കേരളം
കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസ് സര്‍വീസ് മെയ് ഒന്ന് മുതല്‍ ആരംഭിക്കും
മേയ് 1 മുതല്‍ കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസ് സര്‍വീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. കൊച്ചുവേളിയില്‍നിന്നു മംഗളൂരു വരെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.
കൊച്ചുവേളിയില്‍നിന്നു രാത്രി 9.25ന് പുറപ്പെടുന്ന ട്രെയിന്‍ മംഗളൂരു ജംക്ഷനില്‍ എത്തുന്നത് അടുത്ത ദിവസം രാവിലെ 9.20ന് ആണ്. ശനി, വ്യാഴം ദിവസങ്ങളില്‍ ആണ് സര്‍വീസ് നടത്തുന്നത്.
മേയ് 2ന് മടക്ക ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. ഞായര്‍, വെള്ളി ദിവസങ്ങളില്‍ ആണിത്. മംഗളൂരുവില്‍നിന്നു രാത്രി 8.10ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 8ന് കൊച്ചുവേളിയിലെത്തും. റിസര്‍വേഷന്‍ ഉടന്‍ ആരംഭിക്കും
സ്റ്റോപ്പുകള്‍: കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം ജംക്ഷന്, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്. എല്ലാ കോച്ചുകളിലും റിസര്‍വേഷന്‍ ബാധകം.