Connect with us

Kerala News

കേരളത്തില്‍ ഇന്ന് 7515 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2959 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴിക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂര്‍ 503, ആലപ്പുഴ 456, കൊല്ലം 448, കാസര്‍ഗോഡ് 430, പാലക്കാട് 348, പത്തനംതിട്ട 312, ഇടുക്കി 259, വയനാട് 199 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (104), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 112 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 73,441 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,38,87,699 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4814 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 198 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6747 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 534 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1114, കോഴിക്കോട് 835, തൃശൂര്‍ 661, മലപ്പുറം 597, കോട്ടയം 570, തിരുവനന്തപുരം 417, കണ്ണൂര്‍ 405, ആലപ്പുഴ 449, കൊല്ലം 444, കാസര്‍ഗോഡ് 388, പാലക്കാട് 144, പത്തനംതിട്ട 280, ഇടുക്കി 251, വയനാട് 192 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, തൃശൂര്‍ 7, കാസര്‍ഗോഡ് 6, പാലക്കാട് 4, കോഴിക്കോട് 3, തിരുവനന്തപുരം, വയനാട് 2 വീതം, പത്തനംതിട്ട, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2959 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 196, കൊല്ലം 583, പത്തനംതിട്ട 132, ആലപ്പുഴ 81, കോട്ടയം 216, ഇടുക്കി 106, എറണാകുളം 336, തൃശൂര്‍ 186, പാലക്കാട് 61, മലപ്പുറം 263, കോഴിക്കോട് 409, വയനാട് 63, കണ്ണൂര്‍ 266, കാസര്‍ഗോഡ് 61 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 52,132 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,23,133 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,82,589 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,75,007 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7582 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1289 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 416 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

News Updates

Kerala News49 mins ago

പുതിയ സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാന്‍ മെയ് 24 ന് ഉന്നതതല യോഗം

പുതിയ സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാന്‍ മെയ് 24 ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ്...

Kerala News6 hours ago

ടൗട്ടേ ചുഴലിക്കാറ്റ് രൂപമെടുക്കാൻ സാധ്യത…; കേരളത്തിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

അറബിക്കടലില്‍ ടൗട്ടേ ചുഴലിക്കാറ്റ് രൂപമെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തില്‍ അതിജാഗ്രത. കാറ്റിന്റെ സഞ്ചാരപഥത്തില്‍ ഇല്ലെങ്കിലും കേരളത്തില്‍ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ്...

Kerala News6 hours ago

സംസ്ഥാനത്ത് 12 ദിവസത്തിനിടെ മരിച്ചത് 745 പേർ; ലോക്ക്ഡൗണ്‍ നീട്ടാൻ നീക്കം

കൊവിഡിനെ പിടിച്ചു കെട്ടാനാകാതെ സംസ്ഥാനം. ഏറ്റവും ഉയർന്ന പ്രതിദിനവര്‍ധനയും മരണങ്ങളും ടെസ്റ്റ് പോസിററിവിറ്റി നിരക്കുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. വെറും 12 ദിനംകൊണ്ട് 745 പേര്‍ കൊവിഡിനു കീഴടങ്ങി....

Kerala News7 hours ago

ഇന്ന് ചെറിയ പെരുന്നാള്‍; മുപ്പതുദിവസത്തെ നോമ്പനുഷ്ഠാനം പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക്

മുപ്പതുദിവസത്തെ നോമ്പനുഷ്ഠാനം പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. ലോക് ഡൗണില്‍ ഈദ് ഗാഹുകളും കുടുംബ സന്ദര്‍ശനങ്ങളുമില്ലെങ്കിലും പെരുന്നാള്‍ നമസ്‌കാരം വീട്ടില്‍ നിര്‍വഹിച്ച്‌ ആഘോഷങ്ങള്‍ പരിമിതപ്പെടുത്തുകയാണ് മലയാളികള്‍....

