കേരളം
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എം.സി കമറുദ്ദീനിനെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പില്‍ എം.സി കമറുദ്ദീനിനെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍. ജ്വല്ലറിയുടെ പേരില്‍ നടത്തിയത് വ്യാപക തട്ടിപ്പാണ്. നിരവധി ആളുകളുടെ പണം നഷ്ടമായിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. തട്ടിയ പണം എവിടേക്ക് പോയെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്.
ജ്വല്ലറി ഡയറക്ടര്‍ ആയ എം.സി കമറുദ്ദീനിനും കേസില്‍ തുല്യ പങ്കാളിത്തമുണ്ട്. വഞ്ചന കേസ് റദ്ദാക്കിയാല്‍ അന്വേഷണം ആട്ടിമറിക്കപ്പെടുമെന്നും അതിനാല്‍ കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് സമാനമായ കേസാണ് ഇതെന്ന് സര്‍ക്കാര്‍ വാദിച്ചു. 84 കേസ് ഇതുവരെ എടുത്തതായി കോടതിയെ അറിയിച്ചു.
സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്ന് എം.സി കമറുദ്ദീന്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളില്‍ എംസി കമറുദ്ദീന് എംഎല്‍എയേയും ചോദ്യം ചെയ്യും.
ജ്വല്ലറി എം.ഡി ടി.കെ പൂക്കോയ തങ്ങളെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. 87 വഞ്ചന കേസുകളില്‍ ജ്വല്ലറി ചെയര്‍മാനായ കമറുദ്ദീന് എം.എല്‍.എക്കൊപ്പം കൂട്ടുപ്രതിയാണ് എം.ഡി പൂക്കോയ തങ്ങള്‍. ശനിയാഴ്ച കാസര്‍കോട്ടെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് പ്രത്യേക അന്വേഷണ സംഘം പൂക്കോയ തങ്ങളെ ചോദ്യം ചെയ്തത്. ചില സുപ്രധാന വിവരങ്ങള്‍ കിട്ടിയെന്നും തെളിവുകള്‍ ശേഖരിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണസംഘം അറിയിച്ചു.