കടകള്‍ എല്ലാദിവസവും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് നഗരത്തില്‍ വ്യാപാരികളുടെ പ്രതിഷേധം. മിഠായിത്തെരുവില്‍ കടകള്‍ തുറക്കാന്‍ ശ്രമം. സമരക്കാരുമായി പൊലീസ് ഉന്തുംതള്ളുമുണ്ടായി. വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം. നിരവധിപേരെ അറസ്റ്റ് ചെയ്തു. ബാറുകള്‍...
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷൻ തിയറ്ററിലെ സീലിങ് തകർന്നു വീണു. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. തിയറ്റർ സി– യിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ വൃത്തിയാക്കുന്ന ഭാഗത്താണ് സീലിങ് തകർന്നത്. ഈ സമയം...
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലൊ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. ഓറഞ്ച് അലർട്ട്...
ചലച്ചിത്ര സംഗീത സംവിധായകൻ മുരളി സിത്താര (വി. മുരളീധരൻ) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. 65 വയസായിരുന്നു. വട്ടിയൂർകാവ് തോപ്പുമുക്കിലെ വീടിനുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ മുരളി മുറിയിൽ കയറി...
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവ(75) കാലം ചെയ്തു. പരുമലയിലെ സ്വകാര്യ ആശൂപത്രിയിൽ പുലർച്ചെ 2.35 ന് ആയിരുന്നു അന്ത്യം. അർബുദ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇതിനിടെ...
നമ്മുടെ അടുക്കളയില്‍ ഏറ്റവും അത്യാവശ്യം വേണ്ട ഒന്നാണ് അടുപ്പ്. ഭക്ഷണം പാചകം ചെയ്യാന്‍ ഇതല്ലാതെ നമുക്ക് വേറെ വഴിയില്ല. വിറകടുപ്പ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ പോലും രാജ്യത്ത് ഭൂരിഭാഗം വീടുകളിലും ഇന്ന് ഉപയോഗിക്കുന്നത് എല്‍പിജി ഗ്യാസാണ്. ഇതുവഴി പാചകം...
കോവിഡ് കാരണം മുടങ്ങിയിരുന്ന തിരുവനന്തപുരം – ബംഗുളുരൂ സർവ്വീസ് കെഎസ്ആർടിസി പുനനാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിൽ ഇരു സംസ്ഥാനങ്ങളും സർവ്വീസുകൾ ആരംഭിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി സർവ്വീസ് ആരംഭിച്ചത്. ഏപ്രിൽ 9 മുതൽ...
ഗ്യാസ് ഗോഡൗണിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ജീവനക്കാരന് പരിക്ക്. കൊല്ലം ജില്ലയിലെ കുണ്ടറക്കടുത്ത് പേരയത്ത് പ്രവർത്തിക്കുന്ന ഗ്യാസ് ഗോഡൗണിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഗോഡൗണിൽ ഉണ്ടായിരുന്ന നൗഫൽ എന്ന ജീവനക്കാരനാണ് പരിക്കേറ്റത്. നൗഫലിനെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു....
ജോലിസംബന്ധമായും വ്യക്തിപരമായും പൊലീസുകാര്‍ക്കുണ്ടാകുന്ന മാനസികസംഘര്‍ഷം ലഘൂകരിക്കുന്നതിന് ഹാറ്റ്സ് (ഹെല്പ് ആന്റ് അസിസ്റ്റന്‍സ് റ്റു ടാക്കിള്‍ സ്ട്രെസ്സ്) ലേയ്ക്ക് വിളിക്കാം. 9495363896 എന്ന നമ്പരാണ് ഇതിനായി നല്‍കിയിരിക്കുന്നത്. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി കൗണ്‍സലിംഗ്...
കേരളത്തില്‍ ഇന്ന് 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂര്‍ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂര്‍ 792, കാസര്‍ഗോഡ് 640, കോട്ടയം 609,...
എസ്സി-എസ്ടി ഫണ്ട് തട്ടിപ്പില്‍ ആരെയും സംരക്ഷിക്കില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. വകുപ്പ് തന്നെയാണ് തട്ടിപ്പ് കണ്ടെത്തിയതെന്നും കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഓൺലൈൻ ഫണ്ട് നീക്കം വന്നതോടെ തട്ടിപ്പിന് കൂടുതൽ സൗകര്യമായി. പാവപ്പെട്ടവരെ പറ്റിച്ച്...
സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരത്തെ സിക്ക വൈറസ് സ്ഥിരീകരിച്ച തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച സാമ്പിളിലാണ് സിക്ക...
കേരളത്തില്‍ ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ലെന്ന് കിറ്റെക്സ് എം ഡി സാബു ജേക്കബ്. നിലവിലുള്ള വ്യവസായം ഇവിടെ തുടരണോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. നിക്ഷേപവുമായി ബന്ധപ്പെട്ട് തെലങ്കാനയുമായി ഈ മാസം തന്നെ കരാര്‍...
സിക്ക വൈറസ് പരിശോധന നടത്താന്‍ സംസ്ഥാനം സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ എന്‍.ഐ.വി. യൂണിറ്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സിക്ക വൈറസ് പരിശോധന നടത്തുന്നത്....
ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒരു വയസുകാരന് മരിച്ചു. കാസര്‍ഗോഡ് നുള്ളിപ്പാടി ചെന്നിക്കരയിലെ എ സത്യേന്ദ്രന്റെ മകന് എസ് അന്‍വേദാണ് മരിച്ചത്. വീട്ടിനകത്ത് കളിച്ച് കൊണ്ടിരിക്കെ ശനിയാഴ്ച വൈകിട്ട് ആറോടെ കുട്ടി കുഴഞ്ഞുവീണ് ബോധരഹിതനായി. കാസര്‍കോട് ജനറല്‍...
കേരളത്തിൽ ബലിപെരുന്നാൾ ജുലൈ 21 ബുധനാഴ്ച. ഇന്നലെ മാസപ്പിറവി കാണാതിരുന്നതിനാൽ നാളെ ദുല്‍ഹിജ്ജ ഒന്നും 21ന് ബലിപെരുന്നാളും ആയിരിക്കുമെന്ന് ദുൽഹജ്ജ് മാസപ്പിറവി നിർണയ കമ്മിറ്റി അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ ജൂലൈ 20നാണ് ബലിപെരുന്നാൾ. മാസപ്പിറവി ദൃശ്യമാകാത്തതിനെ...
ഭർത്താവ് ക്രൂരമായി ഉപദ്രവിച്ചെന്ന് യുവതിയുടെ പരാതി. തൃശൂർ സ്വദേശിയായ നിർമൽ മോഹൻ എന്നയാൾക്കെതിരെയാണ് പരാതി. ഇയാളെ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിവസ്തുക്കൾക്ക് അടിമയായ നിർമൽ വിവാഹം കഴിഞ്ഞ് ബെംഗളൂരുവിൽ ഒരുമിച്ച് താമസം തുടങ്ങിയപ്പോൾ മുതൽ...
ഒളിംപ്യൻ മയൂഖ ജോണിക്ക് വധഭീഷണി. സഹപ്രവർത്തകയുടെ ബലാത്സംഗകേസുമായി മുന്നോട്ടുപോകരുതെന്നാണ് കത്തിലെ ഉള്ളടക്കം. കേസ് തുടർന്നാൽ മയൂഖയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നാണ് ഊമക്കത്തിലെ ഭീഷണി. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ കത്തിലുണ്ടെന്നും സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയെന്നും മയൂഖ പറഞ്ഞു....
ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ വിദ്യാർത്ഥിനിയ്ക്ക് അയച്ച അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു. കാലിക്കറ്റ് സർവകലാശാലയിലെ ഇംഗ്ലീഷ് പഠന വകുപ്പിലെ അദ്ധ്യാപകൻ ഹാരിസിനെയാണ് വിദ്യാർത്ഥി നൽകിയ പരാതിയിൽ സസ്പെൻഡ് ചെയ്തത്.സർവകലാശാല റജിസ്ട്രാർ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അദ്ധ്യാപകൻ അയച്ച...
സംസ്ഥാനത്തുടനീളം സ്ത്രീധന പീഡനങ്ങളും ഗാർഹിക പീഡനങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ സവിശേഷ ശ്രദ്ധ ഈ വിഷയങ്ങളിലുള്ള പരാതികൾക്ക് നൽകാൻ കേരള സംസ്ഥാന യുവജന കമ്മീഷൻ തീരുമാനിച്ചു. [email protected] എന്ന മെയിൽ ഐഡി മുഖേനയോ 8086987262 എന്ന വാട്ട്സ്...
