Uncategorized
ട്രാന്‍സ്ജെന്‍ഡറെ ആക്രമിച്ച് പണം തട്ടിയ കേസ്; മുഖ്യപ്രതി പിടിയില്‍
ട്രാന്‍സ്ജെന്‍ഡറെ ആക്രമിച്ച് പണം തട്ടിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. വടക്കന്‍ പറവൂര്‍ സ്വദേശി മിഥുന് കൃഷ്ണയാണ് അറസ്റ്റിലായത്. ആക്രമണത്തിനിരയായ ട്രാന്‍സ്ജെന്‍ഡര്‍ യുവതി കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
എറണാകുളം വൈറ്റില സ്വദേശികളായ സാന്ദ്ര, അനുപമ, അനിരുധ്യ, ആവണി എന്നിവര്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വടക്കന്‍ പറവൂര്‍ സ്വദേശി മിഥുന് കൃഷ്ണയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എറണാകുളം നോര്‍ത്ത് എസ് ഐഅനസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
രാത്രി കലൂരില്‍ വണ്ടി കാത്ത് നിന്ന ട്രാന്‍സ്ജെന്‍ഡറുകളെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. സ്ഥിരമായി ഇവര്‍ ആക്രമിക്കാറുണ്ടെന്ന് യുവതികള്‍ പറയുന്നു. സംഭവത്തില്‍ എറണാകുളം കസബ പൊലീസ് സ്റ്റേഷനില്‍ യുവതികള്‍ പരാതി നല്‍കിയിരുന്നു.
കേസെടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പരാതിക്കാരിയായ ആവണി സ്റ്റേഷന് മുന്നിലുള്ള മരത്തിന് മുകളില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചു. ഒടുവില്‍ ഫയര്‍ ഫോഴ്സ് എത്തിയാണ് ഇവരെ താഴെയിറക്കിയത്. രണ്ടാഴ്ച മുന്‍പ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും ട്രാന്‍സ്ജെന്‍ഡര്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.