കേരളം
സ്ത്രീധന, ഗാർഹിക പീഡന പരാതി സമർപ്പിക്കാൻ പ്രത്യേക സൗകര്യമൊരുക്കി യുവജന കമ്മീഷൻ
സംസ്ഥാനത്തുടനീളം സ്ത്രീധന പീഡനങ്ങളും ഗാർഹിക പീഡനങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ സവിശേഷ ശ്രദ്ധ ഈ വിഷയങ്ങളിലുള്ള പരാതികൾക്ക് നൽകാൻ കേരള സംസ്ഥാന യുവജന കമ്മീഷൻ തീരുമാനിച്ചു. [email protected] എന്ന മെയിൽ ഐഡി മുഖേനയോ 8086987262 എന്ന വാട്ട്സ് ആപ്പ് നമ്പർ മുഖേനയോ സ്ത്രീധനപീഡന, ഗാർഹിക പീഡന വിഷയങ്ങൾ സംബന്ധിച്ച പരാതികൾ സമർപ്പിക്കാം.
18 വയസ്സു മുതൽ 40 വയസ്സുവരെയുള്ള യുവജനങ്ങൾക്കാണ് പരാതി സമർപ്പിക്കാൻ അവസരം. ഇതിൻ്റെ ഭാഗമായി ഓരോ ജില്ലകളിലും അദാലത്തുകൾ/ സിറ്റിംഗ് സംഘടിപ്പിക്കാനും പ്രസ്തുത വിഷയത്തിൽ ലഭിക്കുന്ന പരാതികളിൽ ഉടനടി നിയമസഹായം ഉറപ്പാക്കിയും ബോധവൽക്കരണ പ്രവർത്തനങ്ങൾ കേരളത്തിലുടനീളം സംഘടിപ്പിച്ചും സ്ത്രീധന, ഗാർഹിക പീഡനത്തിനെതിരായ പ്രതിരോധം തീർക്കാനാണ് യുവജന കമ്മീഷൻ ലക്ഷ്യമിടുന്നത് കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക; 0471 -2308530