സംസ്ഥാനത്തെ സിക്ക വൈറസ് ബാധ വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ. വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ സംഘം പരിശോധന നടത്തിയേക്കും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന് ശേഷമായിരിക്കും സന്ദർശനം. കൊതുകുനിവാരണം, ബോധവത്ക്കരണം തുടങ്ങിയ പ്രതിരോധ...
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കും. ചിലയിടങ്ങളിൽ ശക്തമായ മഴയും തീവ്ര മഴയും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്...
ബേക്കറി യൂണിറ്റ് ആരംഭിക്കാൻ വേണ്ടിയുള്ള നടപടിക്രമങ്ങൾക്കായി നഗരസഭാ അധികൃതരെ സമീപിച്ച യുവസംരംഭകനോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ നഗരകാര്യ ഡയറക്ടറോട് നിർദേശിച്ചതായി തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി....
ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികളുടെ മരണക്കളികളാകുന്നതോടെ മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്ത്. ഓണ്‍ലൈന്‍ ഗെയിമിന് അടിമകളാകുന്ന കുട്ടികള്‍ തങ്ങളുടെ ജീവന് ഇല്ലാതാക്കുന്ന പ്രവണതയിലേക്ക് എത്തിയ നിരവധി സംഭവങ്ങളാണ് അടുത്തിടെ ഉണ്ടായത്. ഫ്രീ ഫയര്‍ പോലുള്ള ഗെയിം സൗജന്യമായതിനാലും...
മദ്യ വിൽപന ശാലകളിലെ തിരക്ക് കൂടുന്ന സാഹചര്യം ഒഴിവാക്കാനുള്ള നടപടിയുമായി സർക്കാർ. തിരക്ക് കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി പ്രത്യേക കൗണ്ടർ വഴി മദ്യം വിൽക്കാനാണ് തീരുമാനം. മുൻകൂട്ടി മദ്യത്തിന്റെ തുക അടച്ച് കൗണ്ടറിലെത്തി മദ്യം വാങ്ങുന്നതിനുള്ള...
കോവിഡ് വ്യാപനം ഗണ്യമായി കുറയാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ 3 ദിവസത്തെ ശരാശരി ടിപിആര്‍ 10.5 ശതമാനം ആണ്. 10.2 ല്‍ നിന്നാണ് ഉയര്‍ന്നത്. ഇന്ന് 14,087 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,31,682 പരിശോധന...
കൊവിഡ് വ്യാപനം ഗണ്യമായി കുറയാത്ത സ്ഥിതിയാണ് സംസ്ഥാനത്ത്. അനന്തമായി ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണം നീട്ടാനാവില്ല. സാധാരണ നിലയിലേക്ക് വേഗത്തിൽ എത്തേണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഒരുക്കൽ പ്രധാനമാണ്. ഘട്ടംഘട്ടമായി ഇളവ് നടപ്പിലാക്കുകയാണ്. ഇളവ് ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ല....
കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍ 765, കാസര്‍ഗോഡ് 691,...
അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചയുണ്ടായെന്ന ആക്ഷേപത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ ജെ തോമസും എളമരം കരീമും അംഗങ്ങളായ അന്വേഷണ കമ്മീഷനാണ് ചുമതല. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മണ്ഡലത്തിന്റെ...
നയതന്ത്ര സ്വര്‍ണക്കടത്തു കേസ് പ്രതികള്‍ക്കെതിരെ ജയില്‍ വകുപ്പ്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സരിത്തിനും റമീസിനുമെതിരെയാണ് ജയില്‍ വകുപ്പ് രംഗത്തെത്തിയത്. പ്രതികള്‍ ജയില്‍ നിയമം പാലിക്കുന്നില്ല. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായും അധികൃതര്‍ പറയുന്നു. റമീസും സരിത്തും...
