Connect with us

പതിവ് തെറ്റിയില്ല; ഇന്ധന വില ഇന്നും കൂട്ടി ; പെട്രോള്‍ വില 103 ലേക്ക്

Kerala

ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 27 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഈ മാസം ഇത് ആറാമത്തെ തവണയാണ് വില വര്‍ധിപ്പിക്കുന്നത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 102 രൂപ 89 പൈസയായി ഉയര്‍ന്നു. ഡീസല്‍ വില 96 രൂപ 47 പൈസയായി വര്‍ധിച്ചു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 101 രൂപ 01 പൈസയാണ്. ഡീസല്‍ വില 94 രൂപ 71 പൈസയാണ്.

കോഴിക്കോട് പെട്രോളിന് 101 രൂപ 46 പൈസയും ഡീസല്‍ ലിറ്ററിന് 95 രൂപ 16 പൈസയുമാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോഴാണ് ഇന്ത്യയില്‍ ഇന്ധന വില വര്‍ധിക്കുന്നത്.

citizen-kerala-whatsapp-group-invite

News Updates

National Updates

വൈറൽ വാർത്തകൾ