കെ.എം ഷാജി എം.എല്‍.എയുടെ കോഴിക്കോട് മാലൂര്‍കുന്നിലെ വീടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നഗരസഭ ഉദ്യോഗസ്ഥര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് കൈമാറി. എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കോഴിക്കോട് ഓഫീസിലെത്തിയാണ് നഗരസഭ ടൗണ്‍ പ്ലാനിങ് വിഭാഗം ഉദ്യോഗസ്ഥന് എ.എം ജയന്റെ നേതൃത്വത്തിലുള്ള സംഘം...
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പില്‍ എം.സി കമറുദ്ദീനിനെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍. ജ്വല്ലറിയുടെ പേരില്‍ നടത്തിയത് വ്യാപക തട്ടിപ്പാണ്. നിരവധി ആളുകളുടെ പണം നഷ്ടമായിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. തട്ടിയ പണം എവിടേക്ക് പോയെന്ന്...
സംസ്ഥാനത്ത് നാളെ തുലാവര്‍ഷം എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മലയോര ജില്ലകളില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ...
സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337, കൊല്ലം 329, കണ്ണൂര്‍ 258,...
നിയമസഭാ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. പ്രതികളായ മന്ത്രിമാര്‍ നാളെ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കയ്യാങ്കളി കേസില്‍ മന്ത്രിമാരടക്കം ഈ മാസം 28ന് ഹാജരാകണമെന്ന് വിചാരണ കോടതി ഉത്തരവിട്ടിരുന്നു....
കെ.എം ഷാജി എം.എല്‍.എക്ക് യു.ഡി.എഫിന്റെ പൂര്‍ണ്ണ പിന്തുണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷാജിയെ വേട്ടയാടാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സര്‍ക്കാരിനെതിരെ സഭയ്ക്ക് അകത്തും പുറത്തും പോരാട്ടം നടത്തുന്ന ഷാജിയെ അക്രമിക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ലെന്നും...
സാങ്കേതിക സര്‍വകലാശാല ബി ടെക് പരീക്ഷയില്‍ കോപ്പിയടിയുമായി ബന്ധപ്പെട്ട് 28 മൊബൈല്‍ ഫോണുകള്‍ വിദ്യാര്‍ഥികളില്‍ നിന്ന് പിടിച്ചെടുത്തു. നാല് കോളേജുകളില്‍ നിന്നാണ് ഈ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ഇന്‍വിജിലേറ്റര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു മൊബൈല്‍ ഫോണ്‍ പുറത്തുവെച്ച്...
സംസ്ഥാനത്തെ സവാള വില വര്‍ധന നിയന്ത്രിക്കുവാന്‍ അടിയന്തിര ഇടപെടല്‍ നടത്താന്‍ ഭക്ഷ്യ പൊതു വിതരണ വകുപ്പ്, സഹകരണ വകുപ്പ്, കൃഷി വകുപ്പ്, ധനകാര്യ വകുപ്പ് മന്ത്രിമാരുടെ യോഗം ഇന്ന് ചേര്‍ന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സപ്ലൈകോ,...
കേരളത്തിലെ ഭൂരിഭാഗം ജില്ലകളും കോവിഡ് വ്യാപനത്തില്‍ ശ്വാസം മുട്ടുമ്പോള്‍ രോഗപ്രതിരോധത്തില്‍ കടിഞ്ഞാണ്‍ ഉറപ്പിക്കുന്ന ‘ഹൈറേഞ്ച്’ പ്രകടനവുമായി രണ്ട് ജില്ലകള്‍. പിന്നിട്ട മാസങ്ങളില്‍ ഏറ്റവും അധികം പേര് പുറത്തുനിന്നെത്തിയ വയനാട്, ഇടുക്കി ജില്ലകളാണ് കോവിഡിനെ നിയന്ത്രിച്ചു മുന്നോട്ടുപോകുന്നത്....
തിരുവനന്തപുരം വെമ്പായത്ത് രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്ന ആംബുലന്‍സ് ടിപ്പറുമായി കൂട്ടിയിടിച്ചു രണ്ടു പേര് മരിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ വെമ്പായം സ്വദേശി പ്രദീപ്, ആംബുലന്‍സിലുണ്ടായിരുന്ന രോഗി തേവലക്കാട് സ്വദേശി നാരായണ പിള്ള എന്നിവരാണ് മരിച്ചത്. വെമ്പയം തേവലക്കാട്...