ആയുർവേദ ആചാര്യൻ ഡോ.പി.കെ.വാര്യർ അന്തരിച്ചു. കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു. കോട്ടയ്ക്കലിലെ വീട്ടിൽ 12.15നായിരുന്നു അന്ത്യം.കഴിഞ്ഞ ജൂൺ എട്ടിനാണ് അദ്ദേഹത്തിൻ്റെ നൂറാം പിറന്നാൾ കഴിഞ്ഞത്. മലപ്പുറം ജില്ലയിലെ കോട്ടക്കലിനെ ആഗോളപ്രശസ്തമായ ആയുർവേദ പോയിൻ്റാക്കി മാറ്റിയതിൽ അദ്ദേഹം നിർണായക...
സ്വർണ്ണ കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ മുൻ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി നീട്ടി. ക്രിമിനൽ കേസിൽ പ്രതിയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ നീട്ടിയത്. സസ്പെൻഷൻ കാലാവധി നീട്ടുന്ന കാര്യം കേന്ദ്രത്തെ...
ഐഡിയാ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനം കവർന്ന ഗായകനാണ് ജോബി ജോൺ. ഷോയുടെ നാലാം സീസണിൽ ഒരു കോടിരൂപയുടെ സമ്മാനം നേടിയതിനുശേഷം ജോബിയെപ്പറ്റി കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പ്രേക്ഷകർക്ക് ലഭ്യമായിരുന്നില്ല....
സംസ്ഥാനത്ത് സിക്ക വൈറസ് ബാധ റിപ്പോർട്ട് ചെയ്ത തിരുവനന്തപുരം നഗരസഭാ പരിധിയിൽ പരിശോധന കർശനമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനം. നഗരത്തിലെ നൂറ് വാർഡുകളിൽ നിന്നായി കൂടുതൽ സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാനാണ് തീരുമാനം. തിരുവനന്തപുരം നഗരസഭയ്ക്കും ജില്ലാ പഞ്ചായത്തിനും...
സിപിഎം നേതാവ് കാട്ടാക്കട ശശി അന്തരിച്ചു. 70 വയസ്സായിരുന്നു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. കോവിഡാന്തര പ്രശ്നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. സംസ്ഥാന ചുമുട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാനാണ്. സിഐടിയു...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, കാസർകോട് ജില്ലകളിൽ...
ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 27 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഈ മാസം ഇത് ആറാമത്തെ തവണയാണ് വില വര്‍ധിപ്പിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില...
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കുമാത്രമാണ് തുറക്കാൻ അനുമതിയുള്ളത്. ഹോട്ടലുകളിൽനിന്ന് ഹോം ഡെലിവറിയും അനുവദിക്കും. സ്വകാര്യ ബസ് സര്‍വീസ് ഉണ്ടായിരിക്കില്ല. അവശ്യസേവന മേഖലയില്‍ ഉള്ളവര്‍ക്കായി കെഎസ്ആര്‍ടിസി ഏതാനും സര്‍വീസുകള്‍ നടത്തും. നിര്‍മ്മാണ...
ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല. കൊവിഡ് ഡാറ്റ മാനേജ്മെന്റ് നോഡൽ ഓഫിസറായാണ് പുതിയ നിയമനം. സംസ്ഥാനത്തെ ആകെയുള്ള രോഗികളുടെ എണ്ണം, ഓക്സിജൻ ബെഡുകൾ, വെന്റിലേറ്റർ ഡേറ്റ, തുടങ്ങിയവ ആഴ്ചയിൽ റിവ്യു ചെയ്യുക എന്നതാണ് കൊവിഡ് ഡാറ്റ...
സ്കൂളുകൾ അടഞ്ഞുകിടന്നിട്ടും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കേന്ദ്രീയ വിദ്യാലയങ്ങള്‍ ഫീസ് കൊള്ള നടത്തുന്നതായി റിപ്പോർട്ട്. ഓണ്‍ലൈന്‍ ക്ലാസ് മാത്രം നടക്കുന്ന സാഹചര്യത്തില്‍ ഫീസ് ഉപേക്ഷിക്കണമെന്ന ആവശ്യം അധികൃതര്‍ അംഗീകരിച്ചിട്ടില്ല. ഫീസായി 3800 രൂപയാണ് ഈടാക്കുന്നത്. കേന്ദ്രീയ വിദ്യാലയത്തില്‍...
