കേരളം
ക്രൂരമായ പീഡനം; ഭർത്താവിനെതിരെ ആരോപണവുമായി യുവതി
ഭർത്താവ് ക്രൂരമായി ഉപദ്രവിച്ചെന്ന് യുവതിയുടെ പരാതി. തൃശൂർ സ്വദേശിയായ നിർമൽ മോഹൻ എന്നയാൾക്കെതിരെയാണ് പരാതി. ഇയാളെ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിവസ്തുക്കൾക്ക് അടിമയായ നിർമൽ വിവാഹം കഴിഞ്ഞ് ബെംഗളൂരുവിൽ ഒരുമിച്ച് താമസം തുടങ്ങിയപ്പോൾ മുതൽ ഉപദ്രവിച്ചിരുന്നതയി യുവതി പരാതിയിൽ പറഞ്ഞു.
കൊച്ചി ചെറായിയിലെ യുവതിയുടെ വീട്ടിലെത്തിയാണ് ക്രൂരമായി ഉപദ്രവിച്ചത്. മുഖത്തടിച്ചു, ദേഹത്ത് ചവിട്ടി, നിർബന്ധിച്ച് കാലി നക്കിച്ചു, യുവതി പരാതിയിൽ പറഞ്ഞു. കൊല്ലുമെന്നുവരെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ്, തൃശൂരില്‍നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.