Kerala News18 hours ago

കണ്ടെയ്നർ ലോറിയിൽ കഞ്ചാവ് കടത്ത്; രണ്ട് പേർ പിടിയിൽ

തമിഴ്‌നാട്ടിൽ നിന്നു കണ്ടെയ്നർ ലോറിയിൽ എത്തിച്ച കഞ്ചാവ് എക്സൈസ് പിടികൂടി. 10.33 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരാണ് അറസ്റ്റിലായത്. തെക്കേക്കര പോനകം കൈപ്പള്ളിത്തറയിൽ എം മഹേഷ് (31),...

National Updates

National News2 hours ago

കൊവിഷീൽഡ് ഡോസുകളുടെ ഇടവേള നീട്ടണം…; രോഗം ബാധിച്ചവർക്ക് വാക്സീനേഷൻ 6 മാസം കഴിഞ്ഞ് മതിയെന്ന് ശുപാർശ

കൊവിഷീൽഡ് വാക്സീൻ സ്വീകരിക്കുന്നതിന്റെ ഇടവേള കൂട്ടണമെന്ന് ശുപാർശ. കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടേതാണ് ശുപാർശ. 12 മുതൽ 16 ആഴ്ചവരെ വാക്സീൻ സ്വീകരിക്കുന്നതിന്റെ ഇടവേള നീട്ടണമെന്നാണ് ആവശ്യം. കൊവിഡ്...

National News2 hours ago

കുട്ടികള്‍ക്കുള്ള വാക്സിന്‍: കൊവാക്‌സിന്റെ അടുത്ത ഘട്ട പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി

ഭാരത് ബയോടെക്കിന്റെ കൊവാക്സിന്റെ കുട്ടികള്‍ക്കുള്ള വാക്സിന്‍ പരീക്ഷണത്തിന്റെ അടുത്ത ഘട്ടങ്ങള്‍ക്ക് ഡ്രഗ്രസ് കണ്‍ട്രോളറുടെ അനുമതി. വാക്സിന്‍ പരീക്ഷണത്തിന്റെ അടുത്ത ഘട്ടങ്ങള്‍ക്ക് അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ...

National News3 hours ago

കൊവിഡ് സൗജന്യ വാക്‌സിനേഷന്‍, സെന്‍ട്രല്‍ വിസ്ത പ്രോജക്ട് നിർത്തണം…; പ്രധാനമന്ത്രിക്ക് മുന്നില്‍ 9 നിര്‍ദേശങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്

കൊവിഡ് സൗജന്യ വാക്‌സിനേഷന്‍, സെന്‍ട്രല്‍ വിസ്ത പ്രോജക്ട് നിർത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പെടെ...

National News3 hours ago

മൃഗങ്ങളെയും വിടാതെ കൊവിഡ്; ജയ്പൂർ മൃഗശാലയിലെ സിംഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരം​ഗം ​ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ മൃ​ഗങ്ങളിലും രോ​ഗബാധ ഉണ്ടാകുന്നതായി റിപ്പോർട്ട്. ജയ്പൂർ മൃ​ഗശാലയിലെ ത്രിപുർ എന്ന സിംഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതായി ഇന്ത്യൻ വെറ്റിനറി...

National News4 hours ago

ഉത്തര്‍പ്രദേശിലെ ഗംഗാ തീരത്ത്​ മൃതദേഹങ്ങള്‍ മണലില്‍ പൂഴ്​ത്തിയ നിലയില്‍

ഉത്തര്‍പ്രദേശില്‍ ഗംഗാ തീരത്ത്​ മൃതദേഹങ്ങള്‍ കുന്നുകൂട്ടി മണലില്‍ പൂഴ്​ത്തിയ നിലയില്‍. ലഖ്​നോവില്‍നിന്ന്​ 40 കിലോമീറ്റര്‍ അകലെയുള്ള ഉന്നാവിലാണ്​ സംഭവം.ഗംഗാ നദിയുടെ തീരത്ത്​ രണ്ടിടങ്ങളിലായാണ്​ നിരവധി മൃതദേഹങ്ങള്‍ മണലില്‍...

വൈറൽ വാർത്തകൾ