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഈ ദിവസങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതിതീവ്രമഴയ്ക്കുള്ള...
രാജ്യത്ത് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ പകുതിയും കേരളം മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗികളില്‍ 32 ശതമാനം പേര് കേരളത്തില്‍ നിന്നും 21 ശതമാനം പേര് മഹാരാഷ്ട്രയില്‍ നിന്നുമാണ്. രാജ്യത്ത് കോവിഡിന്റെ രണ്ടാം...
കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826, ആലപ്പുഴ 706, കോട്ടയം 683,...
സംസ്ഥാനത്ത് പുതിയ ആശങ്കയായി സിക വൈറസും പടർന്നു പിടിക്കുകയാണ്. സിക പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് കര്‍മ്മ പദ്ധതി തയ്യാറാക്കിയതായി മന്തി വീണ ജോര്‍ജ് പറഞ്ഞു. വൈറസ് ബാധിതരുടെ റൂട്ട് മാപ്പ് പരിശോധിക്കും. രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ള...
സ്ത്രീശാക്തീകരണത്തിന് മാതൃകയാവുകയാണ് കേരളത്തിലെ പുതിയ കലക്ടർമാരുടെ പട്ടിക. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പകുതിയിലേറെ ജില്ലകളുടെ ഭരണം സ്ത്രീകളുടെ കയ്യിൽ ഏൽപ്പിക്കുകയാണ് പിണറായി സർക്കാർ. പുതിയ നിയമനങ്ങൾ കൂടി വന്നതോടെ 8 ജില്ലകളിൽ വനിതാ കലക്ടർമാരായി. കൂടുതൽ കരുതൽ...
സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി. സിക വൈറസ് ബാധയുടെ കാര്യത്തില്‍ അമിത ഭീതി വേണ്ടെന്നും മന്ത്രി പറഞ്ഞു. അതീവ ജാഗ്രത പുലര്‍ത്തിയാല്‍ മതിയാകും. സിക വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവിദഗ്ധരുടെ...
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ വെബ്പോർട്ടൽ rera.kerala.gov.in തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. റെറയിൽ രജിസ്റ്റർ ചെയ്ത എല്ലാ റിയൽ എസ്റ്റേറ്റ് പദ്ധതികളുടേയും വിശദാംശങ്ങളും നിർമാണ...
വിഷജീവിയുടെ കടിയേറ്റു 11 മാസം പ്രായമുള്ള കുട്ടി മരിച്ചു. പാമ്പാണെന്നു സംശയമുണ്ടെങ്കിലും ഉറപ്പിക്കാനായിട്ടില്ല. നല്ലേപ്പിള്ളി കമ്പിളിച്ചുങ്കം കോളനിയിൽ രമേഷിന്റെ മകൾ ദേവനന്ദയാണു മരിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെ കമ്പിളിച്ചുങ്കത്തെ വീട്ടിലാണു സംഭവം. രാവിലത്തെ ഭക്ഷണത്തിനു ശേഷം...
ക്രൗഡ് ഫണ്ടിംഗിൽ സര്‍ക്കാര്‍ നിരീക്ഷണം ഉണ്ടാകണമെന്ന് ഹെെക്കോടതി. ക്രൗഡ് ഫണ്ടിംഗിന് പണം എവിടെ നിന്ന് വരുന്നുവെന്ന് പരിശോധന വേണം. സംസ്ഥാന പൊലീസ് ഇതിൽ ഇടപെടണമെന്നും ഹൈക്കോടതി നിർദേശിച്ചു. ചാരിറ്റി യൂട്യൂബർമാർ എന്തിനാണ് സ്വന്തം അക്കൗണ്ടിൽ പണം...
ബെവ്കോ ഔട്ട്ലെറ്റുകൾക്ക് മുന്നിലെ ആൾക്കൂട്ടത്തിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിനെ തുടർന്ന് ആൾക്കൂട്ടം നിയന്ത്രിക്കാൻ സർക്കുലർ ഇറക്കി ബെവ്കോ. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജീവനക്കാർക്ക് ബെവ്കോ നിർദേശം നൽകി. ആൾക്കൂട്ടം ഒഴിവാക്കാൻ ബെവ്കോ മുന്നോട്ട് വയ്ക്കുന്ന...