കേരളം
ജോസ് കെ മാണി വിഭാഗം എല്‍.ഡി.എഫില്‍
ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ എടുക്കാന്‍ ഇന്ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗം തീരുമാനിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. എല്‍.ഡി.എഫിലെ പതിനൊന്നാമത്തെ ഘടകക്ഷിയാണ് കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗം.
കേരള രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ മാറ്റമാണ് കേരള കോണ്‍ഗ്രസ് (എം) എല്‍.ഡി.എഫ് മുന്നണിയുടെ ഭാഗമാകുന്നതോടു കൂടി ഉണ്ടാകുന്നത്. ഇത് യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുമെന്നും എ. വിജയരാഘവന് പറഞ്ഞു.
മറ്റ് പാര്‍ട്ടികളെ എല്‍.ഡി.എഫ് അംഗമാക്കുന്നതിന് കാലതാമസം നേരിട്ടിരുന്നു. എന്നാല്‍ ജോസ് വിഭാഗത്തിന്റെ അംഗത്വത്തിന് അത്തരത്തിലുള്ള യാതൊരുവിധ താമസവുമുണ്ടായില്ല. 40 വര്‍ഷക്കാലം യു.ഡി.എഫിനൊപ്പം നിന്നശേഷമാണ് മാണി വിഭാഗം എല്‍.ഡി.എഫില്‍ എത്തുന്നത്. അടുത്ത എല്‍.ഡി.എഫ് യോഗത്തില്‍ ജോസ് കെ മാണി പങ്കെടുക്കും.