വിദ്യാരംഭത്തോട് അനുബന്ധിച്ച് കുരുന്നിന് ആദ്യാക്ഷരം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.ക്ലിഫ് ഹൗസില്‍, ഡ്രൈവര്‍ വസന്തകുമാറിന്റെ കൊച്ചുമകള്‍ ദേവനയെയാണ് മുഖ്യമന്ത്രി പിണറായി വിജയന് എഴുത്തിനിരുത്തിയത്. ഇന്ന് രാവിലെ 9 മണിക്ക് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമല,...
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ റബിന്‍സ് പിടിയില്‍. കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് റബിന്‍സിനെ അറസ്റ്റ് ചെയ്തത്. ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി യു.എ.ഇയില്‍ നിന്ന് സ്വര്‍ണം അയച്ചത് ഫൈസര്‍ ഫരീദും റബിന്‍സും ചേര്‍ന്നാണ്. നേരത്തെ ഇരുവരും യു.എ.ഇയില്‍...
കേരളത്തില്‍ ഇന്ന് 4287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂര്‍ 480, എറണാകുളം 457, ആലപ്പുഴ 332, കൊല്ലം 316, പാലക്കാട് 276, കോട്ടയം...
സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകളും നവംബര്‍ രണ്ട് മുതല്‍ വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യും. ഫസ്റ്റ്ബെല്ലില്‍ രാവിലെ 9.30 മുതല്‍ 10.30 വരെ രണ്ട് ക്ലാസുകളാണ് തുടക്കത്തില്‍ സംപ്രേഷണം ചെയ്യുക. ജൂണ്‍ 1 മുതല്‍ കൈറ്റ്...
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ഷം കൊച്ചി ബിനാലെ ഇല്ല. സഞ്ചരികളുടെ അഭാവവും കലാകാരന്മാര് യാത്രകള്‍ ഒഴിവാക്കുന്നതും ബിനാലെ വേണ്ടന്നുവച്ചതിന് കാരണമായി. ബിന്നാലെയുടെ അഞ്ചാം പതിപ്പാണ് നടക്കേണ്ടിയിരുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബിനാലെ നടത്തുന്നത് വെല്ലുവിളിയാണ്....
മെഡിക്കല്‍/ ഡെന്റല്‍ അഖിലേന്ത്യ ക്വോട്ട സീറ്റുകളില്‍ പ്രവേശന രജിസ്ട്രേഷന് നാളെ ആരംഭിക്കും. അഖിലേന്ത്യ ക്വോട്ടക്ക് പുറമെ കേന്ദ്ര/ കല്പിത സര്‍വകലാശാലകള്‍/ ഇ.എസ്.െഎ കോര്പറേഷന് മെഡിക്കല്‍ കോളജുകള്‍/ എയിംസ്, ജിപ്മെര്‍ എന്നിവയിലെ പ്രവേശനത്തിനും ഇതോടൊപ്പം www.mcc.nic.in...
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറച്ച കേരളത്തിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ കര്‍ശന നിരദ്ദേശം. റോഡ് സുരക്ഷാ അതോറിററി രൂപകരിച്ചതു കൊണ്ടുമാത്രം സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറക്കാനാകില്ലെന്നും സമിതി വിമര്‍ശിച്ചു. മോട്ടോര്‍ വാഹന നിയമ ഭേദഗതിയനുസരിച്ച്...
സംസ്ഥാനത്ത് മഴ വീണ്ടും കനത്തേക്കുമെന്ന് പ്രവചനം. ചൊവ്വാഴ്ച മുതല്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണാടക, പുതുച്ചേരി, മാഹി എന്നിവിടങ്ങളിലും മഴ ലഭിക്കും. അറബിക്കടലിലും...
ചരിത്രത്തിലാദ്യമായി ഫയര്‍ & റെസ്ക്യൂ സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാന്‍ ഉത്തരവായി എന്ന് മുഖ്യമന്ത്രി അറിയിച്ചു. അതിനുപുറമേ, 30% വനിതാസംവരണവും സ്ത്രീകള്‍ക്കായി ഉറപ്പാക്കിയിട്ടുണ്ടെന്നും അഗ്നിരക്ഷാ വകുപ്പിലും പോലീസിലും നിയമിക്കുന്ന ഹോം ഗാര്‍ഡുകളെ ദുരന്തസ്ഥലങ്ങളില്‍ രക്ഷാ...
സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശ്ശൂർ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303,...
കെ.എം ഷാജി എം.എല്‍.എക്കെതിരെ ഗുരുതര ആരോപണവുമായി ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം. ഷാജി അധോലോക കര്‍ഷകനാണെന്ന് എ.എ റഹീം ആരോപിച്ചു. ഷാജിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും കള്ളപ്പണ ഇടപാടിന്റെയും അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും ഒരിക്കലും അനുകരിക്കാന്‍...
സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് വരുന്നു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പിലെയും അയ്യങ്കാളി നഗരതൊഴിലുറപ്പിലെയും തൊഴിലാളികള്‍ക്ക് മറ്റു ക്ഷേമനിധികളിലേതുപോലെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. ക്ഷേമനിധിബോര്‍ഡ് രൂപവത്കരിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാനാണ് തീരുമാനം. ഇക്കാര്യം ഉടന്‍ മന്ത്രിസഭയുടെ...
ബി.ജെ.പി തിരുവനന്തപുരം മുന്‍ മീഡിയ കണ്‍വീനര്‍ വലിയശാല പ്രവീണ്‍ പാര്‍ട്ടി വിട്ടു. ബിജെപി നേതൃത്വം ചുമതല നല്‍കാതെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ഇന്ന് സിപിഎമ്മില്‍ ചേരുമെന്നും സി.പി.എം ജില്ലാ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയതായും പ്രവീണ്‍ പറയുന്നു....
സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് കുറയ്ക്കാന്‍ അണുബാധ നിയന്ത്രണം ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പ്. ഡയാലിസിസ്, അര്‍ബുദ ചികിത്സാ കേന്ദ്രങ്ങളില്‍ അണുബാധ നിയന്ത്രണം ശക്തിപ്പെടുത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. അര്‍ബുദം, വൃക്കരോഗം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നീ രോഗങ്ങള്‍ ഉള്ളവരില്‍...
ഇന്ന് മഹാനവമി. വിജയദശമി ദിനമായ നാളെയാണ് എഴുത്തിനിരുത്ത് ചടങ്ങുകള്‍ നടക്കുക. കൊവിഡ് കാരണം കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ചടങ്ങുകള്‍. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ദേവിക്ഷേത്രത്തിലടക്കം വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മൂകാംബിക ക്ഷേത്രത്തിലേത് പോലെ വര്‍ഷത്തില്‍...
പത്ത് വയസുകാരന് കുളത്തില്‍ വീണ് മരിച്ചു. കൊറ്റനെല്ലൂര്‍ പൂന്തോപ്പ് സ്വദേശി കോമ്ബാറക്കാരന് സണ്ണിയുടെ മകന് സോളമന് (10) ആണ് മരിച്ചത്. സഹോദരനൊപ്പം കുളത്തിനരികെ കളിച്ച് കൊണ്ടിരിക്കെ കാല് വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. സോളമനെ രക്ഷിക്കാനായി കുളത്തിലിറങ്ങിയ...
കരിപ്പൂര്‍ വിമാന അപകടത്തിലെ അവസാനത്തെ രോഗിയും കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ ഡിസ്ചാര്‍ജ്ജ് ചെയ്തു. തുടക്കം മുതല്‍ തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്ന വയനാട് ചീരാല്‍ സ്വദേശിയായ നൗഫല്‍ (36 വയസ്സ്) നെ ആണ് രണ്ടര മാസത്തെ...
അന്തിക്കാട് നിധിന് വധക്കേസില്‍ രണ്ട് പേര് കൂടി അറസ്റ്റിലായി. അന്തിക്കാട് സ്വദേശി സന്ദീപ്, മണലൂര്‍ സ്വദേശി വിനായകന് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി. ജൂലായില്‍ അന്തിക്കാട് സ്വദേശി ആദര്‍ശിനെ കൊലപ്പെടുത്തിയ കേസില്‍...
ട്രാന്‍സ്ജെന്‍ഡറെ ആക്രമിച്ച് പണം തട്ടിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. വടക്കന്‍ പറവൂര്‍ സ്വദേശി മിഥുന് കൃഷ്ണയാണ് അറസ്റ്റിലായത്. ആക്രമണത്തിനിരയായ ട്രാന്‍സ്ജെന്‍ഡര്‍ യുവതി കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എറണാകുളം വൈറ്റില സ്വദേശികളായ സാന്ദ്ര, അനുപമ, അനിരുധ്യ,...
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഒക്ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ഒക്ടോബര്‍ 27 മുതല്‍ 31 വരെ വീണ്ടും അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന് അറിയിച്ചു. 941 ഗ്രാമപഞ്ചായത്തുകള്‍,...
കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ നടന്ന സാങ്കേതിക സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ പരീക്ഷ റദ്ദാക്കി. അഞ്ച് കേളജുകളില്‍ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തല്‍. വാട്സ് ആപ്പ് സന്ദേശങ്ങളിലൂടെ ഉത്തരങ്ങള്‍ കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്...
സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430,...
സി.ബി.ഐയെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന സി.പി.എമ്മിന്റെ ആരോപണം ശരിവെച്ച് സിപിഐ. സി.ബി.ഐ അന്വേഷണത്തിന് എതിരല്ലെന്നും സംസ്ഥാന ഗവണ്മെന്റിന്റെ അറിവോടുകൂടി വേണം അന്വേഷിക്കാനെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. ക്രിമിനല്‍ അന്വേഷണം സംസ്ഥാന...
കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് കാണുവാനുള്ള അവസരം നല്കാന് തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ്...
കെ.എം ഷാജിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി തേജസ് മുൻകൂര്‍ജാമ്യത്തിന് ഒരുങ്ങുന്നു. തലശ്ശേരി സെഷൻസ് കോടതിയിലാണ് മുൻകൂര്‍ ജാമ്യഹര്‍ജി നൽകിയിട്ടുള്ളത്. വധിക്കാൻ 25 ലക്ഷത്തിന് ക്വട്ടേഷൻ നൽകിയെന്നാണ് കെഎം ഷാജിയുടെ പരാതി. തേജസ്...
കുമ്മനം രാജശേഖരന് പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണ ഉദ്യേഗസ്ഥന് വീണ്ടും പരാതിക്കാരന്റെ മൊഴിയെടുക്കും. കഴിഞ്ഞ ദിവസം പരാതിക്കാരനായ ഹരികൃഷ്ണന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഹരികൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.തട്ടിപ്പ്...
സംസ്ഥാനത്ത് അവയവദാന മാഫിയ പ്രവര്‍ത്തിക്കുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. സംഭവത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസില്‍ തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എസ്.പിക്കാണ് അന്വേഷണ ചുമതല. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വ്യാപകമായി അനധികൃത അവയവ ഇടപാടുകള്‍...
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും സോളാര്‍ തട്ടിപ്പില്‍ നീതി കിട്ടിയില്ലെന്ന് ഒരു കോടി 19 ലക്ഷം രൂപ നഷ്ടമായ പത്തനംതിട്ടയിലെ വ്യവസായി ബാബുരാജന്. മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടിയുടെ വ്യാജ ലെറ്റര്‍ പാഡ് വരെ ഉണ്ടാക്കിയാണ് ബിജു...
സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായകമായ 4 ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പ്രതികള്‍ നശിപ്പിച്ചതായി കസ്റ്റംസ് കണ്ടെത്തി. സ്വര്‍ണക്കടത്തു കേസിലെ പ്രതി കോഴിക്കോട് സ്വദേശി ഷംജുവിന്റെ വീട്ടിലെത്തി മറ്റൊരു പ്രതി കെ.ടി റമീസ് സ്വര്‍ണം കൈമാറുന്ന സി.സി.ടി.വി ദൃശ്യങ്ങളാണു...
കോഴിക്കോടുള്ള തന്റെ വീട് പൊളിക്കണമെന്ന നോട്ടീസ് കിട്ടിയിട്ടില്ലെന്ന് കെ.എം ഷാജി എം.എല്‍.എ. കോഴിക്കോട് നഗരസഭയില്‍ അന്വേഷിച്ചപ്പോഴും അങ്ങനെ ഒരു നോട്ടീസ് ഇല്ലെന്നാണ് കോര്പ്പറേഷന് അധികൃതര്‍ പറഞ്ഞത്. വീട് പൊളിക്കുമെന്നത് തമാശ മാത്രമായി കാണുന്നു. കെട്ടിട നിര്‍മ്മാണ...
ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കിലും വാഹനം ഓടിക്കുന്നയാളിന്റെ ലൈസന്‍സ് നഷ്ടമാകും. കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ പുതിയ ഭേദഗതി നവംബര്‍ ഒന്നുമുതല്‍ നടപ്പിലാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എം.ആര്. അജിത്കുമാര്‍ ഉത്തരവിട്ടു. നേരത്തെ കേന്ദ്ര നിയമത്തില്‍ 1000...
പാലാ സീറ്റിൽ ജോസ് കെ മണി ബലം പിടിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് പാലാ എം.എല്‍.എ മാണി സി കാപ്പന് . സീറ്റുകള്‍ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങളില്‍ എന്‍.സി.പി ചര്‍ച്ച...
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വയോധികയായ കൊവിഡ് രോഗിയോട് ക്രൂരത. കൊവിഡ് രോഗിയെ ആശുപത്രി അധികൃതര്‍ കെട്ടിയിട്ടെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി. തൃശൂര്‍ കടങ്ങോട് ചിറമനേങ്ങാട് സ്വദേശിനി പുരളിയില്‍ വീട്ടില്‍ കുഞ്ഞിബീവിയെ കെട്ടിയിട്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇക്കാര്യം...
സ്ത്രീകള്‍ക്കെതിരായ മോശം പരാമാര്‍ശം നടത്തിയ വിവാദ യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം, മൂന്ന് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും. വിജയ് പി നായരുടെ...
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് കേസുകളിലാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. ഇരു കേസുകളിലും ശിവശങ്കറിന്റെ...
സംസ്ഥാനത്ത് തുലാവര്‍ഷത്തിന്റെ വരവ് വൈകുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ച്ചയായി രൂപം കൊളളുന്ന ന്യൂനമര്‍ദ്ദങ്ങളാണ് ഇതിന് കാരണമെന്ന് കാലാവസഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവില സാഹചര്യത്തില്‍ തുലാവര്‍ഷം അടുത്ത മാസം ആദ്യം കേരളത്തില്‍ എത്തുമെന്നാണ് വിലിയരുത്തല്‍ ജൂണ്‍...
കേരളത്തിന്റെ കൊവിഡ് പ്രതിരോധ മാതൃകയെ പുകഴ്ത്തിയ രാഹുല്‍ ഗാന്ധിയുടെ നടപടിയെ ചൊല്ലി വിവാദം. രാഹുല്‍ ഗാന്ധി പ്രാദേശിക വിഷയത്തില്‍ അഭിപ്രായ പറയേണ്ട എന്നാദ്യം പറഞ്ഞ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പിന്നീട് അത് തിരുത്തി പ്രസ്താവനയിറക്കി. ദേശീയ...
പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ എക്സ്പ്രസ് സര്‍വ്വീസുകളായി ഉയര്‍ത്തുന്നതിലെ എതിര്‍പ്പറിയിച്ച് എം.കെ രാഘവന് എം.പി കേന്ദ്ര റെയില്‍വേ മന്ത്രിക്കും, റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും കത്തയച്ചു. വരുമാന വര്‍ദ്ധന ലക്ഷ്യമിട്ട് രാജ്യത്താകമാനം വിവിധ സോണുകളിലെ 162 പാസഞ്ചര്‍ ട്രെയിന്‍...
രാഷ്ട്രീയം നോക്കി കേസെടുക്കുന്ന രീതി സംസ്ഥാനത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ കേസുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ നടപടി. രാഷ്ട്രീയത്തിന്റെ ഭാഗമായി വന്ന കേസല്ല കുമ്മനത്തിന്റെതെന്നും കേസ് കേസിന്റെ വഴിക്ക് പോകട്ടെയെന്നും...
ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ എടുക്കാന്‍ ഇന്ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗം തീരുമാനിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. എല്‍.ഡി.എഫിലെ പതിനൊന്നാമത്തെ ഘടകക്ഷിയാണ് കേരള കോണ്‍ഗ്രസ് (എം) ജോസ് കെ...