിഡ് ; മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരം
കൊവിഡ് ചികിത്സയിലുള്ള മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.
ഇതേസമയം മുഖ്യമന്ത്രിയുടെ 2 ഗൺമാൻമാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ സമ്പർക്കപ്പട്ടികയിൽ പെട്ടവരാണ് ഇരുവരും.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement